- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൻ കൂടെയുണ്ട് കൂടെ പ്രവർത്തിക്കുന്നുണ്ട്; കൂടെ പ്രവർത്തിക്കുന്നവന്റെ പ്രവർത്തനം തിരിച്ചറിയാൻ പറ്റുന്നുണ്ടോ? നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഇന്നത്തെ സുവിശേഷത്തിൽ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട്. 20-ാമത്തെ വചനം. കർത്താവ് അവരോട് കൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് സമാന്തരമായിട്ട് മത്തായിയുടെ സുവിശേഷം 28:20-ാമത്തെ വചനത്തിൽ ഈശോ ശിഷ്യന്മാർക്ക് കൊടുക്കുന്ന അവസാനത്തെ വാഗ്ദാനമുണ്ട്. യുഗാന്ത്യം വരെ എല്ലാദിവസവും, എപ്പോഴും ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും. ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. അത് അവൻ കൊടുക്കുന്ന വാഗ്ദാനം. മർക്കോസ് പറയുന്നു കർത്താവ് അവരോട് കൂടെ പ്രവർത്തിക്കുന്നു. കൂടെ പ്രവർത്തിക്കുന്ന കർത്താവിനെ തിരിച്ചറിയാൻ പറ്റുന്നുണ്ടോ? എന്റെ കൂടെ എല്ലാദിവസവും അനുനിമിഷം പ്രവർത്തിക്കുന്ന കർത്താവിനെ തിരിച്ചറിയാൻ പറ്റുന്നുണ്ടോ? എന്റെ ജീവിതത്തിൽ ഓരോ നിമിഷവും പ്രവർത്തിക്കുന്ന അവന്റെ കരസ്പർശനം തിരിച്ചറിയാൻ പറ്റുന്നുണ്ടോ? ഇതാണ് ഈശോ ഇന്ന് നമ്മളോട് ചോദിക്കുന്നത്. അവൻ കൂടെയുണ്ട് കൂടെ പ്രവർത്തിക്കുന്നുണ്ട്. കൂടെ പ്രവർത്തിക്കുന്നവന്റെ പ്രവർത്തനം തിരിച്ചറിയാൻ പറ്റുന്നുണ്ടോ? പലപ്പോഴും സ്വ
ഇന്നത്തെ സുവിശേഷത്തിൽ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട്. 20-ാമത്തെ വചനം. കർത്താവ് അവരോട് കൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് സമാന്തരമായിട്ട് മത്തായിയുടെ സുവിശേഷം 28:20-ാമത്തെ വചനത്തിൽ ഈശോ ശിഷ്യന്മാർക്ക് കൊടുക്കുന്ന അവസാനത്തെ വാഗ്ദാനമുണ്ട്. യുഗാന്ത്യം വരെ എല്ലാദിവസവും, എപ്പോഴും ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും.
ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. അത് അവൻ കൊടുക്കുന്ന വാഗ്ദാനം. മർക്കോസ് പറയുന്നു കർത്താവ് അവരോട് കൂടെ പ്രവർത്തിക്കുന്നു. കൂടെ പ്രവർത്തിക്കുന്ന കർത്താവിനെ തിരിച്ചറിയാൻ പറ്റുന്നുണ്ടോ? എന്റെ കൂടെ എല്ലാദിവസവും അനുനിമിഷം പ്രവർത്തിക്കുന്ന കർത്താവിനെ തിരിച്ചറിയാൻ പറ്റുന്നുണ്ടോ? എന്റെ ജീവിതത്തിൽ ഓരോ നിമിഷവും പ്രവർത്തിക്കുന്ന അവന്റെ കരസ്പർശനം തിരിച്ചറിയാൻ പറ്റുന്നുണ്ടോ? ഇതാണ് ഈശോ ഇന്ന് നമ്മളോട് ചോദിക്കുന്നത്.
അവൻ കൂടെയുണ്ട് കൂടെ പ്രവർത്തിക്കുന്നുണ്ട്. കൂടെ പ്രവർത്തിക്കുന്നവന്റെ പ്രവർത്തനം തിരിച്ചറിയാൻ പറ്റുന്നുണ്ടോ? പലപ്പോഴും സ്വാഭാവികമായിട്ട് നമുക്ക് സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഒന്ന് ഓർത്തുനോക്കിക്കേ ഒരു ദിവസം രാവിലെ ഉണർന്നാൽ എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ കൺമുമ്പിലൂടെ കടന്നുപോകുന്നത്. എത്രായിരം കാര്യങ്ങൾ. എത്രയോ മനുഷ്യരാണ് നമ്മുടെ കൺമുമ്പിലൂടെ കടന്നുപോകുന്നത്. പക്ഷേ എല്ലാവരെയും നമ്മൾ കാണുന്നില്ല. കൺമുമ്പിലൂടെ കടന്നുപോകുന്ന എല്ലാ സംഭവങ്ങളും നമ്മൾ കാണുന്നില്ല. കാണുന്നത് കടന്നുപോകുന്നതിന്റെ വളരെ തുച്ഛമായ ഒരു ശതമാനം മാത്രം. ഇതാണ് സത്യം.
