- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരവ് ഉണ്ടായി മൂന്നാം ദിവസവും ജേക്കബ് തോമസിനു അറിയിപ്പൊന്നുമില്ല; സസ്പെൻഷൻ ഉണ്ടെന്ന വിശ്വാസത്തിൽ ഓഫീസിൽ പോകാതെ രണ്ടാം ദിവസവും ഐഎംജി ഡയറക്ടർ; കേരളത്തിലെ സീനിയർ മോസ്റ്റ് ഡിജിപി സസ്പെൻഷൻ വിവരം അറിയുന്നത് മംഗളം വാർത്ത വായിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വിവരം അറിയിക്കുമ്പോൾ
തിരുവനന്തപുരം: അഭിപ്രായ പ്രകടനത്തിന്റെ പേരിലായിരുന്നു ഡിജിപി ജേക്കബ് തോമസിനെ സർക്കാർ സസ്‌പെന്റ് ചെയ്തത്. വിവാദത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് സർക്കാർ ഒരു വിശദീകരണവും ചോദിച്ചില്ല. ഇതുവരെ ഔദ്യോഗികമായി സർക്കാർ സസ്‌പെൻഷൻ ഉത്തരവ് കൈമാറിയതുമില്ല. പക്ഷേ വിവാദമുണ്ടാകാതിരിക്കാൻ ഇന്ന് അദ്ദേഹം ഐഎംജിയിലേക്ക് ജോലിക്ക് പോയതുമില്ല. അങ്ങനെ ഐഎംജി ഡയറക്ടറുടെ സസ്‌പെൻഷിനിൽ സർക്കാർ ഇപ്പോഴും ഒളിച്ചു കളി തുടരുകയാണ്. അച്ചടക്ക നടപടിക്ക് മുമ്പ് വിശദീകരണം ചോദിക്കേണ്ടതുണ്ട്. അത് ജേക്കബ് തോമസിനോട് സർക്കാർ ചോദിച്ചില്ല. വിവാദ പരാമർശങ്ങളിൽ സർക്കാർ വിരുദ്ധതയില്ലെന്ന് വിശദീകരണത്തിലൂടെ ജേക്കബ് തോമസ് ബോധ്യപ്പെടുത്തുമെന്ന് സർക്കാർ ഭയന്നിരുന്നു. അതുകൊണ്ട് തന്നെ വിശദീകരണം ചോദിക്കാതെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. സസ്‌പെൻഷനെന്നത് അച്ചടക്ക നടപടിയല്ല. അതിന്റെ ഭാഗമായുള്ളത് മാത്രമാണ്. ഇനിയും തന്റെ ഭാഗം വിശദീകരിക്കാൻ ജേക്കബ് തോമസിന് കഴിയും-ഇതൊക്കെയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ജേക്കബ് തോമസിന് ഇനിയും സസ്‌പെൻഷൻ ഉത്തരവ് കൈമ
തിരുവനന്തപുരം: അഭിപ്രായ പ്രകടനത്തിന്റെ പേരിലായിരുന്നു ഡിജിപി ജേക്കബ് തോമസിനെ സർക്കാർ സസ്‌പെന്റ് ചെയ്തത്. വിവാദത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് സർക്കാർ ഒരു വിശദീകരണവും ചോദിച്ചില്ല. ഇതുവരെ ഔദ്യോഗികമായി സർക്കാർ സസ്‌പെൻഷൻ ഉത്തരവ് കൈമാറിയതുമില്ല. പക്ഷേ വിവാദമുണ്ടാകാതിരിക്കാൻ ഇന്ന് അദ്ദേഹം ഐഎംജിയിലേക്ക് ജോലിക്ക് പോയതുമില്ല. അങ്ങനെ ഐഎംജി ഡയറക്ടറുടെ സസ്‌പെൻഷിനിൽ സർക്കാർ ഇപ്പോഴും ഒളിച്ചു കളി തുടരുകയാണ്.
