- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്പെൻഡ് ചെയ്ത് ഒരു വർഷം പൂർത്തിയായിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയില്ല; ഇതുവരെ മിണ്ടാതിരുന്ന ജേക്കബ് തോമസ് ഒടുവിൽ നിയമ നടപടികളുമായി മുൻപോട്ട്; അഭിപ്രായ സ്വാതന്ത്ര്യം തടയാൻ വേണ്ടി സസ്പെൻഡ് ചെയ്ത് വീട്ടിലിരുത്തി അപമാനിക്കുന്നതിനെതിരെ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകി; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ച് ട്രിബ്യൂണൽ: ടി. പി സെൻകുമാർ നൽകിയ പണിയിൽ ഖജനാവിന് നഷ്ടപ്പെട്ടതും ലക്ഷങ്ങൾ
കൊച്ചി: സസ്പെൻഷൻ ചോദ്യംചെയ്തും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിൽ. പിണറായി സർക്കാർ സസ്‌പെൻഡ് ചെയ്ത് ഒരു വർഷം പൂർത്തിയായിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനെതിരെയാണ് കേരളത്തിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയിരിക്കുന്നത്. 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. ഓഖി ദുരന്തബാധിതർക്കായുള്ള നടപടികളിലെ വീഴ്ച സംബന്ധിച്ച പരാമർശത്തിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ. എന്നാൽ ഒരു വർഷം പിന്നിടുമ്പോഴും സസ്‌പെൻഷൻ നീട്ടിയതല്ലാതെ വകുപ്പുതല അന്വേഷണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഏഴ് പ്രകാരം തനിക്കെതിരേ നടപടി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സി.എ.ടിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച സി.എ.ടി, കേന്ദ്ര-സംസ്
കൊച്ചി: സസ്പെൻഷൻ ചോദ്യംചെയ്തും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിൽ. പിണറായി സർക്കാർ സസ്‌പെൻഡ് ചെയ്ത് ഒരു വർഷം പൂർത്തിയായിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനെതിരെയാണ് കേരളത്തിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയിരിക്കുന്നത്.
2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. ഓഖി ദുരന്തബാധിതർക്കായുള്ള നടപടികളിലെ വീഴ്ച സംബന്ധിച്ച പരാമർശത്തിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ. എന്നാൽ ഒരു വർഷം പിന്നിടുമ്പോഴും സസ്‌പെൻഷൻ നീട്ടിയതല്ലാതെ വകുപ്പുതല അന്വേഷണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഏഴ് പ്രകാരം തനിക്കെതിരേ നടപടി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സി.എ.ടിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച സി.എ.ടി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നോട്ടീസയച്ചു.
അഖിലന്ത്യാ സർവീസ് ചട്ടത്തിലെ ഏഴാം വ്യവസ്ഥ ദുരുപയോഗിച്ച് അഭിപ്രായസ്വാതന്ത്ര്യം തടയാനാണു ശ്രമം. സസ്‌പെൻഷനും അച്ചടക്ക നടപടിയും നിയമവിരുദ്ധമായി കണ്ട് റദ്ദാക്കണമെന്നാണ് ആവശ്യം. വിജയ് ശങ്കർ പാണ്ഡെ കേസിലെ സുപ്രീം കോടതി വിധി ട്രിബ്യൂണലിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത തുറന്നുപറയുന്നതുകൊണ്ടു നടപടിയെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഏഴ് പ്രകാരം കഴിയില്ല. ഗാന്ധി സ്മാരകസമിതി സംഘടിപ്പിച്ച യോഗത്തിൽ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗത്തിൽ സർക്കാരിന് അപഖ്യാതിയുണ്ടാക്കിയെന്ന തോന്നലാണ് നടപടിക്ക് ഒരു കാരണം. എന്നാൽ, മനഃപൂർവം സർക്കാരിനെതിരേ പരാമർശം നടത്തിയിട്ടില്ല.
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകവും എതിരായി വ്യാഖ്യാനിച്ചു. പുസ്തകത്തിലെ വിവരണങ്ങൾ സർക്കാരിനെയോ എതെങ്കിലും വ്യക്തിയെയോ ഉദ്ദേശിച്ചുള്ളതല്ല. സർക്കാരിന്റെ നടപടി നിയമവിരുദ്ധവും നിലനിൽക്കാത്തതുമാണ്. അഴിമതിക്കെതിരേ സംസാരിക്കാൻ പൗരൻ എന്ന നിലയിൽ അവകാശമുണ്ട്. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ നിന്നേ സംസാരിച്ചിട്ടുള്ളൂ- അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. 2017 ഡിസംബറിൽ ഐ.എം.ജി. ഡയറക്ടറായിരിക്കുമ്പോഴാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. പിന്നീടു സസ്പെൻഷൻ കാലാവധി നീട്ടുകയായിരുന്നു.