- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി അഞ്ചാം വാർഷിക ആഘോഷം മാർച്ച് 16 ന്
മനാമ:ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കൊണ്‌ഗ്രെസ്സ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് അഞ്ചാം വാർഷിക ആഘോഷത്തിന്റെ നിറവിൽ.മാർച്ച് 16 ന് സംഘടന രൂപീകൃതമായിട്ട് അഞ്ച് വർഷം തികയുകയാണ്.ഇതിനോടകം ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ സാമൂഹികവും ,സാംസ്‌കാരികവും ,ആതുര സേവന രംഗത്തും വളരെ സജീവമായി ഇടപെടുന്നു. കേരളത്തിലും ,ബഹ്റൈനിലും രാഷ്ട്രീയ വ്യത്യാസമെന്യേ കഷ്ടത അനുഭവിക്കുന്ന ആളുകൾക്കൊപ്പം ഒരു കൈത്താങ്ങായി നിൽക്കുവാൻ സാധിക്കുന്നു.ഒൻപത് ഏരിയ കളായി തിരിച്ച് പ്രവർത്തിക്കുന്ന സംഘടന ഇന്ന് ബഹ്റൈനിലെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമാണ്.അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒൻപത് ഏരിയകളിലും പ്രവർത്തക സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം ,ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി ട്രഷറർ ഹരി ഭാസ്‌കർ എന്നിവർ അറിയിച്ചു പത്രക്കുറിപ്പിൽ അറിയിച്ചു. വാർഷികത്തിനോട് അനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളും ചാരിറ്റി പദ്ധതികളും നടത്തുവാൻ പദ്ധതിയുള്ളതായി ഭാരവാഹികൾ അറിയിച്ചു .ബഹ്റൈനിലെ പ്രമുഖരായ വ്യക്തികളെ വിവിധ മേഖല
മനാമ:ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കൊണ്‌ഗ്രെസ്സ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് അഞ്ചാം വാർഷിക ആഘോഷത്തിന്റെ നിറവിൽ.മാർച്ച് 16 ന് സംഘടന രൂപീകൃതമായിട്ട് അഞ്ച് വർഷം തികയുകയാണ്.ഇതിനോടകം ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ സാമൂഹികവും ,സാംസ്‌കാരികവും ,ആതുര സേവന രംഗത്തും വളരെ സജീവമായി ഇടപെടുന്നു.
കേരളത്തിലും ,ബഹ്റൈനിലും രാഷ്ട്രീയ വ്യത്യാസമെന്യേ കഷ്ടത അനുഭവിക്കുന്ന ആളുകൾക്കൊപ്പം ഒരു കൈത്താങ്ങായി നിൽക്കുവാൻ സാധിക്കുന്നു.ഒൻപത് ഏരിയ കളായി തിരിച്ച് പ്രവർത്തിക്കുന്ന സംഘടന ഇന്ന് ബഹ്റൈനിലെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമാണ്.അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒൻപത് ഏരിയകളിലും പ്രവർത്തക സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം ,ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി ട്രഷറർ ഹരി ഭാസ്‌കർ എന്നിവർ അറിയിച്ചു പത്രക്കുറിപ്പിൽ അറിയിച്ചു.
വാർഷികത്തിനോട് അനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളും ചാരിറ്റി പദ്ധതികളും നടത്തുവാൻ പദ്ധതിയുള്ളതായി ഭാരവാഹികൾ അറിയിച്ചു .ബഹ്റൈനിലെ പ്രമുഖരായ വ്യക്തികളെ വിവിധ മേഖലകളിൽ നിന്നും ഓൺ ലൈൻ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത് ആദരിക്കുവാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പോഷക സംഘടന എന്നതിലുപരി ഒരു സാമൂഹിക സാംസ്‌കാരിക സംഘടന എന്ന രീതിയിലാണ് സംഘടനയുടെ പ്രവർത്തനങ്ങൾ.
ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്കും ,നാട്ടിലുള്ള നിർധനരായ അമ്മമാർക്കും ,വിദ്യാർത്ഥികൾക്കും ഒരു കൈത്താങ്ങായി നിലനിൽക്കുവാൻ സംഘടനക്ക് ഇതുവരെ സാധിച്ചിട്ടുണ്ട് .കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇരുപത്തി നാലോളം മെഡിക്കൽ ക്യാമ്പുകൾ പതിനൊന്നോളം രക്തദാന ക്യാമ്പുകൾ ,രാഷ്ട്രീയ ചർച്ച ക്ലാസ്സുകൾ ,ആരോഗ്യ സാമൂഹിക ബോധവത്കരണ ക്ലാസ്സുകൾ.
സ്വദേശി സമൂഹവുമായി കൈകോർത്തുകൊണ്ട് ബഹ്റൈനിലെ ദേശീയ ആഘോഷങ്ങളിൽ സജീവ സാന്നിധ്യമാകുവാനും സാധിച്ചു .കലാ കായിക രംഗത്ത് സജീവമായി പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ട് .ഇതെല്ലാം അഭിമാനമായി കാണുന്നതായി ഭാരവാഹികൾ അറിയിച്ചു.