- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യവസ്തുക്കളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്ത് മുസ്ലിംലീഗ്; മുന്നൂറിൽപരം കുടുംബങ്ങൾക്കാണ് പലവ്യഞ്ജന കിറ്റുകളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്തത് മലപ്പുറത്ത്
മലപ്പുറം: ഭക്ഷ്യവസ്തുക്കളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്ത് നാടിന് മാതൃകയാവുകയാണ് തിരൂരങ്ങാടി പന്ത്രണ്ടാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റി. കോവിഡിൽ പ്രതിസന്ധിയിലായ കക്കാട് കരിമ്പിൽ പ്രദേശത്തെ മുന്നൂറിൽ പരം കുടുംബങ്ങൾക്കാണ് പലവ്യഞ്ജന കിറ്റുകളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്തത്. ലോക് ഡൗണിനെ തുടർന്ന് ജനങ്ങൾ കടകളിൽ പോകാനും പ്രതിസന്ധിയിലായതോടെയുമാണ് ഇത്തരത്തിൽ കിറ്റ് വിതരണം നടത്താൻ കമ്മിറ്റി തീരുമാനിച്ചത്.
കോവിഡ് രണ്ടാംഘട്ടത്തിൽ പ്രതിസന്ധിയിലായ നിരവധി പ്രവാസികൾക്കും അതിഥി തൊഴിലാളികൾക്കും വാർഡ് പ്രസിഡന്റ് ബഷീർ അഹ്മദിന്റെ നേതൃത്വത്തിൽ നിരവധി സഹായങ്ങൾ എത്തിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വാർഡ് പ്രസിഡന്റ് ഒ സി ബഷീർ അഹമ്മദ് വിതരണ ഉദ്ഘാടനം നിർവഹിച്ച. സലീം വടക്കൻ,എം പി സിദ്ധീഖ്, ആങ്ങാടൻ നാസർ,ഒ ലുഖ്മാൻ ഹകീം,കെ ടി ഷാഹുൽ കൊടപ്പന മമ്മൂട്ടി, നൗഷാദ് കൊല്ലൻചേരി, പി അനസ്സ്, അസ്ലംവടക്കൻ, എം ടി ആഷിഫ്, സുബൈർ ചോലക്കുണ്ടൻ, കെ യഹ്യഖാൻ, അസറുദ്ധീൻ കെ ടി, നവാസ്, വി. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.