- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യത്വം മരവിച്ച സംഘബോധം 'ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊണ്‌ഗ്രെസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'മനുഷ്യത്വം മരവിച്ച സംഘബോധം ' എന്ന വിഷയത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഗുദൈബിയയിൽ സ്ഥിതി ചെയ്യുന്ന ഓഫീസിൽ വച്ചാണ് സംഘടിപ്പിച്ചത്.കത്വയിൽ മൃഗീയമായി കൊല്ലപ്പെട്ട ആസിഫയുടെ ആത്മാവിനു നിത്യശാന്തി നേർന്ന് മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥിച്ചു.കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ സംഘിപ്രസ്ഥാനങ്ങൾ വിവിധ രീതിയിൽ കൊന്ന ആളുകളുടെ എണ്ണം എണ്ണിയാൽ തീരാത്തതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. ആർ എസ് എസ് നേതൃത്വം നൽകുന്ന സർക്കാർ മാറിയാൽ മാത്രമേ ഇതിനൊരു ശമനമുണ്ടാകൂ .ഇന്ത്യയിൽ വീണ്ടുമൊരു വർഗ്ഗീയ കലാപം ഉണ്ടാക്കുവാൻ വേണ്ടിയാണ് കൊലപാതകികൾ കുട്ടിയെ അമ്പലത്തിനുള്ളിൽ ഒളിപ്പിച്ചത് .ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ബിജെപി യുടെയും ,ആർ എസ് എസ്സിന്റെയും ഹിന്ദു രാജ്യം എന്ന മുദ്രാവാക്യത്തിലൂടെയാണ് .ഈ സംഭവങ്ങൾക്കെതിരെ കേരളത്തിലെ സാംസ്‌കാരിക നായകരും എഴുത്തുകാരും മൗനം പാലിക്കുന്നതിന്റെ ഉദ്ദ്‌ദേശം മനസിലാകുന്നില്ല .ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊണ്‌ഗ്രെസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'മനുഷ്യത്വം മരവിച്ച സംഘബോധം ' എന്ന വിഷയത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഗുദൈബിയയിൽ സ്ഥിതി ചെയ്യുന്ന ഓഫീസിൽ വച്ചാണ് സംഘടിപ്പിച്ചത്.കത്വയിൽ മൃഗീയമായി കൊല്ലപ്പെട്ട ആസിഫയുടെ ആത്മാവിനു നിത്യശാന്തി നേർന്ന് മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥിച്ചു.കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ സംഘിപ്രസ്ഥാനങ്ങൾ വിവിധ രീതിയിൽ കൊന്ന ആളുകളുടെ എണ്ണം എണ്ണിയാൽ തീരാത്തതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
ആർ എസ് എസ് നേതൃത്വം നൽകുന്ന സർക്കാർ മാറിയാൽ മാത്രമേ ഇതിനൊരു ശമനമുണ്ടാകൂ .ഇന്ത്യയിൽ വീണ്ടുമൊരു വർഗ്ഗീയ കലാപം ഉണ്ടാക്കുവാൻ വേണ്ടിയാണ് കൊലപാതകികൾ കുട്ടിയെ അമ്പലത്തിനുള്ളിൽ ഒളിപ്പിച്ചത് .ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ബിജെപി യുടെയും ,ആർ എസ് എസ്സിന്റെയും ഹിന്ദു രാജ്യം എന്ന മുദ്രാവാക്യത്തിലൂടെയാണ് .ഈ സംഭവങ്ങൾക്കെതിരെ കേരളത്തിലെ സാംസ്‌കാരിക നായകരും എഴുത്തുകാരും മൗനം പാലിക്കുന്നതിന്റെ ഉദ്ദ്‌ദേശം മനസിലാകുന്നില്ല .ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മാരായ ദിലീപ് ബാലകൃഷ്ണൻ ,റിച്ചി കളത്തുരത്ത് എന്നിവർ സംസാരിച്ചു