തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എല്ലാ വിഭാഗം ജീവനക്കാരെയും സ്വന്തം ജില്ലയിൽ നിയമിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടെന്ന് സിഎംഡി ടോമിൻ ജെ തച്ചങ്കരി. എന്നാൽ പരമാവധി സ്വന്തം ജില്ലയിലോ തൊട്ടടുത്ത ജില്ലയിലോ നിയമനം നൽകുന്നതിനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ ജീവനക്കാർക്ക് സമർപ്പിക്കാനുള്ള സൗകര്യവും ഉണ്ടാക്കിയിട്ടുണ്ട്. ജീവനക്കാരെ സ്വന്തം ജില്ലയിലെ യൂണിറ്റുകളിൽ നിയമിക്കുന്നതിന് വേണ്ട കണക്കുകൾ പരിശോധിച്ചപ്പോഴാണ് ഇതിനെക്കുറിച്ചുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലായത്.

എല്ലാ ജില്ലകളിലും ആവശ്യത്തിനുള്ള ജീവനക്കാർ അതാത് ജില്ലകളിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിനൊപ്പം തന്നെ ആവശ്യത്തിലധികം ജീവനക്കാർ ജില്ലകളിൽ ഉള്ളവരാണ് എന്നതാണ് പ്രധാന വെല്ലുവിളി.ഉദാഹരണത്തിന് ഏറ്റവും അധികം ഡിപ്പോകൾ ഉള്ളത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. ഇവിടെ വേണ്ടത് 3186 ഡ്രൈവർമാരെയാണ് എന്നാൽ തിരുവനന്തപുരം സ്വദേശികളായ 1669 ഡ്രൈവർമാരാണ് മൊത്തം ഉള്ളത്. അപ്പോൾ മറ്റ് ജില്ലയിലെ ആളുകളെ ഇവിടേക്ക് നിയമിക്കുക എന്നത് മാത്രമാണ് പോംവഴി. ഇനി കൊല്ലം ജില്ലയിലെ കണ്ടക്ടർമാരുടെ കാര്യം പരിശോധിച്ചാൽ നേരം വിപരീതമാണ് സ്ഥിതി കൊല്ലം ജില്ലക്കാരായ 1855 കണ്ടക്ടർമാർ സർവ്വീസിലുണ്ടെങ്കിലും ഇതേ ജില്ലയിൽ ആവശ്യമുള്ളത് 1081 പേരെ മാത്രമാണ്. അങ്ങനെ വരുമ്പോൾ അധികം വരുന്ന 774 ജീവനക്കാരെ മാറ്റി നിയമിക്കുക എന്നതെ ചെയ്യാൻ കഴിയുകയുള്ളു.

കണ്ടക്ടർമാരുടെ എണ്ണത്തിന് അനുസരിച്ച് ജില്ലകളിലെ കണക്ക് പരിശോധിച്ചാൽ കൊല്ലം പാലക്കാട് മലപ്പുറം എന്നീ ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും ആവശ്യത്തിൽ കുറച്ച് മാത്രം തദ്ദേശീയ കണ്ടക്ടർമാരാണ് ഉള്ളത്. അത്കൊണ്ട് തന്നെ ജീവനക്കാർ കൂടുതലുള്ള യൂണിറ്റിൽ നിന്നും മൂന്ന് മാസം വീതം വർ്കകിങ് അറേഞ്ച്മെന്റ് വ്യവസ്ഥ സുഗമമാക്കാൻ ജീവനക്കാർ കുറവുള്ള യൂണിറ്റുകളിലേക്ക് അയച്ചാൽ പോലും രണ്ട് വർഷത്തിൽ ഒരിക്കൽ മൂന്ന് മാസം അന്യ ജില്ലയിൽ ജോലി ചെയ്യേണ്ടി വരും എന്ന അവസ്ഥയുണ്ട്.

ജീവനക്കാർ കുറഞ്ഞു കൂടിയുമിരിക്കുന്നതും എന്നാൽ ജില്ലകളിൽ പലതിലും ആവശ്യത്തിന് അധികവും മറ്റ് സ്ഥലങ്ങളിൽ കുറവും അനുഭവപ്പെടുന്നതാണ് ഈ സ്ഥലം മാറ്റം ഒവിവാക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നത്. എന്നാൽ കോർപ്പറേഷൻ ഇതിൽ ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളാൻ തയ്യാറല്ല. ജീവനക്കാരുടെ കൂടെ അഭിപ്രായം കൂടി കണക്കിലെടുത്ത് മാത്രമെ അന്തിമ തീരുമാനത്തിലേക്ക് എത്തുകയുള്ളു.

അന്യ ജില്ലകളിലേക്ക് ജോലിക്ക് പോകേണ്ടുന്ന സാഹചര്യം സംബന്ധിച്ച് ജീവനക്കാരുടെ അഭിപ്രായം 9400058900 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശമായിട്ടോ രാറ@സലൃഹമഴീ്.ശി എന്ന ഇമെയിൽ വിലാസത്തിലേക്കോ തപാൽ മുഖേനയോ നേരിട്ടോ അറിയിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.