- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി യൂത്ത് ഫെസ്റ്റ് ജൂലൈ 6 ന്
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2018 ജൂലൈ 6 നു നടക്കും. ഐവൈസിസി രൂപം കൊണ്ടതിനൂ ശേഷമുള്ള അഞ്ചാമത്തെ യൂത്ത് ഫെസ്റ്റാണിത്. 2013 ൽ വി ടി ബൽറാം ആയിരുന്നു ആദ്യ യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് പ്രവർത്തന റിപ്പോർട്ട് അടങ്ങിയ മാഗസിനും ഐവൈസിസി ഇറക്കാറുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങളും ബഹ്‌റൈൻ സ്വദേശി പ്രമുഖരും പ്രവാസ ലോകത്തെ പ്രമുഖരും ഇതിനോടകം പല യൂത്ത് ഫെസ്റ്റുകളിലും ഭാഗവാക്കായിട്ടുണ്ട്. ബഹ്രൈൻ പ്രവാസികളിലെ കലാസാംസ്‌കാരിക കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനായാണ് എല്ലാവർഷവും യൂത്ത് ഫെസ്റ്റ് കൊണ്ടാടുന്നത്. ഇന്ത്യക്ക് വെളിയിൽ ആദ്യമായി രൂപം കൊണ്ട യൂത്ത് കോൺഗ്രസ് സംഘടനയാണ് ഐവൈസിസി.നാളിതുവരെ 24 മെഡിക്കൽ ക്യാമ്പുകളും 9 രക്തദാന ക്യാമ്പുകളും അടക്കം ജീവകാരുണ്യ രംഗത്തും രാഷ്റ്റ്രീയ സാംസ്‌കാരിക ആധുര വിദ്യാഭ്യാസ കലാകായിക രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്‌ച്ച വച്ചാണു ഐവൈസിസി അഞ്ച് വർഷം പൂർത്തിയാക്കിയത്. നാലാമത് യൂത്ത് ഫെസ്റ്റിൽ മുഖ്യ കോൺഗ
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2018 ജൂലൈ 6 നു നടക്കും. ഐവൈസിസി രൂപം കൊണ്ടതിനൂ ശേഷമുള്ള അഞ്ചാമത്തെ യൂത്ത് ഫെസ്റ്റാണിത്. 2013 ൽ വി ടി ബൽറാം ആയിരുന്നു ആദ്യ യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.
യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് പ്രവർത്തന റിപ്പോർട്ട് അടങ്ങിയ മാഗസിനും ഐവൈസിസി ഇറക്കാറുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങളും ബഹ്‌റൈൻ സ്വദേശി പ്രമുഖരും പ്രവാസ ലോകത്തെ പ്രമുഖരും ഇതിനോടകം പല യൂത്ത് ഫെസ്റ്റുകളിലും ഭാഗവാക്കായിട്ടുണ്ട്. ബഹ്രൈൻ പ്രവാസികളിലെ കലാസാംസ്‌കാരിക കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനായാണ് എല്ലാവർഷവും യൂത്ത് ഫെസ്റ്റ് കൊണ്ടാടുന്നത്.
ഇന്ത്യക്ക് വെളിയിൽ ആദ്യമായി രൂപം കൊണ്ട യൂത്ത് കോൺഗ്രസ് സംഘടനയാണ് ഐവൈസിസി.നാളിതുവരെ 24 മെഡിക്കൽ ക്യാമ്പുകളും 9 രക്തദാന ക്യാമ്പുകളും അടക്കം ജീവകാരുണ്യ രംഗത്തും രാഷ്റ്റ്രീയ സാംസ്‌കാരിക ആധുര വിദ്യാഭ്യാസ കലാകായിക രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്‌ച്ച വച്ചാണു ഐവൈസിസി അഞ്ച് വർഷം പൂർത്തിയാക്കിയത്.
നാലാമത് യൂത്ത് ഫെസ്റ്റിൽ മുഖ്യ കോൺഗ്രസ് നേതാക്കൾ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.ഇതോടനുബന്ധിച്ച് 101 അംഗ സ്വാഗത സംഗവും രൂപീകരിച്ചു.പ്രസിഡന്റ് ബേസിൽ നെല്ലിമറ്റത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ആയി ഷബീർ മുക്കനേയും പ്രോഗ്രാം കൺവീനർ ആയി വിനോദ് ആറ്റിങലിനേയും ഫിനാൻസ് കൺവീനർ ആയി വിൻസു കൂത്തപ്പള്ളിയേയും മാഗസിൻ എഡീറ്റർ ആയി ഏബിയോൺ അഗസ്റ്റിനേയും തെരെഞ്ഞെടുത്തു,വൈസ് പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് സ്വാഗതമാശംസിച്ചു