മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊണ്‌ഗ്രെസ്സ് ഇന്ദിര പ്രിയദർശനി രക്തദാന സേനയുടെ കീഴിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു .ഏപ്രിൽ 20 രാവിലെ 8 മണി മുതൽ 12.30 മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലാണ് ക്യാമ്പ് സംഘടിപ്പിക്കുക.

2017-18 കമ്മറ്റിയുടെ മൂന്നാമത് രക്തദാന ക്യാമ്പാണ് ഈ വെള്ളിയാഴ്‌ച്ച നടക്കുന്നത് .ഇന്ദിര പ്രിയദർശനിയുടെ പേരിൽ രക്തദാന സേന രൂപീകരിച്ചതും ഈ കാലയളവിലാണ് .ജിജോമോൻ മാത്യു(39867813) കൺവീനർ ആയ കമ്മറ്റിയാണ് ഇതിന് നേതൃത്വം നൽകുന്നത്