- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വികസന കാര്യത്തിൽ യുഡിഎഫും എൽഡിഎഫും പരാജയം'; 'സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു'; 'ഇനി ജനങ്ങൾക്കൊപ്പം നീന്തും'; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം : വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഡി.ജി.പി ജേക്കബ് തോമസ്. മണ്ഡലമേതാണെന്ന് പാർട്ടി തീരുമാനിക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി..
വികസന കാര്യത്തിൽ യുഡിഎഫും എൽഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
ജനങ്ങളോട് സംസാരിച്ചതിന് ഇത്രയും കാലം ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. വളരെയധികം പ്രതിസന്ധി ഉണ്ടായപ്പോഴും രാജ്യത്തെ ശക്തമായി നയിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ജേക്കബ് തോമസ് പുകഴ്ത്തി.
നേരത്തെ ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയിൽനിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ നിന്ന് ജനവിധി തേടാൻ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ വി.ആർ.എസ്. അംഗീകരിക്കാതിരുന്നതിനാൽ ജേക്കബ് തോമസിന് അതിന് കഴിഞ്ഞിരുന്നില്ല..
ന്യൂസ് ഡെസ്ക്