- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട് റോഡുവക്കിലെ പോസ്റ്റിലിടിച്ച ബസിനു തീപിടിച്ച് 16 സ്‌കൂൾ കുട്ടികൾ മരിച്ചു; ദുരന്തം ഇറ്റലിയിലെ വെറോണയിൽ; ഇരകളായത് ഫ്രാൻസിലെ വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ഹംഗേറിയൻ സംഘം
റോം: ഇറ്റലിയിൽ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ പോസ്റ്റിലിടിച്ചശേഷം തീപിടിച്ചുണ്ടായ അപകടത്തിൽ 16 സ്‌കൂൾ കൂട്ടികൾ മരിച്ചു. വെള്ളിയാഴ്ച രാത്രി വെറോണ നഗരത്തിലായിരുന്നു അപകടം. ഹംഗറയിൽനിന്നുള്ള സ്‌കൂൾ കുട്ടികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 39 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഫ്രാൻസിലെ വിനോദയാത്രയ്ക്കു പോയ സംഘം ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കു മടങ്ങവേയാണ് അപകടം ഉണ്ടായത്. റോഡിൽനിന്ന് തെന്നി മാറിയാണ് പോസ്റ്റിൽ ഇടിച്ചത്. തുടർന്ന് തീപിടിക്കുകയായിരുന്നു. 14നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. അപകടമുണ്ടായപ്പോൾ കുറച്ചു കുട്ടികൾ ബസിനു പുറത്തേക്കു തെറിച്ചുവീണു. ബാക്കിയുള്ളവർ ഉള്ളിൽ കുടുങ്ങിപ്പോയി. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ പത്തു പേരുടെ നില ഗുരുതരമാണെന്ന് ഇറ്റാലിയൻ അധികൃതർ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.
റോം: ഇറ്റലിയിൽ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ പോസ്റ്റിലിടിച്ചശേഷം തീപിടിച്ചുണ്ടായ അപകടത്തിൽ 16 സ്‌കൂൾ കൂട്ടികൾ മരിച്ചു. വെള്ളിയാഴ്ച രാത്രി വെറോണ നഗരത്തിലായിരുന്നു അപകടം. ഹംഗറയിൽനിന്നുള്ള സ്‌കൂൾ കുട്ടികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 39 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
ഫ്രാൻസിലെ വിനോദയാത്രയ്ക്കു പോയ സംഘം ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കു മടങ്ങവേയാണ് അപകടം ഉണ്ടായത്. റോഡിൽനിന്ന് തെന്നി മാറിയാണ് പോസ്റ്റിൽ ഇടിച്ചത്. തുടർന്ന് തീപിടിക്കുകയായിരുന്നു.
14നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. അപകടമുണ്ടായപ്പോൾ കുറച്ചു കുട്ടികൾ ബസിനു പുറത്തേക്കു തെറിച്ചുവീണു. ബാക്കിയുള്ളവർ ഉള്ളിൽ കുടുങ്ങിപ്പോയി.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ പത്തു പേരുടെ നില ഗുരുതരമാണെന്ന് ഇറ്റാലിയൻ അധികൃതർ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.