- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഗ് നേതാവ് മൊയ്തുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്നത് മട്ടാഞ്ചേരിയിലെ ക്വട്ടേഷൻ സംഘം; അക്രമികൾക്ക് നാട്ടിൽ നിന്നും സഹായവും ലഭിച്ചു; പ്രതികൾ കർണാടകയിലേക്കു കടന്നതായാണ് സൂചന
കോഴിക്കോട്: മുസ്ലിംലീഗ് നേതാവും വടകരയിലെ ധനകാര്യ സ്ഥാപന ഉടമയുമായ വി.പി.സി മൊയ്തുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് നാലു ലക്ഷം രൂപ കവർന്ന സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. നാട്ടുകരായ ചിലരുടെ സഹായത്തോടെയാണ് നാട്ടിലുള്ളവർ തന്നെ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് വിവരം. സംഘം സഞ്ചരിച്ചിരുന്ന കാറുടമയെ പൊലീസ് കസ്റ്റഡിയിലെട
കോഴിക്കോട്: മുസ്ലിംലീഗ് നേതാവും വടകരയിലെ ധനകാര്യ സ്ഥാപന ഉടമയുമായ വി.പി.സി മൊയ്തുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് നാലു ലക്ഷം രൂപ കവർന്ന സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. നാട്ടുകരായ ചിലരുടെ സഹായത്തോടെയാണ് നാട്ടിലുള്ളവർ തന്നെ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് വിവരം. സംഘം സഞ്ചരിച്ചിരുന്ന കാറുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും സംഘത്തെ കുറിച്ചുള്ള നിർണായക വിവരണങ്ങളും ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലായിരുന്നു നാടിനെ നടുക്കിയെ സംഭവം അരങ്ങേറിയത്. വടകരയിലെ വ്യാപാരികൂടിയായ മൊയ്തുവിനെതിരെ ആസൂത്രിതമായ നീക്കമായിരുന്നു അക്രമി സംഘം നടത്തിയത്. സംഭവത്തിനു പിന്നിൽ ക്രിത്യമായ ആസൂത്രണം നടന്നതായും നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണണ സംഘം മറുനാടൻ മലയാളിയോടു വ്യക്തമാക്കി.
എന്നാൽ ക്രിത്യം നടത്തിയ ശേഷം പ്രതികൾ സംസ്ഥാനത്തിനു പുറത്തേക്കു കടക്കുകയായിരുന്നു. ഇതിനാൽ അതീവ രഹസ്യമായി രണ്ടു സംഘങ്ങളായാണ് പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നത്. പ്രതികൾ കർണാടകയിലേക്കു കടന്നതായാണ് സൂചന. ഇത് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുപ്രകാരം വടകര എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കാർണാടകയിൽ പ്രതികളെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രതികൾ മുങ്ങുമെന്നതിനാൽ ഇവരെ കുറിച്ചുള്ള ക്രിത്യമായ വിവരം പൊലീസ് ഇതുവരെയും പുറത്തുവിടാൻ തയ്യാറായിട്ടില്ല.
വടകര ക്യൂൻസ് റോഡിലെ ഗൾഫ് ബസാർ ഉടമയും വിദേശ നാണയ ഇടപാടുകാരനുമാണ് മൊയ്തു. പതിവുപോലെ കടപൂട്ടി സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുന്നതിനിടെയാണ് അക്രമമുണ്ടായത്. വീടിനു ഏതാനും മീറ്ററുകൾഅകലെ വച്ചായിരുന്നു സംഭവം. എന്നാൽ മൊയ്തു വരുന്ന സമയവും സ്ഥലവും ക്രിത്യമായി സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം മൊയ്തുവിനെ കാത്ത് നേരത്തെ തന്നെ പുതിയാപ്പയിലെ വീടിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയിരുന്നു. കൂടാതെ പരിസരങ്ങളിൽ നിരീക്ഷിക്കാനായി മൂന്നു പേരെ മൂന്ന് ഭാഗങ്ങളിലായി നിർത്തുകയും ചെയ്തിട്ടുണ്ട്.
പലതവണ ആസൂത്രണം നടത്തിയതിനൊടുവിലാണ് ക്രിത്യം നടത്താൻ കഴിഞ്ഞം ദിവസം തെരഞ്ഞെടുത്തത്. മൊയ്തുവിന്റെ നീക്കങ്ങളെല്ലാം ക്രിത്യമായി നിരീക്ഷിച്ച ശേഷമാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നത്. സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാകാനാണ് സാധ്യത. ഇതിന്റെ പ്രധാന വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കാർ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് പ്രകാരം വാഹനം ആർക്കു കൈമാറി എന്നതിനെ കുറിച്ചു ഇവരുടെ പൂർണ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അക്രമികൾ സഞ്ചരിച്ചത് കെ.എൽ 43 എച്ച് 151 എന്ന ഇയോൺ കാറിലാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ വിവരം എല്ലാ സ്‌റ്റേഷനുകളിലേക്കും വടകര പൊലീസ് കൈമാറിയിരുന്നു. തുടർന്ന് എറണാകുളം ഇടപ്പള്ളി സ്വദേശിയുടെ പേരിലുള്ളതാണ് കാറെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കാർ മറ്റൊരാൾക്ക് വിൽപന നടത്തിയെന്നായിരുന്നു വിവരം. തുടർന്ന് മട്ടാഞ്ചേരിയിൽ നിന്നുമാണ് സംഘം കാർ വടകക്കെടുത്തതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാൽ ഇവരെ കുറിച്ചുള്ള വിവര ശേഖരണത്തിനായി പ്രത്യേക സംഘം മട്ടാഞ്ചേരിയിലേക്ക് തിരിച്ചിട്ടുണ്ട്.
മട്ടാഞ്ചേരിയിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണ് സംഭവത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. എന്നാൽ ജില്ലക്കു പുറത്തു നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കൃത്യത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുമ്പോഴും നാട്ടുകാരായ ചിലരുടെ സഹായവും വ്യക്തമായ ബന്ധങ്ങളും ഉണ്ടെന്ന് പൊലീസ് ഉറപ്പിച്ചു പറയുന്നു. വടകരയിലെ സംഘം വഴി മട്ടാഞ്ചേരിയിലെ ക്വട്ടേഷൻ സംഘത്തിന് കൈമാറിയതായും സംശയിക്കുന്നു. അക്രമത്തിനു പിന്നിൽ സംശയമുള്ള ചിലരുടെ പേരുവിവരങ്ങളും മൊയ്തു പൊലീസിന് നൽകിയിട്ടുണ്ട്. എന്നാൽ വെട്ടിപ്പരിക്കേൽപ്പിച്ച് ലക്ഷങ്ങൾ കവരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമല്ല. കവർച്ചയല്ലാതെ മറ്റെന്തെങ്കിലും താൽപര്യം സംഘത്തിന് ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും മൊയ്തുവിന്റെ വിശദമൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും വടകര പൊലീസ് അറിയിച്ചു.
പ്രതികൾക്കായി മട്ടാഞ്ചേരിയിലേക്കും കർണാടകയിലേക്കും പ്രത്യേക സംഘം തിരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്. ക്രിത്യം നടത്തിയ ശേഷം കർണാടകയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നാലുലക്ഷത്തിനു പുറമെ വിദേശനാണയങ്ങളും സംഘം കവർന്നിട്ടുണ്ട്. മൊയ്തുവിനെ തടഞ്ഞു നിർത്തിയ ശേഷം ആദ്യം മുഖത്ത് മുണ്ടിടുകയും പിന്നിട് കാറിൽ നിന്നും ഇറങ്ങി വന്നയാൾ കൈക്ക് പലതവണ വെട്ടുകയുമായിരുന്നു. കാറിലുണ്ടായിരുന്നവരെ തിരിച്ചറിയാതിരിക്കാനാണ് തലയിൽ മുണ്ടിട്ടിരുന്നത്. അക്രമികളെ ഉടൻ പിടികൂടണമെന്നും സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വടകര ടൗൺ മുസ്ലിംലീഗും നഗരത്തിലെ വ്യാപാരികളും ആവശ്യപ്പെട്ടു. വലതു കൈക്ക് ആഴത്തിൽ മുറിവേറ്റ മൊയ്തു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വേട്ടേറ്റ കൈ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.