- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ ജാതീയമായി ആക്ഷേപിച്ച് പ്രകോപനപരവും വർഗീയപരവുമായപ്രസംഗം; ലീഗ് നേതാക്കൾക്കെതിരെ നാഷണൽ സെക്കുലർ ഡിജിപിക്ക് പരാതി
കോഴിക്കോട്: മുഖ്യമന്ത്രിയെ ജാതീയമായി ആക്ഷേപിച്ച് പ്രകോപനപരവും വർഗീയപരവുമായപ്രസംഗം നടത്തിയ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ നാഷണൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന സെക്രട്ടറി ജലീൽ പുനലൂർ ഡിജിപിക്ക് പരാതി നൽകി. മതവിഷയമുന്നയിച്ച് വർഗീയ വികാരം സൃഷ്ടിക്കുന്ന പ്രസംഗവും മുദ്രാവാക്യവും മുഴക്കിയവർക്കെതിരെ നടപടി വേണമെന്ന് ഡിജിപി അനിൽകാന്തിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വഖഫ് നിയമനം വിവാദമാക്കി സമൂഹത്തിൽ മതപരവും വർഗീയവുമായ ധൃവീകരണമുണ്ടാക്കാനുള്ള മുസ്ലിം ലീഗിന്റെ നീക്കം രാഷ്ട്രീയമായി നേരിടുമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൾ വഹാബ് പറഞ്ഞു.രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായത്തെ കരുവാക്കുകയാണ് ലീഗ്. ഇതാണ് കഴിഞ്ഞ ദിവസത്തെ റാലിയിൽ കണ്ടത്. തികഞ്ഞ വർഗീയ - വംശീയ അധിക്ഷേപങ്ങളാണ് റാലിയിൽ നിന്നുണ്ടായത്.
മുഖ്യമന്ത്രിയെയയും മന്ത്രിമാരെയും അപമാനിക്കുന്ന പരാമർശങ്ങൾ പിൻവലിച്ച് ലീഗ് മാപ്പുപറയണം. പ്രകോപനകരമായ പ്രസംഗത്തിന് ലീഗ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും വഹാബ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