ഐവൈസിസി മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർണ്ണാടകത്തിലെ ജനാധിപത്യ വിജയത്തിൽ ആഹ്ലാദം പ്രഖടിപ്പിച്ച് മനാമയിൽ മധുര വിതരണം നടത്തി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്ന വിജയമാണു കർണ്ണാടകയിലേത്,പണം കൊണ്ടൂം അധികാരം കൊണ്ടും ജനാധിപത്യ ത്തെ വിലക്കെടുക്കാമെന്ന ബിജെപിയുടെ ഫാസിസ്റ്റ് ശൈലിക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് യെദ്യൂരപ്പയുടെ രാജിലൂടെ സംഭവിച്ചത്.

വളഞ്ഞ വഴിയിലൂടെ 2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ എത്താമെന്ന മോദി അമിത് ഷാ ടീമിന്റെ മോഹങൾക്ക് കിട്ടിയ അടി കൂടിയാണിത്. ഫാസിൽ ടികെ,സജാദ് സലിം,ജാസിം കുടത്തിൽ,റമീസ് എന്നിവർ നേതൃത്വം നൽകി