- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനെ ഹനിക്കരുത്, വളർത്തുക
ഇന്നത്തെ സുവിശേഷത്തിൽ ഒരു വാദപ്രതിവാദം നടക്കുകയാണ്. ഒരു വശത്ത് സദുക്കായർ, മറുവശത്ത് ഈശോ. തർക്കം രണ്ടു പാർട്ടികൾ തമ്മിലാണെങ്കിലും അതിലും പ്രധാനം അതിന്റെ പിറകിൽ നിൽക്കുന്ന രണ്ട് പ്രമേയങ്ങളാണ്, ആശയങ്ങളാണ്. പുനരുദ്ധാനമില്ലെന്ന് സദുക്കായർ പറയുന്നു. അതായത് മരണത്തിന് അപ്പുറത്തേക്ക് ജീവൻ നീളുന്നില്ലെന്ന്. മരണത്തോടെ എല്ലാം അവസാനിക്കുന്നെന്ന്. എന്നാൽ ഈശോ പറയുന്നു, ജീവൻ മരണത്തിനപ്പുറേക്കും വളർന്ന് നിത്യ ജീവനായി നിലനിൽക്കുന്നെന്ന്. പുനരുദ്ധാനമില്ലെന്ന് സ്ഥാപിക്കാൻ സമുദായക്കാർ കൂട്ടുപിടിക്കുന്നത് ദൈവ വചനത്തെയാണ്. നിയമ 25: 5 പറയുന്ന സഹോദര ധർമ്മത്തിന്റെ കൂട്ടു പിടിച്ചാണ് പുനരുദ്ധാനമില്ലെന്ന് തെളിയിക്കാൻ അവർ പരിശ്രമിക്കുന്നത്. ഒരുവന്റെ സഹോദൻ മക്കളില്ലാതെ മരിച്ചാൽ, ഭര്യയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ജനിപ്പിക്കാനുള്ള സഹോദരന്റെ കടമയാണ് 25: 5 പറയുന്നു 'സഹോദരധർമ്മം'. ഇതിന്റെ ചുവടുപിടിച്ച് തങ്ങളുടെ ഭാവനയും കൂടെ കൂട്ടി അവർ ഒരു കഥ ഉണ്ടാക്കുകയാണ്. ഒരു വീട്ടിലെ ഏഴു സഹോദന്മാരുടെ കഥ. മക്കളില്ലാതെ ഓരോരുത്തനും
ഇന്നത്തെ സുവിശേഷത്തിൽ ഒരു വാദപ്രതിവാദം നടക്കുകയാണ്. ഒരു വശത്ത് സദുക്കായർ, മറുവശത്ത് ഈശോ. തർക്കം രണ്ടു പാർട്ടികൾ തമ്മിലാണെങ്കിലും അതിലും പ്രധാനം അതിന്റെ പിറകിൽ നിൽക്കുന്ന രണ്ട് പ്രമേയങ്ങളാണ്, ആശയങ്ങളാണ്.
പുനരുദ്ധാനമില്ലെന്ന് സദുക്കായർ പറയുന്നു. അതായത് മരണത്തിന് അപ്പുറത്തേക്ക് ജീവൻ നീളുന്നില്ലെന്ന്. മരണത്തോടെ എല്ലാം അവസാനിക്കുന്നെന്ന്. എന്നാൽ ഈശോ പറയുന്നു, ജീവൻ മരണത്തിനപ്പുറേക്കും വളർന്ന് നിത്യ ജീവനായി നിലനിൽക്കുന്നെന്ന്.
