- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ഐവൈസിസി മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ പ്രിയദർശിനി മെമോറിയൽ നിറക്കൂട്ട് സീസൺ 2ചിത്രരചനാ മൽസരം സംഘടിപ്പിച്ചു, 4 വയസു മുതൽ 14 വയസുവരെയുള്ള കുട്ടികളെ മൂന്ന് വിഭാഗമായി തിരിച്ചാണു മൽസരങ്ങൾ നടത്തിയത്, മുഹറഖ് കാസിനോ പാർക്കിനു സമീപമുള്ള ജാസിം അൽ ഷുക്ക്ർ മജ്‌ലിൽ വെച്ച് നടന്ന പരിപാടിയിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു. മുഹറഖ് ഏരിയ ഇത് രണ്ടാം തവണയാണു നിറക്കൂട്ട് സംഘടിപ്പിക്കുന്നത്, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ആണു മൽസരങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചത്. പൊതുസമൂഹത്തിനു ഗുണകരമായ ഐവൈസിസി യുടെ പ്രവർത്തനങ്ങൾ മറ്റ് സംഘടനകൾക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാപനം സമ്മേളനവും വിജയികൾക്കുള്ള സമ്മാന വിതരണവും മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് എടയന്നൂരിനെ ബഹ്രൈനിലെ പ്രമുഖ ചിത്രകാരൻ ടോം ജോസഫ് തൽസമയം വരച്ചത് പരിപാടിക്ക് പൊലിമയേകി. കൂടാതെ ടോം വരച്ച ചിത്രങളുടെ പ്രദർശനവും ഉണ്ടായിരുന്നു. മുഹറഖ് ബ്രില്ല്യന്റ് സർവീസ
ഐവൈസിസി മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ പ്രിയദർശിനി മെമോറിയൽ നിറക്കൂട്ട് സീസൺ 2ചിത്രരചനാ മൽസരം സംഘടിപ്പിച്ചു, 4 വയസു മുതൽ 14 വയസുവരെയുള്ള കുട്ടികളെ മൂന്ന് വിഭാഗമായി തിരിച്ചാണു മൽസരങ്ങൾ നടത്തിയത്, മുഹറഖ് കാസിനോ പാർക്കിനു സമീപമുള്ള ജാസിം അൽ ഷുക്ക്ർ മജ്‌ലിൽ വെച്ച് നടന്ന പരിപാടിയിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു.
മുഹറഖ് ഏരിയ ഇത് രണ്ടാം തവണയാണു നിറക്കൂട്ട് സംഘടിപ്പിക്കുന്നത്, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ആണു മൽസരങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചത്. പൊതുസമൂഹത്തിനു ഗുണകരമായ ഐവൈസിസി യുടെ പ്രവർത്തനങ്ങൾ മറ്റ് സംഘടനകൾക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാപനം സമ്മേളനവും വിജയികൾക്കുള്ള സമ്മാന വിതരണവും മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് എടയന്നൂരിനെ ബഹ്രൈനിലെ പ്രമുഖ ചിത്രകാരൻ ടോം ജോസഫ് തൽസമയം വരച്ചത് പരിപാടിക്ക് പൊലിമയേകി. കൂടാതെ ടോം വരച്ച ചിത്രങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
മുഹറഖ് ബ്രില്ല്യന്റ് സർവീസ് ട്യൂഷൻ സെന്ററുമായി സഹകരിച്ചായിരുന്നു പരിപാടി.ഏരിയ പ്രസിഡന്റ് ഷാബു ചാലക്കുടി യുടെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ ഐവൈസിസി ബഹ്‌റൈൻ ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്‌കരൻ,ഐടി&മീഡിയ സെൽ കൺ വീനർ അനസ് റഹിം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് റഫീക്ക് സ്വാഗതവും ഏരിയ സെക്രട്ടറി ഷഫീക്ക് ചാലക്കുടി നന്ദിയും പറഞ്ഞു.ഷിഹാബ് കറുകപ്പുത്തൂർ, രജീഷ് പി സി, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി