പാലക്കാട്: പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് എതിരെയുള്ള നോട്ടീസുമായി മുസ്ലിംലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചു. പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലത്താണ് മുസ്ലിംലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചത്. 'വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല' തുടങ്ങിയ വാക്കുകളാണ് നോട്ടീസിലുള്ളത്. ഇന്ന് രാവിലെയാണ് കൊടിമരത്തിൽ റീത്തും നോട്ടീസും പ്രത്യക്ഷപ്പെട്ടത്.

സംഭവത്തിൽ മുസ്ലിം ലീഗ് പൊലിസിൽ പരാതി നൽകി. സിപിഎമ്മാണ് കൊടിമരത്തിൽ റീത്ത് വെച്ചതെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകൾ പള്ളികളിൽ ബോധവത്കരണം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ നടപടിയിൽ പ്രധാന സംഘടനയായ സമസ്ത പിൻവാങ്ങിയിരിക്കുകയാണ്.