അച്ചടക്ക നടപടിക്ക് മുമ്പ് വിശദീകരണം ചോദിക്കേണ്ടതുണ്ട്. അത് ജേക്കബ് തോമസിനോട് സർക്കാർ ചോദിച്ചില്ല. വിവാദ പരാമർശങ്ങളിൽ സർക്കാർ വിരുദ്ധതയില്ലെന്ന് വിശദീകരണത്തിലൂടെ ജേക്കബ് തോമസ് ബോധ്യപ്പെടുത്തുമെന്ന് സർക്കാർ ഭയന്നിരുന്നു. അതുകൊണ്ട് തന്നെ വിശദീകരണം ചോദിക്കാതെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. സസ്‌പെൻഷനെന്നത് അച്ചടക്ക നടപടിയല്ല. അതിന്റെ ഭാഗമായുള്ളത് മാത്രമാണ്. ഇനിയും തന്റെ ഭാഗം വിശദീകരിക്കാൻ ജേക്കബ് തോമസിന് കഴിയും-ഇതൊക്കെയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ജേക്കബ് തോമസിന് ഇനിയും സസ്‌പെൻഷൻ ഉത്തരവ് കൈമാറിയിട്ടില്ല. ഉത്തരവ് കിട്ടിയാലുടൻ ജേക്കബ് തോമസ് നിയമപോരാട്ടം തുടങ്ങുമെന്ന് സർക്കാരിന് അറിയാം. ഇത് വൈകിപ്പിക്കാനാണ് നീക്കം. അവധി ദിനത്തിന്റെ സാധ്യതകൾ എല്ലാം പിരശോധിച്ച് ഉത്തരവ് കൈമാറാനാണ് നീക്കം. എന്നാൽ ഈ ഉത്തരവ് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. ഇതാണ് ഇനിയും ജേക്കബ് തോമസിന് ഔദ്യോഗികമായി കൈമാറാത്തത്. ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ വാർത്ത മംഗളത്തിൽ ചീഫ് റിപ്പോർട്ടർ എസ് നാരായണനാണ് എക്‌സക്ലൂസീവായി റിപ്പോർട്ട് ചെയ്തത്. അതിന് മുമ്പ് ഒരു സൂചനയും പുറത്തുവന്നിരുന്നില്ല. മംഗളം വാർത്ത ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥനിലൂടെയാണ് ജേക്കബ് തോമസ് അറിഞ്ഞതെന്നാണ് സൂചന.
ഇക്കാര്യം പിന്നീട് അദ്ദേഹവും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തരവ് കിട്ടിയില്ലെങ്കിലും ഓഫീസിൽ പോകേണ്ടെന്ന തീരുമാനം ജേക്കബ് തോമസ് എടുത്തത്. ഉത്തരവ് കിട്ടിയാൽ ഉടൻ നിയമപോരാട്ടവും തുടങ്ങും. സർക്കാരിനെതിരേ പരസ്യ വിമർശനം നടത്തിയെന്ന് ആരോപിച്ചാണ് ജേക്കബ് തോമസിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തത്. സർക്കാർ ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് പെരുമാറ്റച്ചട്ടലംഘനം നടത്തി, ജനങ്ങളെ രണ്ടു തട്ടാക്കി കലാപത്തിന് ആഹ്വാനം ചെയ്തു എന്നീ കാരണങ്ങൾ ചുമത്തിയാണു സസ്‌പെൻഷൻ. സസ്‌പെൻഷൻ ഉത്തരവിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഒപ്പുവച്ചു. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമാണ് ഉത്തരവിറക്കിയത്.
അഖിലേന്ത്യാ സർവീസ് നിയമം 3(1എ) പ്രകാരമാണ് നടപടി. സംസ്ഥാന താൽപര്യത്തിനു വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കാമെന്ന് ചട്ടത്തിൽ പറയുന്നുണ്ട്. സസ്പെൻഷന് പുറമെ അച്ചടക്കനടപടിയുമുണ്ടാവും. സംസ്ഥാനത്തെ നിയമവാഴ്ച തകർന്നുവെന്ന് പ്രസ്താവിച്ചതു വഴി ജേക്കബ് തോമസ് ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്ന് സർക്കാർ വിലയിരുത്തി. സർക്കാർ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥൻ ചെയ്യാൻ പാടില്ലാത്തതാണിത്. സസ്പെൻഷൻ കാലയളവിൽ അലവൻസുകൾക്കും മറ്റും അർഹത ഉണ്ടായിരിക്കും. അതേസമയം, ജേക്കബ് തോമസിന്റെ സസ്പെൻഷൻ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല
ഇക്കഴിഞ്ഞ ഒമ്പതിന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പരിപാടിയിലാണു ജേക്കബ് തോമസ് വിവാദ പരാമർശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ചു കൊണ്ടുള്ളതായിരുന്നു പരാമർശം. ഓഖി ദുരന്തത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനു വീഴ്ച പറ്റിയെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പണക്കാരോട് ഒരു നീതിയും പാവപ്പെട്ടവരോടു മറ്റൊരു നീതിയുമാണ് ഇപ്പോൾ സർക്കാർ കാണിക്കുന്നത്, അഴിമതിക്കെതിരേ ഒന്നും ചെയ്യുന്നില്ല, അഴിമതിക്കാരെല്ലാം കൂട്ടാണ്, അഴിമതിക്കെതിരേ സംസാരിക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെ 51 വെട്ട് വെട്ടിയില്ലെങ്കിലും നിശബ്ദരാക്കുകയാണ് എന്നെല്ലാം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.