ഇത് തന്നെയാണ് തമ്പുരാന്റെ സാന്നിധ്യത്തെ സംബന്ധിച്ചുള്ള കാര്യവും. ഞാൻ എന്നും എല്ലായ്‌പ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. ഈ വാഗ്ദാനം പറഞ്ഞ കർത്താവാണ് കൂടെ പ്രവർത്തിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അവന്റെ പ്രവർത്തനത്തിന്റെ കരസ്പർശനമുണ്ട്. അത് കാണാൻ പറ്റുന്നുണ്ടോ? തിരിച്ചറിയാൻ പറ്റുന്നുണ്ടോ? ഇതാണ് ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്ന കാര്യം.
ലോകപ്രസിദ്ധമായൊരു സ്വപ്നമുണ്ട്. (ഓഡിയോ കേൾക്കുക)
ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ജീവിതത്തിന്റെ സങ്കടം ക്ലേശം, ദുഃഖം, വലിയ പ്രതിസന്ധി ഈ ഘട്ടങ്ങളിൽ പെട്ടെന്ന് നമ്മൾ ഒറ്റപ്പെടും. ഏകാന്തതയിലാകും. തമ്പുരാൻ നമ്മെ ഉപേക്ഷിച്ചല്ലോ എന്ന ഒരു പ്രതീതിയിലേക്ക് കടന്നുപോകും.
പക്ഷേ സംഭവിക്കുന്നത് നമ്മുടെ പ്രതിസന്ധികളിലും സങ്കടങ്ങളിലും ക്ലേശങ്ങളിലും നമ്മളോട് കൂടുതൽ അടുത്ത് നമ്മളെ എടുത്ത് കരങ്ങളിൽ വഹിച്ച് ഹൃദയത്തോട് ചേർത്ത് പിടിച്ച് നടക്കുന്ന അവസരങ്ങളാണത്. കാരണം എന്താണ് ഈ കർത്താവ് ക്രൂശിതനാണ്. കുരിശ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അവസരങ്ങളിൽ തന്റെ ഹൃദയത്തോട് ക്രൂശിതൻ തന്റെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന നിമിഷങ്ങളാണ്. തിരിച്ചറിയുക?. ?ക്ലേശങ്ങളുടെയും സങ്കടങ്ങളുടെയും കാലത്തുള്ള ഈശോയുടെ ഉത്ഥിതന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്നുണ്ടോ? അവൻ കൂടുതൽ അടുത്ത് വരുന്നത് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ക്രൂശിതൻ കൂടുതൽ അടുത്തു വരുന്നത് നിന്റെ സഹനത്തിന്റെയും ക്ലേശത്തിന്റെയും അവസരങ്ങളിലാണ്.
കൂടെ പ്രവർത്തിക്കുന്ന കർത്താവിന്റെ സാന്നിധ്യം നിന്റെ ജീവിതത്തിൽ അനുദിന അനുഭവങ്ങളിൽ നിനക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടോ? അതാണ് ഈശോ ഇന്ന് എന്നോട് ചോദിക്കുന്നത്. എന്റെ അനുദിന ജീവിതാനുഭവനങ്ങളിൽ കർത്താവ് എന്റെ കൂടെ പ്രവർത്തിക്കുന്നു. പോരാ, അവന്റെ പ്രവർത്തനത്തിന്റെ സ്പർശനം എന്റെ ജീവിതത്തിലെ ഓരോ അനുഭവത്തിലും അത് കാണാനും തിരിച്ചറിയാനും പറ്റുന്നിടത്താണ് ഞാൻ ഉത്ഥിതനെ അനുഭവിക്കുന്നത്.
