മനാമ :കണ്ണൂരിൽ കൊലചെയ്യപ്പെട്ട മട്ടന്നൂർ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് ഇടയന്നൂരിന്റെ കൊലപാതകത്തിൽ ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിൽ എവിടെ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായാലും, അക്രമങ്ങൾ ഉണ്ടായാലും അതിന്റെ ഒരു ഭാഗത്ത് സിപിഐ (എം ) ആണ് .കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം അക്രമത്തിന് നേതൃത്വം നൽകുന്നത് ഒരിക്കലും ന്യായീകരിക്കുവാൻ സാധിക്കില്ല.

കേരളത്തിൽ സിപിഐ (എം)ഗുണ്ടകളെ പേടിച്ച് ജീവിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ് .വേട്ട പട്ടികൾ ചോര കുടിക്കുവാൻ നടക്കുന്നതിന് സമാനമാണ് കണ്ണൂരിൽ ഗുണ്ടകൾ ഇരുട്ടിന്റെ മറവിൽ കൊടുവാളും ബോംബുമായി തെരുവിലൂടെ അലയുന്നത് .ഇതിനെതിരെ ജന മനസാക്ഷി ഉണരേണ്ട സമയം അതിക്രമിച്ചു.മട്ടന്നൂരിൽ കൊല്ലപ്പെട്ട പ്രിയ സഹോദരന് ആദരാഞ്ചലികൾ അർപ്പിക്കുവാൻ ഐ വൈ സി സി സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇന്ന് (ചൊവ്വ )വൈകിട്ട് മണിക്ക് ഗുദൈബിയ സെൻട്രൽ കമ്മറ്റി ഓഫീസിൽ ഒത്ത് ചേരുന്നു