- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി അഞ്ചാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ അഞ്ചാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. അദ്‌ലിയ ഫുഡ് വേൾഡ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഐവൈസിസി ബഹ്‌റൈൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായിരുന്ന സമ്മേളനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഐവൈസിസി യുടെ പ്രവർത്തനങ്ങൾ അസൂയാവഹകമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു,ഇന്ത്യയുടെ മതനിരപേക്ഷരതയും നാനാത്വത്തിൽ ഏകത്വവും നില നിർത്തുവാൻ മതേതര സമൂഹം പ്രതിഞ്ജാബദ്ദമാണ്. രാഹുൽ ഗാന്ധിക്ക് അത് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഐവൈസിസി പ്രവർത്തകർ സംവിധാനം ചെയ്ത് അവതരിപ്പിച്ച കസേര എന്ന നാടകം സമ്മേളനത്തിനു മാറ്റ് കൂട്ടി. ഐവൈസിസി സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതം ആശംസിച്ച ചടങിൽ അനസ് റഹിം റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു, എബ്രഹാം ജോൺ, അജകൃഷ്ണൻ, സയീദ് റഹുമാൻ നദ് വി എന്നിവർ ആശംസകൾ അർപ്പിച്ചു,ട്രഷറർ ഹരി ഭാസ്‌കരൻ നന്ദി പറഞ്ഞു.ഐവൈസിസിയുടെ കഴിഞ്ഞ നാലു വർഷത്തെ നേതൃത്വത്തെ അനിൽ തിരുവല്ല,ഏ സി
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ അഞ്ചാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. അദ്‌ലിയ ഫുഡ് വേൾഡ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഐവൈസിസി ബഹ്‌റൈൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായിരുന്ന സമ്മേളനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
ഐവൈസിസി യുടെ പ്രവർത്തനങ്ങൾ അസൂയാവഹകമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു,ഇന്ത്യയുടെ മതനിരപേക്ഷരതയും നാനാത്വത്തിൽ ഏകത്വവും നില നിർത്തുവാൻ മതേതര സമൂഹം പ്രതിഞ്ജാബദ്ദമാണ്. രാഹുൽ ഗാന്ധിക്ക് അത് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഐവൈസിസി പ്രവർത്തകർ സംവിധാനം ചെയ്ത് അവതരിപ്പിച്ച കസേര എന്ന നാടകം സമ്മേളനത്തിനു മാറ്റ് കൂട്ടി.
ഐവൈസിസി സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതം ആശംസിച്ച ചടങിൽ അനസ് റഹിം റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു, എബ്രഹാം ജോൺ, അജകൃഷ്ണൻ, സയീദ് റഹുമാൻ നദ് വി എന്നിവർ ആശംസകൾ അർപ്പിച്ചു,ട്രഷറർ ഹരി ഭാസ്‌കരൻ നന്ദി പറഞ്ഞു.ഐവൈസിസിയുടെ കഴിഞ്ഞ നാലു വർഷത്തെ നേതൃത്വത്തെ അനിൽ തിരുവല്ല,ഏ സി എ ബക്കർ, ആസാദ് എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു. ഐ സി സി പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി തുടക്കമിട്ട മാതൃക പിൻ പറ്റി സ്റ്റേജിൽ പ്രാസംഗികൻ മാത്രമായി നടത്തിയത് വിത്യസ്തത പുലർത്തി.