- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി പിരിച്ചു വിടുകയോ പുതിയ കാരണം കണ്ടെത്തി സസ്പെൻഷൻ തുടരുകയോ ചെയ്യണം; സസ്പെൻഷൻ കാലയിളവിലും പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളം നൽകണം; സസ്പെൻഷനെതിരെ നീങ്ങാതെ ചോദ്യം ചെയ്തു കോടതിയിൽ പോയ ജേക്കബ് തോമസ് സർക്കാറിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: ഉദ്യോഗസ്ഥ-രാഷ്ട്രീയ വൈരാഗ്യം തീർക്കാനും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാനും വേണ്ടിയാണ് സത്യസന്ധനായ ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ പിണറായി സർക്കാർ പുകച്ചു പുറത്തുചാടിച്ചത്. അഴിമതിയെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു പേടിപ്പിച്ചു. എന്നാൽ, കുലുങ്ങാതിരുന്ന അദ്ദേഹം മാപ്പെഴുതി കൊടുക്കാതെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മറുപടിയും നൽകി. താൻ പറഞ്ഞത് അഴിമതിയെ കുറിച്ചാണെന്ന് ആണയിടുകയും ചെയ്തതോടെ സർക്കാർ ശരിക്കും വെട്ടിലായി. സസ്‌പെൻഷനിൽ ആണങ്കിലും കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിന്റെ 70 ശതമാനത്തോളം അദ്ദേഹത്തിന് തുടർന്നും ലഭിക്കും. സർക്കാർ തന്നയാണ് ഈ സ്ഥിതി വരുത്തിവെച്ചത്. ചീഫ് സെക്രട്ടറിയും ജേക്കബ് തോമസിനെതിരെ ശക്തമായ ഭാഷയിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ, താൻ കുലുങ്ങില്ല, സർക്കാർ തന്നെ തീരുമാനം എടുക്കട്ടെ എന്ന ഉറച്ച നിലപാടിലാണ് ജേക്കബ് തോമസ്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ ആറ് മാസത്തിനകം അന്വേഷണം പൂർത്തീകരിച്ച് ജേക്കബ് തോമസിനെ പിരിച്ചുവിട
തിരുവനന്തപുരം: ഉദ്യോഗസ്ഥ-രാഷ്ട്രീയ വൈരാഗ്യം തീർക്കാനും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാനും വേണ്ടിയാണ് സത്യസന്ധനായ ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ പിണറായി സർക്കാർ പുകച്ചു പുറത്തുചാടിച്ചത്. അഴിമതിയെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു പേടിപ്പിച്ചു. എന്നാൽ, കുലുങ്ങാതിരുന്ന അദ്ദേഹം മാപ്പെഴുതി കൊടുക്കാതെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മറുപടിയും നൽകി. താൻ പറഞ്ഞത് അഴിമതിയെ കുറിച്ചാണെന്ന് ആണയിടുകയും ചെയ്തതോടെ സർക്കാർ ശരിക്കും വെട്ടിലായി.
സസ്‌പെൻഷനിൽ ആണങ്കിലും കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിന്റെ 70 ശതമാനത്തോളം അദ്ദേഹത്തിന് തുടർന്നും ലഭിക്കും. സർക്കാർ തന്നയാണ് ഈ സ്ഥിതി വരുത്തിവെച്ചത്. ചീഫ് സെക്രട്ടറിയും ജേക്കബ് തോമസിനെതിരെ ശക്തമായ ഭാഷയിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ, താൻ കുലുങ്ങില്ല, സർക്കാർ തന്നെ തീരുമാനം എടുക്കട്ടെ എന്ന ഉറച്ച നിലപാടിലാണ് ജേക്കബ് തോമസ്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ ആറ് മാസത്തിനകം അന്വേഷണം പൂർത്തീകരിച്ച് ജേക്കബ് തോമസിനെ പിരിച്ചുവിടുകയോ അല്ലെങ്കിൽ പുതിയ കാരണം കണ്ടെന്ന സസ്‌പെൻഷൻ തുടരുകയോ വേണ. എങ്ങനെയായാലും പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളം നൽകേണ്ട അവസ്ഥയുണ്ട്.
ഐ.പി.എസ്. ഉദ്യോഗസ്ഥനായതുകൊണ്ട് നടപടി സ്വീകരിക്കണമെങ്കിൽ കർശന നടപടിക്രമങ്ങളുണ്ട്. കേന്ദ്രസർക്കാരിനെ സമീപിച്ചുമാത്രമേ ഇതു ചെയ്യാനൊക്കൂ. അഴിമതിക്കെതിരെ പ്രസംഗത്തിന്റെ പേരിലുള്ള നടപടി ആയതിനാൽ സർക്കാർ ശരിക്കും വെട്ടിലാണ് താനും. ജോലി ചെയ്തില്ലെങ്കിൽകൂടി 2,24,400 രൂപയുടെ പ്രതിമാസ ശമ്പളത്തിൽ 1,49,000 രൂപ ജീവനബത്തയായി ജേക്കബ് തോമസിനു സസ്പെൻഷൻ കാലയളവിൽ കിട്ടും. ഔദ്യോഗിക വാഹനത്തിന് അർഹതയുണ്ടാവില്ല. പക്ഷേ, ഡ്രൈവറെ കിട്ടും. ഓർഡർലിയുണ്ടാവില്ല.
