ഹറൈൻ മാഹാത്മ ഗാന്ധി കൾച്ചറൽ ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം 27 തിയ്യതി വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് സൽമാനിയയിൽ ഉള്ള കലവറ റെസ്റ്റൊറന്റിൽ വെച്ച് ദണ്ഡിയാത്ര അനുസ്മരണ സമ്മേളനം നടത്തുവാൻ തിരുമാനിച്ചിരിക്കുന്നു.

സമകാലീന ഇന്ത്യ നേരിടുന്ന വെല്ലുവിള്ളികൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ കെ എം സി സി പ്രസിഡന്റ് ശ്രി എസ് വി ജലീൽ സമ്മേളനം ഉത്ഘാടനം ചെയും. ഒ ഐ സി സി ഗ്ലൊബൽ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ഐ വൈ സി സി പ്രസിഡന്റ് ബേസിൽ നെലിമറ്റം, ശിവകുമാർ കൊല്ലൊറൊത്ത്, ഷീജ ജയൻ എന്നിവർ സംസാരിക്കും.

സമ്മേളനം വിജയിപ്പിക്കുവാൻ ബഹറൈനിൽ ഉള്ള എല്ലാ മതേതര വിശ്വാസികളെയും മഹാത്മാഗാന്ധി കൾച്ചറൽ ഫൊറത്തിന്റെ പ്രസിഡന്റ് പി എസ് രാജ്‌ലാൽ തമ്പാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യൊഗം അഭ്യർത്ഥിച്ചു