വൈസിസി ബഹ്‌റൈൻ അഞ്ചാം വാർഷികാഘോഷങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഏരിയ പ്രവർത്തക സംഗമങൾക്ക് തുടക്കമായി.റിഫ ഏരിയ സംഗമം റിഫാ ഹാജിയാത്തിൽ ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം ഉത്ഘാടനം ചെയ്തു.

സ്ഥാപക പ്രസിഡന്റ് അജ്മൽ ചാലിൽ മുഖ്യപ്രഭാഷണം നടത്തി.പുതിയ അംഗങൾക്കുള്ള മെംബർഷിപ്പ് വിതരണം മുൻ പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് നിർവ്വഹിച്ചു.ഏരിയ പ്രസിഡന്റ് ലൈജു തോമസ് അധ്യക്ഷനായിരുന്നു. ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്‌കരൻ,റിച്ചിഎന്നിവർ ആശംസകൾ നേർന്നു... ഏരിയ സെക്രട്ടറി നിതീഷ് സ്വാഗതവും,ഏരിയ കോർഡിനേറ്റർ അലൻ ഐസക്ക് നന്ദിയും അർപ്പിച്ചു സംസാരിച്ചു

ഐവൈസിസി സ്‌കോളർഷിപ്പ് കൈമാറി
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ചാരിറ്റി വിങ് നടപ്പാക്കുന്ന മൗലാനാ അബ്ദുൽ കലാം ആസാദ് മെമോറിയൽ സ്‌കോളർഷിപ്പ് പദ്ദതി യുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. ഐവൈസിസി വൈസ് പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണൻ, കെ എസ് യു കോട്ടയം ജില്ലാ സെക്രട്ടറി സച്ചിൻ എന്നിവർ സന്നിഹിതരായിരുന്നു, കേരളത്തിലെ 14 ജില്ലകളിലേയും തെരെഞ്ഞെടുക്കപ്പെട്ട നിർദ്ദനരായ കുട്ടികൾക്കാണു സ്‌കോളർഷിപ്പ് നൽകുന്നത്.


.