- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ലീഗ് മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും അടുത്ത ബന്ധം; ഇരുവരും റഹീമിന്റെ അടുത്ത സുഹൃത്തുക്കൾ; ദുരൂഹമായി മരണപ്പെട്ട നടി പ്രിയങ്കയുടെ മാതാവിന്റെ വെളിപ്പെടുത്തലുമായി പീപ്പിൾ ടിവി; ആരോപണം നിഷേധിച്ച് മുനീർ
കോഴിക്കോട്: സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായി ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും അടുത്ത ബന്ധമെന്ന് ആരോപണം. ദുരൂഹ സാഹചര്യത്തിൽ കോഴിക്കോട് മരണപ്പെട്ട സീരിയൽ നടി പ്രിയങ്കയുടെ കേസിലെ മുഖ്യ പ്രതികളായ റഹീമുമായും ബാബുവുമായും മന്ത്രിമാർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മിയ
കോഴിക്കോട്: സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായി ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും അടുത്ത ബന്ധമെന്ന് ആരോപണം. ദുരൂഹ സാഹചര്യത്തിൽ കോഴിക്കോട് മരണപ്പെട്ട സീരിയൽ നടി പ്രിയങ്കയുടെ കേസിലെ മുഖ്യ പ്രതികളായ റഹീമുമായും ബാബുവുമായും മന്ത്രിമാർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മിയാണ് ഇക്കാര്യം കൈരളി പീപ്പിൾ ടിവിയിലൂടെ വെളിപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട നടി പ്രിയങ്കയുടെ അമ്മ ജയലക്ഷ്മിയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ റഹീം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതിന് വേണ്ട സഹായങ്ങൾ ചെയ്യുന്നത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറുമാണെന്നും അവർ ആരോപിച്ചു. ഇരുവർക്കും റഹീമുമായി അടുത്ത ബന്ധമുണ്ടെന്നും ജയലക്ഷ്മി ചാനലിനോട് പറഞ്ഞു.
റഹീമിന്റെ ഈ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ കാരണം പ്രിയങ്ക കേസ് അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണവും ജയലക്ഷ്മി ഉന്നയിച്ചു. കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് തനിക്കെതിരെ ഭീഷണിയും പ്രലോഭനവുമുണ്ട്. റഹീം തന്നെ നേരിട്ട് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ റഹീമിന്റെ ബന്ധുവാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരാൾ പണവുമായി വീട്ടിൽ വന്നിരുന്നതായും ജയലക്ഷ്മി വെളിപ്പെടുത്തുന്നു. റഹീമുമായി ബന്ധമുണ്ടായിരുന്ന സീരിയൽ താരം പ്രിയങ്ക ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. ഇതുകൊലപാതകമാണെന്നും റഹീമിനും ഫായിസിനും കേസിൽ പങ്കുണ്ടെന്നും ആരോപിച്ച് അന്നുതന്നെ മാതാവ് ജയലക്ഷ്മി രംഗത്തെത്തിയിരുന്നു. 2011 നവംബർ 26നാണ് പ്രിയങ്കയെ അശോകപുരത്തെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്.
കൊടുവള്ളിയിൽ സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടായിരുന്ന കേസിലെ സംഘാംഗം ഇക്കഴിഞ്ഞ ബലിപ്പെരുന്നാൾ ദിനത്തിൽ ആക്രമിക്കപ്പെട്ടതോടെയാണ് സ്വർണക്കടത്ത് വീണ്ടും സജീവമായത്. റഹീം ആണ് ഷാലു എന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. റഹീമിന്റെ സഹോദരൻ ബാബുവും ലീഗ് എംഎൽഎ കെഎം ഷാജിയും തമ്മിലുള്ള ബന്ധം വെൡപ്പെടുത്തുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലീഗ് മന്ത്രിമാർക്കും കേസിൽ പങ്കുണ്ടെന്ന വെളിപ്പെടുത്തൽ വരുന്നത്. നേരത്തെ ഫായിസുമായി ലീഗ് നേതാക്കൾക്ക് അടുത്ത ബന്ധമാണെന്ന് വാർത്തകളുണ്ടായിരുന്നു.
അതേസമയം സ്വർണ കള്ളക്കടത്തുക്കാരുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് മന്ത്രി എം കെ മുനീർ പ്രതികരിച്ചു. കള്ളക്കടത്ത് പ്രതിയൊടൊപ്പം താൻ യാത്ര ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ വാഹനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മുനീർ പ്രതികരിച്ചു.