- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല നടന്മാരും അവസാന നാളുകളിൽ എന്നെ കരയിച്ചിട്ടുണ്ട്; അതിൽ എനിക്ക് പരാതിയില്ല; ഞാൻ കൊണ്ടുവന്നവർ എന്നേക്കാൾ വലുതായതു കൊണ്ടാണല്ലോ എനിക്ക് പണിയില്ലെന്ന് പോലും പറഞ്ഞത്: മമ്മൂട്ടിയിൽനിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ബൽറാം വേഴ്സസ് താരാദാസിന്റെ സെറ്റിൽ സംവിധായകൻ പൊട്ടിക്കരഞ്ഞോ? മരണത്തിന് കുറച്ചു നാൾ മുമ്പ് നൽകിയ അഭിമുഖത്തിൽ വിവാദത്തോട് ഐവി ശശി പ്രതികരിച്ചത് ഇങ്ങനെ
കൊച്ചി: ബൽറാം വെസ് താരാദാസ് ചിത്രത്തിന്റെ സെറ്റിൽ പലപ്പോഴും ഒറ്റക്കിരുന്ന കരയുന്ന ഐ.വി ശശിയെ താൻ കണ്ടിട്ടുണ്ടെന്നാണ് ലിബർട്ടി ബഷീർ അന്ന് ഒരു സിനിമാ മാസികക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു്. സൂപ്പർസ്റ്റാർ രജീനീകാന്ത്പോലും ശശിസാർ എന്ന് വിളിക്കുന്ന സംവിധായകനാണ് ഈ അവസ്ഥ വന്നതെന്ന് ഓർക്കണം. ചിത്രത്തിലുള്ള മമ്മൂട്ടിയുടെ കൈകടത്തലുകൾ അദ്ദേഹത്തിന് താങ്ങാനായില്ല. എല്ലാകാര്യവും മമ്മൂട്ടി തീരുമാനിക്കുന്നത് കടുത്ത മാനസിക പീഡനമാണ് ഐ.വി ശശിക്ക് ഉണ്ടാക്കിയതെന്ന ലിബർട്ടി ബഷീറിന്റെ അഭിമുഖത്തിലെ പരമാർശങ്ങൾ ദിവസങ്ങൾ മുമ്പ് മറുനാടൻ വാർത്തയായി നൽകിയിരുന്നു. ശശിയുടെ ഹിറ്റ്മേക്കർ ടി.ദാമോദരൻ എഴുതിയ തിരക്കഥയുടെ പുറത്ത് എസ്.എൻ സ്വാമിയെക്കൂടി സഹഎഴുത്തുകാരനായി കൊണ്ടുവന്നത് മമ്മൂട്ടിയാണ്. അതിന്റെ ഫലമോ,ദാമോദരന്മാഷുടെ തീപ്പൊരി ഡയലോഗുകൾ തുമ്പില്ലാതെ മാറിയെന്ന് ലിബർട്ടി ബഷീർ തുറന്നടിച്ചിരുന്നു. ബൽറാം വേഴ്സസ് താരാദാസ് വലിയ ഫ്ളോപ്പായി മാറിയതോടെ കുറ്റം ഐ.വി ശശിയുടെ തലയിലുമായെന്ന് വാദവും ഉയർന്നു. മറുനാടൻ നൽകിയ വാർത്തയ
കൊച്ചി: ബൽറാം വെസ് താരാദാസ് ചിത്രത്തിന്റെ സെറ്റിൽ പലപ്പോഴും ഒറ്റക്കിരുന്ന കരയുന്ന ഐ.വി ശശിയെ താൻ കണ്ടിട്ടുണ്ടെന്നാണ് ലിബർട്ടി ബഷീർ അന്ന് ഒരു സിനിമാ മാസികക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു്. സൂപ്പർസ്റ്റാർ രജീനീകാന്ത്പോലും ശശിസാർ എന്ന് വിളിക്കുന്ന സംവിധായകനാണ് ഈ അവസ്ഥ വന്നതെന്ന് ഓർക്കണം. ചിത്രത്തിലുള്ള മമ്മൂട്ടിയുടെ കൈകടത്തലുകൾ അദ്ദേഹത്തിന് താങ്ങാനായില്ല. എല്ലാകാര്യവും മമ്മൂട്ടി തീരുമാനിക്കുന്നത് കടുത്ത മാനസിക പീഡനമാണ് ഐ.വി ശശിക്ക് ഉണ്ടാക്കിയതെന്ന ലിബർട്ടി ബഷീറിന്റെ അഭിമുഖത്തിലെ പരമാർശങ്ങൾ ദിവസങ്ങൾ മുമ്പ് മറുനാടൻ വാർത്തയായി നൽകിയിരുന്നു.
ശശിയുടെ ഹിറ്റ്മേക്കർ ടി.ദാമോദരൻ എഴുതിയ തിരക്കഥയുടെ പുറത്ത് എസ്.എൻ സ്വാമിയെക്കൂടി സഹഎഴുത്തുകാരനായി കൊണ്ടുവന്നത് മമ്മൂട്ടിയാണ്. അതിന്റെ ഫലമോ,ദാമോദരന്മാഷുടെ തീപ്പൊരി ഡയലോഗുകൾ തുമ്പില്ലാതെ മാറിയെന്ന് ലിബർട്ടി ബഷീർ തുറന്നടിച്ചിരുന്നു. ബൽറാം വേഴ്സസ് താരാദാസ് വലിയ ഫ്ളോപ്പായി മാറിയതോടെ കുറ്റം ഐ.വി ശശിയുടെ തലയിലുമായെന്ന് വാദവും ഉയർന്നു. മറുനാടൻ നൽകിയ വാർത്തയ്‌ക്കെതിരെ ഫാൻസുകാർ കത്തിപടർന്നു. എന്നാൽ മംഗളം സിനിമയിൽ ഇത്തവണ ഐവി ശശിയുടേതായി അഭിമുഖം പുറത്തുവിടുന്നു. മരണത്തിന് മുമ്പ് എടുത്ത അഭിമുഖമാണിതെന്ന് മംഗളം സിനിമ വിശദീകരിക്കുന്നു. ഈ അഭിമുഖത്തിൽ കരഞ്ഞകാര്യം ശശിയും സമ്മതിക്കുന്നു.
താങ്കൾ കൊണ്ടു വന്ന് വലുതാക്കിയ പല നടന്മാരും അവസാന കാലത്ത് ഏറെ വേദനിപ്പിച്ചെന്നും താങ്കൾ കരഞ്ഞെന്നും വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞു. അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തോട് ഞാൻ തുടക്കം മുതൽ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. വിവാദ ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ശശിയുടെ പ്രതികരണം. ഇതിനോട് വിവാദ ചോദ്യമില്ലത്. ഈ വാർത്ത ശരിയാണോ അല്ലയോ എന്ന് പറയാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്. യെസ് ഓർ നോ? എന്ന മറു ചോദ്യമാണ് ഉയർത്തുന്നത്.
ഇതിലാണ് തന്നെ കരയിപ്പിച്ചെന്നത് ശശി സ്ഥിരീകരിക്കുന്നത്. സത്യം പറയുമ്പോൾ വളച്ചൊടിക്കാൻ പാടില്ലല്ലോ. നിങ്ങൾ വിചാരിക്കും പോലെ ഞാൻ ആരുടേയും പേര് പറയില്ല. പല നടന്മാരും അവസാന നാളുകളിൽ എന്നെ കരയിച്ചിട്ടുണ്ട്. അതിൽ എനിക്ക് പരാതിയില്ല. ഞാൻ കൊണ്ടുവന്നവർ എന്നേക്കാൾ വലുതായതു കൊണ്ടാണല്ലോ എനിക്ക് പണിയില്ലെന്ന് പോലും പറഞ്ഞത്. എല്ലാവർക്കും ഒരു സമയമുണ്ട്. ഇപ്പോൾ അവരുടെ സമയമാണ്. എന്നെ ഓർക്കാൻ കുറേ നല്ല സനിമകളും ഞാൻ ചെയ്തിട്ടുണ്ട്. അതു മതി എനിക്ക്-ഇങ്ങനെയാണ് മറുപടി.
പുതിയ സിനിമയെ കുറിച്ച് അഭിമുഖത്തിൽ ശശി പറയുന്നത് ഇങ്ങനെയാണ്. ഒരെണ്ണം മലയാളം മറ്റൊന്ന് ഹോളിവുഡ് സിനിമ. അതൊരു വലിയ ക്യാൻവാസിൽ കോടികൾ ചെലവഴിച്ച് സോഹൻ റോയ് ആണ് നിർമ്മിക്കുന്നത്. ഞാൻ ഒരു കഥ പറഞ്ഞു. അതിഷ്ടമായി. തിരക്കഥ എഴുതാൻ പറഞ്ഞു. ഒരുപക്ഷേ ആ സിനിമ എന്റെ ഡ്രീംപ്രോജക്ട് ആയിരിക്കും. ആയിരിക്കും. എന്നല്ല ആയിത്തീരും. അടുത്ത മലയാള സിനിമയിൽ ആരാണ് നായകൻ ആരെന്ന ചോദ്യത്തോടും പ്രതികരിക്കുന്നുണ്ട്. നായകനല്ല. നായകന്മാരാണുള്ളത്. അതിന് മോഹൻലാലും മമ്മൂട്ടിയും ഡേറ്റ് നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഐവി ശശി പറഞ്ഞതായും മംഗളം അഭിമുഖത്തിലുണ്ട്. പല്ലിശേരിയാണ് ഈ അഭിമുഖം എടുത്തിരിക്കുന്നത്.
മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധാന പ്രതിഭകളിൽ ഒരാളായിരുന്നു അന്തരിച്ച സംവിധായകൻ ഐ.വി ശശി. 150ഓളം ചിത്രങ്ങൾ ഒരുക്കിയ ഈ മാസ്റ്റർ ക്രാഫ്റ്റ്മാനും പക്ഷേ അവസാനകാലത്ത് മലയാള സിനിമയിൽനിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. എഴുപതുകളിലും എൺപതുകളിലുമായി ഒരേസമയം രണ്ടുമൂന്നും സിനിമകൾവരെ ഷൂട്ടുചെയ്യത്തക്ക തിരക്കുള്ള ആളായിരുന്നു ഈ കോഴിക്കോട്ടുകാരൻ.എം ടിയും, പത്മരാജനും, ലോഹിതദാസും ടി.ദാമോദരനും രഞ്ജിത്തും അടക്കമുള്ള മുൻനിര എഴുത്തുകാരെവെച്ച് ഹിറ്റുകളുടെ പരമ്പരയാണ് അദ്ദേഹം ഒരുക്കിയത്.
എന്നാൽ പിന്നുട് നല്ല തിരക്കഥകൾ ഇല്ലാതായതോടെ എ.വി ശശിയുടെ തിരിച്ചടിയും തുടങ്ങി.കൃത്യമായി പറഞ്ഞാൽ 1993ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ഇറങ്ങിയ 'ദേവാസുര'മായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സൂപ്പർ ഹിറ്റ്.പിന്നീട് 1997ൽ മോഹൻലാലിനെ നായകനാക്കിയുള്ള 'വർണ്ണപകിട്ട്' അദ്ദേഹത്തിന്റെ അവസാനമായി സാമ്പത്തിക വിജയം നേടിയ ചിത്രവുമായി. 2000ത്തിൽ ഇറങ്ങിയ മോഹൻലാൽ നായനായ 'ശ്രദ്ധ' വലിയ പരാജയമായതോടെ താരങ്ങൾ അദ്ദേഹത്തെ അവഗണിക്കാനും തുടങ്ങി.
തുടർന്നുണ്ടായ രണ്ട് പരാജയ ചിത്രങ്ങൾക്ക്ശേഷം 2006ൽ എടുത്ത ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രം തീർത്തും കൈപ്പേറിയ അനുഭവമാണ് അദേഹത്തിന് സമ്മാനിച്ചത്. മലയാള സിനിമ ഈ രീതിയിൽ താരാധിപത്യത്തിലേക്ക് വീണാൽ പിന്നെ സംവിധായകന് എന്തുപ്രസക്തിയെന്ന് ,ആ പടത്തിന്റെ അനുഭവങ്ങൾ പറഞ്ഞുകൊണ്ട് ശശി ഈ ലേഖകനോട് വ്യക്തമാക്കിയിരുന്നു. കാസ്റ്റിങ്ങ് തൊട്ട് തിരക്കഥയും ഡയലോഗുകളുംവരെ മമ്മൂട്ടിയെന്ന സൂപ്പർതാരം തീരുമാനിക്കുന്ന അവസ്ഥ കണ്ട് ഐ.വി ശശിയും അമ്പരന്നുപോയി.
'പണ്ടൊക്കെ ഞങ്ങൾ ഒന്നിച്ച് ജോലിചെയ്ത് നടനെന്നോ, ടെക്നീഷ്യനെന്നോ ഭേദമില്ലാതെ ഒന്നിച്ച് കഴിയുകയായിരുന്നു പതിവ്. ആ കൂട്ടായ്മ എപ്പോഴോ നഷ്ടമായി. കാരവാൻ സംസ്‌ക്കാരം ഇവിടെയും വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രം എടുത്തതോടെയാണ് മലയാളത്തിൽ സംവിധകയകന്റെ റോൾ കുറഞ്ഞതും.