സസ്പെൻഷൻ കാലാവധിയിൽ ലഭിക്കുന്ന ജീവനബത്ത നേടിയെടുക്കാൻ മറ്റു സർക്കാർ ഉദ്യോഗസ്ഥർ നേരിടുന്ന നടപടിക്രമങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥർ പാലിക്കേണ്ടതില്ല. ജേക്കബ് തോമസിനെതിരേയുള്ള നടപടികൾ ആറു മാസത്തിനകം പൂർത്തിയാക്കി പിരിച്ചുവിടുകയോ വീണ്ടും സസ്പെൻഷനിൽ നിർത്താനുള്ള കാരണം കണ്ടുപിടിക്കുകയോ ചെയ്തില്ലെങ്കിൽ നിരുപാധികം തിരിച്ചെടുക്കേണ്ടിവരും. തിരിച്ചെടുത്തില്ലെങ്കിൽ മുഴുവൻ ശമ്പളവും നൽകേണ്ടി വരും.
ചുരുക്കത്തിൽ ജേക്കബ് തോമസിനെതിരെ നടപടിയെടുത്ത സർക്കാർ ശരിക്കും വെട്ടിലായിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്ന് പരസ്യമായി ആരോപിച്ചതിനാണ് മുൻ വിജിലൻസ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായിരുന്ന ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. സർക്കാരിനെതിരെ പരസ്യ നിലപാട് എടുത്തതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി.
തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ജേക്കബ് തോമസ് സർക്കാരിനെതിരേ ആഞ്ഞടിച്ചത്. സുനാമി ദുരിതാശ്വാസ പാക്കേജിലെ കോടികൾ കട്ടുകൊണ്ടുപോയെന്നും അഴിമതിക്കെതിരേ പ്രതികരിക്കാൻ ജനങ്ങൾ ഭയക്കുന്നുവെന്നും ജേക്കബ് തോമസ് പ്രസംഗത്തിൽ ആരോപിച്ചിരുന്നു .
നടപടിയെടുക്കുമ്പോൾ ജേക്കബ് തോമസ് പ്രതിരോധവുമായെത്തുമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ജേക്കബ് തോമസ് ഒന്നും ചെയ്തില്ല. പകരം വിജിലൻസ് കേസുകളിൽ കുടുങ്ങിയ ഉദ്യോഗസ്ഥരെ സർക്കാർ കുറ്റവിമുക്തരാക്കുന്നു. അതിന് ശേഷം ഉന്നത പദവികൾ നൽകുന്നു. നിസാം കേസിൽ കുടുങ്ങിയ ജേക്കബ് ജോബ് വീണ്ടും പത്തനംതിട്ട എസ് പിയായി. അഴിമതിയിൽ കുടുങ്ങിയവരെല്ലാം രക്ഷപ്പെടുന്നു. ഇതിനിടെയാണ് സത്യം പറഞ്ഞതിന്റെ പേരിൽ ജേക്കബ് തോമസിനെ ശിക്ഷിക്കുന്നത്.
നേരത്തെ ഡിജിപിയായിരുന്ന സെൻകുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സർക്കാർ മാറ്റിയത് ഏറെ വിവാദമായിരുന്നു. അദ്ദേഹം സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി സർക്കാരിനെ തോൽപ്പിച്ചു. പൊലീസ് ആസ്ഥാനത്തെ ഡിജിപ കസേരയിൽ ഇരുന്ന് വിരമിക്കുകയും ചെയ്തു. അത്തരമൊരു പോരാട്ടത്തിന് ജേക്കബ് തോമസ് തയ്യാറായിട്ടുണ്ട്. കേന്ദ്ര വിജിലൻസ് സംവിധാനത്തിലാണ് അദ്ദേഹം അഭയം പ്രാപിച്ചിരിക്കുന്നത്.
ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണം? ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവർ ഭരണാധികാരികളോടു ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികൾക്കു ജനത്തിന്റെ അടുത്തു പോയി നിൽക്കാം. ജനങ്ങളാണു യഥാർഥ അധികാരി. എത്രപേരെ കാണാതായെന്ന കാര്യത്തിൽ പോലും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഇതോടെയാണ് സസ്പെൻഷൻ എത്തിയത്. പ്രതിപക്ഷത്തിനും ജേക്കബ് തോമസിനോട് താൽപ്പര്യമില്ല. ഈ സാഹചര്യത്തിലെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു പിണറായി സർക്കാർ.
ഔദ്യോഗിക നിലപാടുകളിലും പുറത്തു നടത്തിയ പ്രതികരണങ്ങളിലും ശക്തമായി യുഡിഎഫ് സർക്കാരിന്റെ നയങ്ങളെയും സമീപനങ്ങളെയും ജേക്കബ് തോമസ് എതിർത്തിരുന്നു. വിജിലൻസ് ഡിജിപിയായിരുന്ന വിൻസൻ എം പോളിനു കീഴിൽ എഡിജിപിയായി പ്രവർത്തിച്ചിരുന്നപ്പോഴാണ് ജേക്കബ് തോമസിന് സ്ഥാനചലനം സംഭവിക്കുന്നത്. ബാർ കോഴയടക്കം വിവിധ വിവാദ കേസുകളിൽ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് ജേക്കബ് തോമസ് ഉമ്മൻ ചാണ്ടി സർക്കാരിന് അനഭിമതനാകുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മുൻ മന്ത്രിമാർ, ഐഎഎസ്, ഐപിഎസുകാരടക്കം നിരവധി ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരുൾപ്പെടെ നിരവധിപേരുടെ കേസുകളാണ് ഉന്നത സമ്മർദ്ദത്തെ തുടർന്ന് അന്വേഷണം മുടങ്ങിയ നിലയിൽ വിജിലൻസിൽ കെട്ടിക്കിടക്കുന്നത്. യുഡിഎഫ് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് പല കേസുകളിലും നീതിയുക്തമായ തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്ന് വിജിലൻസ് എഡിജിപിയായിരുന്ന വേളയിൽ ജേക്കബ് തോമസ് പരസ്യമായിത്തന്നെ പ്രതികരിച്ചിരുന്നു.