മാസം 18ന് നടക്കുന്ന ജാബിർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ദേശീയ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കുവൈറ്റ്. ഇതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളും ക്രമീകരണങ്ങളുമാണ് നടന്ന് വരുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ഭരണകുടുംബത്തിലെ പ്രമുഖരും വിദേശ പ്രതിനിധികളും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആധുനിക സാങ്കേതിക സംവിധാനത്തോടെ ഇത്രയും വലിയ ഒരു സ്റ്റേഡിയം തുറക്കപ്പെടുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി രാജ്യാന്തര ഫുട്ബാളിലെ പ്രമുഖ താരങ്ങളും കുവൈത്ത് ഫുട്ബാൾ ടീമും തമ്മിലെ പ്രദർശന മത്സരത്തിനുപുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഗായകരെ പങ്കെടുപ്പിച്ച് സംഗീതപരിപാടിയും അരങ്ങേറുന്നുണ്ട്.

ഫുട്ബാൾ പ്രേമികളും സംഗീത താൽപര്യക്കാരുമായ സ്വദേശികൾ ഉദ്ഘാടന ദിവസം ജാബിർ സ്റ്റേഡിയത്തിലേക്ക് ഒഴുകാനാണ് സാധ്യത. ഇതുകൂടി കണക്കിലെടുത്താണ് സുരക്ഷാ സംവിധാനവും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കാൻ നീക്കം ആരംഭിച്ചത്. ഉദ്ഘാടനത്തി നത്തെുന്ന ആളുകളെ ദേഹപരിശോധന നടത്തി അകത്തേക്ക് പ്രവേശിപ്പിക്കാൻ മാത്രം നിരവധി പൊലീസ് വ്യൂഹങ്ങളെയാണ് ചുമതലപ്പെടുത്തിയത്. ഉദ്ഘാടനം നടക്കുന്ന ദിവസം സ്റ്റേഡിയം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വാഹന ഗതാഗതം ശക്തമായ നിയന്ത്രണത്തിന് വിധേയമായിരിക്കും.

വൈകീട്ട് ഏഴുമണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഉദ്ഘാടന ദിവസം ഉച്ചക്ക് രണ്ട് മണിമുതൽ സ്‌റ്റേഡിയത്തിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങുമെന്ന് അധികൃതർ വെളിപ്പെടുത്തി. ഇത് വൈകുന്നേരം ആറ് മണിവരെ തുടരും. ടിക്കറ്റ് കൈവശമില്ലാത്തവരെയും വൈകിയെത്തുന്നവരെയും സ്‌റ്റേഡിയത്തിലേക്ക് കയറ്റിവിടില്ലെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന പ്രദർശന മൽസരവും പ്രശസ്ത അറബ് ഗായകർ അണിനിരക്കുന്ന സംഗീത പരിപാടിയും ആസ്വദിക്കാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ വൻ ജനാവലി സ്‌റ്റേഡിയത്തിലത്തെുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത് കണക്കിലെടുത്താണ് സുരക്ഷാ സംവിധാനവും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കാൻ ആഭ്യന്തവകുപ്പ് നീക്കം ആരംഭിച്ചത്. ഉദ്ഘാടനത്തിനെത്തുന്ന ആളുകളെ ദേഹ പരിശോധന നടത്തിയാകും അകത്തേക്ക് കടത്തിവിടുക.

വെള്ളിയാഴ്ച സ്‌റ്റേഡിയം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വാഹന ഗതാഗതം ശക്തമായ നിയന്ത്രണത്തിന് വിധേയമായിരിക്കും. ഉദ്ഘാടനത്തിന് എത്തുന്ന പൊതു ജനങ്ങൾ തങ്ങളുടെ വാഹനങ്ങൾ നിശ്ചിത പാർക്കിങ് മേഖലകളിൽ മാത്രം നിർത്തിയിടാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തുനിന്ന് സ്‌റ്റേഡിയത്തിന് സമീപത്തേക്ക് ആളുകളെ കൊണ്ടുപോകാൻ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തും.