പുനരുദ്ധാനമില്ലെന്ന് സ്ഥാപിക്കാൻ സമുദായക്കാർ കൂട്ടുപിടിക്കുന്നത് ദൈവ വചനത്തെയാണ്. നിയമ 25: 5 പറയുന്ന സഹോദര ധർമ്മത്തിന്റെ കൂട്ടു പിടിച്ചാണ് പുനരുദ്ധാനമില്ലെന്ന് തെളിയിക്കാൻ അവർ പരിശ്രമിക്കുന്നത്. ഒരുവന്റെ സഹോദൻ മക്കളില്ലാതെ മരിച്ചാൽ, ഭര്യയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ജനിപ്പിക്കാനുള്ള സഹോദരന്റെ കടമയാണ് 25: 5 പറയുന്നു 'സഹോദരധർമ്മം'. ഇതിന്റെ ചുവടുപിടിച്ച് തങ്ങളുടെ ഭാവനയും കൂടെ കൂട്ടി അവർ ഒരു കഥ ഉണ്ടാക്കുകയാണ്. ഒരു വീട്ടിലെ ഏഴു സഹോദന്മാരുടെ കഥ. മക്കളില്ലാതെ ഓരോരുത്തനും മരിച്ചപ്പോൾ ഇളയവൻ ജേഷഷ്ഠ സഹോദരിയെ ഭാര്യയാക്കുന്ന കഥ. അവസാനം പുനരുദ്ധാനത്തിൽ, അവൾ ആരുടെ ഭാര്യയായിരിക്കും?
ഒരു കൂട്ടത്തല്ലിനുള്ള സാധ്യതയാണ് സദുക്കായർ ഭാവന ചെയ്തിരിക്കുന്നത്. ഒരു കടുംബ കലഹത്തിനുള്ള വലിയ സാധ്യത!
മറുപടി പറയുന്ന ഈശോ ഉദ്ദരിക്കുന്നതും ദൈവ വചനത്തെയാണ് പുറ 3: 6. മുൾപ്പടർപ്പിൽ മോശയ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ട സംഭവമാണത്. അമ്മായിയപ്പനായ ജത്രോയുടെ ആടുകളെ മേയിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു അത്. കത്തുന്ന മുൾപ്പടർപ്പിനെ സമീപിച്ച മോശയോട്, ചെരുപ്പഴിക്കാൻ പറഞ്ഞിട്ട് തമ്പുരാൻ പറയുന്നത്, ''ഞാൻ അബ്രാഹത്തിന്റെ ദൈവവും, ഇസഹാക്കിന്റെ ദൈവവും, യാക്കോബിന്റെ ദൈവവുമാണെന്നാണ്'' (പുറ 3: 6) മോശക്ക് 400 വർഷം മുൻപ് മരിച്ചു പോയവരാണ് അബ്രഹാമും ഇസഹാക്കും യാക്കോബും.
അവരെക്കുറിച്ച് തമ്പുരാൻ പറയുന്നത്, ഞാൻ യശ്ശശരീരനായ അബ്രഹാത്തിന്റെ ദൈവം, യശ്ശശരീരനായ ഇസഹാക്കിന്റെ ദൈവം, യശ്ശശരീരനായ യാക്കോബിന്റെ ദൈവം എന്നല്ല. മറിച്ച്, അബ്രാഹത്തിന്റെ ദൈവം... അർത്ഥം, അബ്രഹാം ഇപ്പോഴും ജീവിക്കുന്നു. മരിച്ചിട്ട് 400 വർഷങ്ങൾ കഴിഞ്ഞിട്ടും അബ്രഹാമും കൂട്ടരും ജീവിക്കുന്നു. മരണത്തിനു ശേഷവും അവർ ജീവിക്കുന്നു. അതായത് പുനരുദ്ധാനമുണ്ടെന്ന് മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെടുന്ന ദൈവം തന്നെ പറയുന്നു എന്നർത്ഥം.
ഇവിടെ ശ്രദ്ധിക്കേണ്ടത് ഇരു കൂട്ടരുടെയും ഫോക്കസിലേക്കാണ്. സദുക്കായർ വാദിക്കുന്നത് പുനരുദ്ധാനമില്ലെന്നാണ്. അതായത് മരണം കൊണ്ടു എല്ലാം അവസാനിക്കുന്നെന്ന്. അതായത് അവരുടെ ഫോക്കസ് മരണത്തിലാണ്.
എന്നാൽ ഈശോയോ? അവന്റെ ശ്രദ്ധയും ഫോക്കസും ജീവനിലേക്കാണ്. ഇവിടെ നാം അനുഭവിക്കുന്ന ജീവൻ, വളർന്ന് വളർന്ന്, മരണത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു. നിത്യ ജീവനായി മാറുന്നു.
