ഫിലാഡൽഫിയ: മുൻ കെ. എസ്. ഇ. ബി. എൻജനിയറും, ഫിലാഡൽഫിയ കാർഡോൺ ഇൻഡസ്ട്രീസ്  മുൻ ഉദ്യോഗസ്ഥനുമായിരുന്ന പരുമല കുറുമ്പേശ്വരത്ത്    പുത്തൻപുരയിൽ   പി. എം. ജേക്കബ് (67)   ഫിലാഡൽഫിയായിൽ നിര്യാതയായി.  

 പരേതന്റെ പൊതു ദർശനം,  ഫിലാഡൽഫിയ അണ്ട്രൂ  അവന്യുവിലുള്ള  സെന്റ്  തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ്  ചർച്ചിൽ വച്ച്   ഫെബ്രുവരി 11ന് വ്യാഴാഴ്ച വൈകിട്ട് 6:00 മുതൽ 8:30 വരെ നടത്തും. സംസ്‌കാരം ഫെബ്രുവരി 15ന്  തിങ്കളാഴ്ച   2 മണിക്ക്  പരുമല സെന്റ്  പീറ്റേഴ്‌സ്   ആൻഡ്   സെന്റ്  പോൾസ്സ് ചർച്ചിൽ വച്ച്   (പരുമല സെമിനാരി ചർച്ച്)  നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് .

 ഓതറ  തോമ്പുംകുഴിയിൽ സൂസമ്മയാണ് ഭാര്യ. സുജയ് മാത്യു ജേക്കബ്  (കാനഡാ), സുജീഷ് തോമസ് ജേക്കബ്  (മുംബൈ) , സുബി മാത്യു (ചങ്ങനാശേരി) എന്നിവർ മക്കളും, ബീന (കാനഡാ), മിനി (മുംബൈ) , ഡോ. ബിനോയ്  (ചങ്ങനാശേരി)  എന്നിവർ  മരുമക്കളും, എസ്തർ, കാതെറിൻ,  ഏഞ്ചലീനാ,  സെബാസ്‌റ്യൻ, ഹന്നാ  എന്നിവർ  കൊച്ചുമക്കളുമാണ്.