രണ്ടാമതൊരുതരം സാന്നിദ്ധ്യമുണ്ട്.മത്തായിയുടെ സുവിശേഷം 18:20ൽ ഈശോ പറഞ്ഞ വാഗ്ദാനമുണ്ട്. രണ്ടോ മൂന്നോ പേർ ഒരുമിച്ചു കൂടുന്നിടത്ത് ഞാൻ ഉണ്ടാകും. രണ്ടുപേർ ഒരുമിച്ച് കൂടുക. അത് സ്‌നേഹബന്ധത്തിലാണ്. ഹൃദയത്തിന്റെ സ്‌നേഹത്തിലാണ് രണ്ടുപേർ ഒരുമിക്കുന്നത്. അങ്ങനെ എവിടെയൊക്കെ മനുഷ്യർ ഒരുമിക്കുന്നുണ്ടോ അവിടെയൊക്കെ ഉത്ഥിതൻ സന്നിഹിതനാണ്. എന്റെ മനസ്സിലെ സ്‌നേഹം ജ്വലിപ്പിക്കുന്നത് തമ്പുരാനാണ്. എന്റെ മനസ്സിൽ സ്‌നേഹം വളർത്തുന്നത് തമ്പുരാനാണ്. അതുകൊണ്ട് സ്‌നേഹബന്ധങ്ങളുടെ ഒരുമയിലൊക്കെ ഉത്ഥിതൻ സന്നിഹിതനാണ്. പ്രത്യേകിച്ച് എന്റെ ഏറ്റവും അടുത്ത പ്രിയപ്പെട്ടവൻ/പ്രിയപ്പെട്ടവൾ അവളും അവനുമായിട്ട് ഒരുമിച്ചിരിക്കുന്ന അവസരത്തിൽ ഉത്ഥിതന്റെ സാന്നിധ്യം ക്രിസ്തുവിന്റെ സാന്നിധ്യം തിരിച്ചറിയാനാവുന്നുണ്ടോ? എന്തിന് എന്റെ മക്കളുമായിട്ട് ഒരുമിച്ചിരിക്കുന്ന കുടുംബത്തിൽ ഉത്ഥിതൻ സ്‌നേഹബന്ധത്തിൽ സന്നിഹിതനാണ്. അത് തിരിച്ചറിഞ്ഞ് അനുഭവിക്കുന്നിടത്താണ് കർത്താവ് അവരുടെ കൂട പ്രവർത്തിക്കുന്നു എന്ന അനുഭവം ഞാൻ സ്വന്തമാക്കുന്നത്. ഇത് രണ്ടാമത്തെ തരം ക്രിസ്തുവിന്റെ സാന്നിധ്യം?,? ഉത്ഥിതന്റെ സാന്നിധ്യം?, ?കൂടെ പ്രവർത്തിക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യം?.
ഇനി മൂന്നാമതൊരു തലം കൂടിയുണ്ട്. അത് വ്യക്തമാക്കാൻ ഏറ്റവും നല്ലത്. കസന്തസാക്കീസ് എഴുതുന്ന ഫ്രാൻസീസ് അസ്സീസിയുടെ ജീവചരിത്രത്തിൽ നിന്നാണ് (ഓഡിയോ കേൾക്കുക)?.
ഈ പ്രപഞ്ചത്തിൽ ഉടനീളം തമ്പുരാൻ സന്നിഹിതനാണ്. ഇവിടെ ഉടനീളം ഉത്ഥിതൻ സന്നിഹിതനാണ്. ഇത് തിരിച്ചറിയാൻ കാണാൻ നിനക്ക് പറ്റുന്നുണ്ടോ? പ്രപഞ്ചത്തിൽ ആകമാനം നിറഞ്ഞുനിൽക്കുന്ന ഈശ്വരന്റെ കരസ്പർശം?, ?ക്രിസ്തുവിന്റെ സാന്നിധ്യം?,? ഉത്ഥിതന്റെ സാന്നിധ്യം കാണാൻ അനുഭവിക്കാൻ തിരിച്ചറിയാൻ നിനക്ക് പറ്റുന്നുണ്ടോ?
കർത്താവ് കൂടെ പ്രവർത്തിക്കുന്നു. ഇതാണ് സത്യം ഉത്ഥിതനാ ഈശോ നമ്മുടെ കൂടെ?,? എന്റെ കൂടെ പ്രവർത്തിക്കുന്നു. ക്രിസ്തുവിന്റെ പ്രവർത്തനവും ക്രിസ്തുവിന്റെ സാന്നിധ്യവും ഉത്ഥിതന്റെ പ്രവർത്തനവും ഉത്ഥിതന്റെ സാന്നിധ്യവും എനിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടോ? ഈശോയുടെ സ്വർഗ്ഗാരോഹണം അതാണ്?.? ഇന്നത്തെ സുവിശേഷം പറഞ്ഞുതരുന്നത്.
സ്വർഗാരോഹണം എന്ന് പറഞ്ഞാൽ അവൻ അകലേയ്ക്ക് ഉയർന്നു മറഞ്ഞുപോയി എന്നല്ല. അതിലൊക്കെ ഉപരിയായിട്ട് അടുത്തേക്ക് എന്റെ ജീവിതന്റെ കടന്നുവന്നിട്ട് എന്റെ ജീവിതത്തിലും എന്റെ ചുറ്റിലും ഞാൻ സ്‌നേഹിക്കുന്നവരിലും നിറഞ്ഞു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതാണ് ക്രിസ്തുവിന്റെ സ്വർഗ്ഗോഹണം എന്നുപറയുന്നതിന്റെ അർത്ഥം.