സദുക്കായർ മരണത്തെ ഫോക്കസ് ചെയ്യുമ്പോൾ ഈശോ ജീവനെ ഫോക്കസ് ചെയ്യുന്നു. ഇത് രണ്ട് മനോഭാവങ്ങളാണ്. നിന്റെ ജീവിതത്തിന്റെ ശ്രദ്ധ ജീവനിലേക്കാണോ? അതോ, ജീവനെ ഹനിക്കുകയും, ജീവനെ മുറിവേൽപ്പിക്കുകയും ചെയ്യുന്ന മരണത്തിലാണോ? രണ്ടിനുമുള്ള സാധ്യത നമ്മുടെ ചുറ്റിലുമുണ്ട്.
ഡോ. വി. വി. ഗംഗാധരൻ പറയുന്ന ഒരു അനുഭവം. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയുടെ അവധിക്കാലം. അവൾ അവധിക്കാലം ചിലവഴിച്ച രീതി (ഓഡിയോ കേൾക്കുക)
സഫ്‌വാന എന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ ശ്രദ്ധ ഏതിലേക്കാണ്? ജീവനിലേക്കാണോ? മരണത്തിലേക്കാണോ? ചുറ്റുമുള്ള കാൻസർ രോഗികൾ മരണത്തെ മുഖാമുഖം കാണുന്നവരാണ്. അവരിലെ ജീവനെ വളർത്താൻ, ജീവനെ ബലപ്പെടുത്താനുമാണ് അവളുടെ സമർപ്പണം.
ഏതിലേക്കാണ് നിന്റെ ജീവിതത്തിന്റെ ഫോക്കസ് എന്നതാണ് പ്രധാനപ്പെട്ടത്? ജീവനെ വളർത്താനും ബലപ്പെടുത്താനുമാണോ നിന്റെ വാക്കും പ്രവൃത്തിക്കും കാരണമാകുന്നത്? അതോ, ജീവനെ മുറിപ്പെടുത്താനും. തകർക്കാനും, നശിപ്പിക്കാനുമാണോ? ജീവനെ വളർത്തുന്നതാണ് നിന്റെ വാക്കും പ്രവൃത്തിയുമെങ്കിൽ നിന്റെ ചുറ്റിലുമുള്ളവരിലെ ജീവൻ വളരും വലുതാകും. പോരാ, അതിനൊക്കെ കാരണമായി നിൽക്കുന്ന നിന്നിലെ ജീവനും വളർന്ന് വളർന്ന് അത് നിത്യ ജീവനായി രൂപാന്തരപ്പെടും.
''ഞാൻ അബ്രാഹത്തിന്റെ ദൈവം, ഇസഹാക്കിന്റെ ദൈവം, യാക്കോബിന്റെ ദൈവം'' എന്ന് പറഞ്ഞ തമ്പുരാൻ, നിന്റെ മരണ ശേഷം നിന്റെ പേരും കൂട്ടിച്ചേർത്ത് പറയും, ''ഞാൻ ഔതയുടെ ദൈവം'' അതായത്, നീ മരിച്ചിട്ടില്ല. ജീവിക്കുകായണ് എന്നർത്ഥം.
ഇതാണ് സദുക്കായരും ഈശോയും തമ്മിലുള്ള വ്യത്യാസം. സദുക്കായർ മരണത്തെ ഫോക്കസ് ചെയ്യുമ്പോൾ, ഈശോ ജീവനെ ഫോക്കസ് ചെയ്യുന്നു. അതിനാൽ ഈശോ ഇന്ന് എന്നോട് ആവശ്യപ്പെടുന്നു നീ ജീവനെ ഫോക്കസ് ചെയ്യുക. നിന്റെ വാക്കും പ്രവൃത്തിയും ജീവനെ വളർത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാകട്ടെ. അതിലൂടെ നിന്റെ ചുറ്റിലും ജീവൻ വളരട്ടെ. ഒപ്പം നിന്റെ ഉള്ളിലും ജീവൻ വളരട്ടെ!