ന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയാൽ പലതും ചെയ്യുമെന്ന് വീമ്പുപറഞ്ഞ് പൂനം പാണ്ഡെയെന്ന ഗ്ലാമർ മോഡൽ വാർത്തകളിൽ ഇടം പിടിച്ചത് ഓർക്കുന്നുണ്ടോ? ഒടുവിൽ ധോനിയുടെ ടീം ലോകകപ്പ് നേടിയപ്പോൾ, പൂനം പോയ വഴിയിൽ പുല്ലുകിളിർത്തില്ല. എന്നാൽ ഇറ്റാലിയൻ നടി പവോല സൗളിനോ അങ്ങനെ ഒളിച്ചോടാൻ തയ്യാറല്ല. തന്റെ രാജ്യത്തുനടന്ന ഹിതപരിശോധനയിൽ നോ എന്ന് വോട്ട് ചെയ്തവരുടെയെല്ലാം കൂടെ ലൈംഗിക കേളിക്ക് തയ്യാറാണെന്ന വാക്കു പാലിക്കാനൊരുങ്ങുകയാണ് 27-കാരിയായ നടി.

ഹിതപരിശോധനയെ എതിർത്ത് വോട്ടുചെയ്തവർക്കൊപ്പം ലൈംഗിക വേഴ്ചയ്ക്ക് തയ്യാറാണെന്നായിരുന്നു പവോലയുടെ വാക്ക്. താൻ വാക്കു പാലിക്കുന്ന പെണ്ണാണെന്ന് പറഞ്ഞ പവോല, അതിനുള്ള യാത്ര തുടങ്ങി. പത്തുനഗരങ്ങളിൽ താമസിച്ചാണ് അവർ വാക്കുപാലിക്കുക. ഇൻസ്റ്റഗ്രാമിൽ ശനിയാഴ്ച പുറത്തുവിട്ട തീയതികളനുസരിച്ച് ഏഴാം തീയതി റോമയിൽ പവോലയുടെ വാക്കുപാലിക്കൽ യജ്ഞത്തിന് തുടക്കം കുറിക്കുയും ചെയ്തു.

ഫിറൻസെ, ബൊളോണ, വെറോണ, മിലാൻ, ടോറിനോ, നാപ്പോളി, ബാരി, ലെച്ചെ, പാലർമോ എന്നീ നഗരങ്ങളിലാണ് പവോല ഇനി ക്യാമ്പ് ചെയ്ത് വോട്ടർമാരെ സ്വീകരിക്കുക. താൻ ചെയ്യാൻ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങളും അവർ ഇൻസ്റ്റഗ്രാമിൽ ഇട്ടിട്ടുണ്ട്. പുതുവർഷം ഏറ്റവും മികച്ച നിലയിൽ തുടങ്ങാനായി എന്നാണ് ഇതുസംബന്ധിച്ച് പവോലയുടെ കമന്റ്.

നവംബർ 23-ന് നടന്ന ഹിതപരിശോധനയെ എതിർത്ത് വോട്ടുചെയ്യുന്ന എല്ലാവർക്കും സമ്മാനം നൽകുമെന്നായിരുന്നു നടിയുടെ വാഗ്ദാനം. ഹിതപരിശോധന കഴിഞ്ഞപ്പോൾ മുതൽ പവോല വാക്കുപാലിക്കുമോ ഇല്ലയോ എന്ന തർക്കം ഇറ്റലിയിൽ മുറുകി. വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായി ഇതിനെ കണ്ടവരും ഏറെയാണ്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് പവോല തന്റെ ടൂർ തീയതികൾ പ്രഖ്യാപിച്ചത്.

രണഘടനാ പരിഷ്‌കരണത്തിനായാണ് പ്രധാനമന്ത്രി മാറ്റിയോ റെൻസി ഹിതപരിശോധന നടത്തിയത് അതാകട്ടെ, സർക്കാറിന്റെ വിശ്വാസവോട്ടായി മാറുകയും, ഹിതപരിശോധനയിൽ പരാജയപ്പെട്ടതോടെ റെൻസിക്ക് രാജിവെക്കേണണ്ടിവരികയും ചെയ്തു. േേനാ എന്ന് വോട്ട് ചെയ്തവർ, ഫോം പൂരിപ്പിച്ച് ഓരോ കേന്ദ്രങ്ങളിലും എത്താനാണ് പവോല ആവശ്യപ്പെട്ടിട്ടുള്ളത്.