- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാമിനെ പിടികൂടിയതിന് നന്ദി പറയാൻ ശോഭാ സിറ്റിക്കാർ ജേക്കബ് ജോബിന് സ്വീകരണം നൽകി: വഴി പിഴച്ചു പോയ പാവത്തിന്റെ കഥപറഞ്ഞപ്പോൾ പുറത്താക്കാനുള്ള തീരുമാനം മാറ്റി
തൃശൂർ: ശോഭാ സിറ്റിക്കാർ പറ്റിയ അമിളിയോർത്ത് താടിക്ക് കൈയും വച്ചിരിപ്പാണ്. ശുദ്ധനും സത്യസന്ധനുമെന്ന് വിചാരിച്ച ഹീറോ ഇപ്പോൾ പ്രതിനായക സ്ഥാനത്താണ്. തൃശൂരിലെ മുൻ കമ്മീഷണർ ജേക്കബ് ജോബിന് സ്വീകരണം നൽകിയ കാശും പോയി. ഏതായാലും നിസാമിനെ ശോഭാ സിറ്റിയിൽ നിന്ന് പുറത്താക്കാനുറച്ചാണ് ശോഭാ സിറ്റി റെസിഡൻസ് അസോസിയേഷന്റെ നീക്കം. സെക്യൂരിറ്റിക്
തൃശൂർ: ശോഭാ സിറ്റിക്കാർ പറ്റിയ അമിളിയോർത്ത് താടിക്ക് കൈയും വച്ചിരിപ്പാണ്. ശുദ്ധനും സത്യസന്ധനുമെന്ന് വിചാരിച്ച ഹീറോ ഇപ്പോൾ പ്രതിനായക സ്ഥാനത്താണ്.
തൃശൂരിലെ മുൻ കമ്മീഷണർ ജേക്കബ് ജോബിന് സ്വീകരണം നൽകിയ കാശും പോയി. ഏതായാലും നിസാമിനെ ശോഭാ സിറ്റിയിൽ നിന്ന് പുറത്താക്കാനുറച്ചാണ് ശോഭാ സിറ്റി റെസിഡൻസ് അസോസിയേഷന്റെ നീക്കം. സെക്യൂരിറ്റിക്കാരൻ ചന്ദ്രബോസിനെ ഹമ്മറിടിച്ച് കൊന്ന നിസാമിന്റെ യഥാർഥ മുഖം ശോഭാ സിറ്റിക്കാർക്ക് നേരത്തെ അറിയാം. അതുകൊണ്ട് തന്നെ ക്രൂര കൊലപാതകം നടത്തിയ നിസാമിനെ ശോഭാ സിറ്റിയിൽ നിന്ന് പുറത്താക്കാനും തീരുമാനിച്ചു. എന്നാൽ ജേക്കബ് ജോഫ് തന്ത്രപരമായി അത് അട്ടിമറിച്ചു. ഇപ്പോഴാണ് മുൻ കമ്മീഷണർ നിസാമിന്റെ സ്വന്തം ആളായിരുന്നുവെന്ന് ശോഭാ സിറ്റിയിലെ മറ്റ് താമസക്കാർ തിരിച്ചറിഞ്ഞത്.
ചന്ദ്രബോസിനെ നിസാം വണ്ടിയിടിച്ചപ്പോൾ തന്നെ ശോഭാ സിറ്റിയിലുള്ളവർ വിവരം പൊലീസിനെ അറിയിച്ചു. ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ചതും പൊലീസാണ്. നിസാമിനെ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉന്നത ബന്ധങ്ങളുള്ള നിസാമിനെ പൊലീസ് പൊക്കുമെന്നും ആരു കരുതിയതുമില്ല. ഇതോടെ ജേക്കബ് ജോബ് ഹീറോയായി. നിസാമിനെ ശോഭാ സിറ്റിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ച ഫ്ളാറ്റ് അസോസിയേഷൻ ജേക്കബ് ജോബിന് സ്വീകരണം നൽകാനും തീരുമാനിച്ചു. ഇങ്ങനെ ജേക്കബ് ജോഭ് ശോഭാ സിറ്റിയിലെത്തി. സ്വീകരണത്തിൽ പങ്കെടുത്തു. എല്ലാത്തിനും ഒടുവിൽ നന്ദിയും പറഞ്ഞു. അപ്പോഴാണ് ആരുമറിയാതെ നിസാമിനായി ഒരു നീക്കം ജേക്കബ് ജോബ് നടത്തിയത്. അങ്ങനെ നിസാം ശോഭാ സിറ്റിയിൽ സേഫായി.
നിസാമിനെ പോലെ ഒരു ചെറുപ്പക്കാരൻ വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് വഴി തെറ്റിയതാണെന്നും ചോദ്യം ചെയ്തപ്പോൾ തന്റെ വിധിയോർത്ത് നിസാം വിതുമ്പിയെന്നും കമ്മീഷണർ പറഞ്ഞു. ഇത്തരം യുവതലമുറയെ തിരുത്തുകയാണ് വേണ്ടതെന്നും കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ജേക്കബ് ജോബ് വിശദീകരിച്ചതോടെ ശോഭാ സിറ്റിക്കാരുടെ കണ്ണു നിറഞ്ഞു. പാവം കോടിശ്വരനായി നിസാമിനെ ഒറ്റ പ്രസംഗത്തിലൂടെ ശോഭാ സിറ്റിക്കാർക്ക് മുന്നിൽ ജേക്കബ് ജോബ് അവതരിപ്പിച്ചു. കൊലയാളി നിസാമിനെ പിടിച്ച പൊലീസുകാരനായതിനാൽ അവർ മറുത്തൊന്നും ആലോചിച്ചില്ല. അങ്ങനെ നിസാമിനെ ശോഭാ സിറ്റിയിൽ നിന്ന് പുറത്താക്കേണ്ടെന്ന തീരുമാനത്തിൽ ഫ്ളാറ്റ് അസോസിയേഷൻ എത്തി.
ഇതിനെല്ലാം ശേഷമാണ് നിസാമിനെ സഹായിച്ചത് ജേക്കബ് ജോബാണെന്ന് ഫ്ളാറ്റുകാർ തിരിച്ചറിഞ്ഞത്. നിസാമിനെ രഹസ്യമായി ചോദ്യംചെയ്ത സംഭവത്തിൽ ജേക്കബ് ജോബിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തതിൽ ചട്ടലംഘനം നടത്തിയെന്ന ഐ.ജി. ടി.ജെ.ജോസിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സസ്‌പെൻഷൻ. റിപ്പോർട്ട് പരിഗണിച്ച ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യൻ നടപടിക്ക് ശുപാർശചെയ്ത് ആഭ്യന്തര വകുപ്പിന് കൈമാറി. ഇതേത്തുടർന്നാണ് ജേക്കബ് ജോബിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്തരവിട്ടത്. കേസിലെ പ്രതിയായ മുഹമ്മദ് നിഷാമിനെ ജേക്കബ് ജോബ് തനിച്ച് ചോദ്യംചെയ്തത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി ടി.ജെ. ജോസ് എ.ഡി.ജി.പി. ശങ്കർ റെഡ്ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു.