- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജേക്കബ് തോമസിന്റെ പേരിൽ കടുത്ത നടപടി വണേമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും; പേടിപ്പിച്ച് വിട്ടാൽ മതിയെന്ന് ആഭ്യന്തരമന്ത്രി; ഡിജിപിക്കെതിരെ നടപടി ഉണ്ടാകുമോ എന്ന് ഇനിയും ഉറപ്പില്ല
തിരുവനന്തപുരം : ഫ്ളാറ്റ് ലോബിയുമായി ബന്ധപ്പെടുത്തി സർക്കാരിനെതിരേ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡിജിപിയുമായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ട്. ഇതുസംബന്ധിച്ച് ജേക്കബ് തോമസിന്റെ വിശദീകരണമാകും നിർണ്ണായകം. അതിനിടെ ജേക്കബ് തോമസിനെതി
തിരുവനന്തപുരം : ഫ്ളാറ്റ് ലോബിയുമായി ബന്ധപ്പെടുത്തി സർക്കാരിനെതിരേ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡിജിപിയുമായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ട്. ഇതുസംബന്ധിച്ച് ജേക്കബ് തോമസിന്റെ വിശദീകരണമാകും നിർണ്ണായകം. അതിനിടെ ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മറ്റ് മന്ത്രിമാരും. എന്നാൽ നടപടി വേണ്ടെന്ന പക്ഷക്കാരനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താക്കീതിൽ കാര്യങ്ങൾ ഒതുക്കണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. എന്നാൽ വിട്ടുവീഴ്ചയ്ക്കില്ലെ നിലപാടിലാണ് ലീഗ് മന്ത്രിമാർ.
ഡി.ജി.പി: ടി.പി. സെൻകുമാർ സർക്കാർ നയങ്ങൾ മാത്രമാണ് മാദ്ധ്യമങ്ങളോട് വിശദീകരിച്ചിട്ടുള്ളതെന്നും ജേക്കബ് തോമസ് ചെയ്തതുപോലെ സർക്കാർ വിരുദ്ധ പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടില്ലെന്നും ഉന്നത കേന്ദ്രങ്ങൾ വിശദീകരിച്ചു. അതേസമയം സർക്കാർ വിരുദ്ധ പ്രസ്താവന നടത്തിയില്ലെന്ന നിലപാടാണ് ജേക്കബ് തോമസിന്റേത്. ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം വ്യാഴാഴ്ച സർക്കാരിനു കൈമാറിയേക്കും. ക്ഷാമപണത്തിന്റെ സൂചനകളൊന്നും ഉണ്ടാവുകയുമില്ല. ഏതായാലും മുഖ്യമന്ത്രിക്കെതിരേ ഡി.ജി.പി. ഉന്നയിച്ച ആരോപണങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ഭൂരിപക്ഷം മന്ത്രിമാരും ആവശ്യപ്പെട്ടിരുന്നുവെന്നും വിശദീകരിക്കുന്നു.
എന്നാൽ അദ്ദേഹത്തോടു വിശദീകരണം തേടിയശേഷം നടപടി മതിയെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിർദ്ദേശിച്ചു. ഫ്ളാറ്റുടമകൾക്ക് അനധികൃതമായി കൂറ്റൻ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഇതു കൊണ്ട് തന്നെ ജേക്കബ് തോമസിനെതിരെ നടപടി അനിവാര്യമെന്നാണ് ഇവരുടെ പക്ഷം. പ്രതിപക്ഷത്തേയാണ് ആഭ്യന്തരമന്ത്രിക്ക് പേടി. ജേക്കബ് തോമസിനെതിരെ നടപടി വന്നാൽ പ്രതിപക്ഷം അതിനെ ആയുധമാക്കും. ഈ സാഹച്യത്തിലുള്ള ഒത്തുതീർപ്പാണ് ആഭ്യന്തരമന്ത്രി ലക്ഷ്യമിടുന്നത്. എന്നാൽ മുഖ്യമന്ത്രി വഴങ്ങുന്നുമില്ല. ഈ സാഹചര്യത്തിൽ ജേക്കബ് തോമസ് വിഷയത്തിൽ തീരുമാനം എടുക്കാൻ ഗൗരവത്തോടെയുള്ള ചർച്ചകൾ ഭരണമുന്നണിയിൽ നടക്കും.
അതിനിടെ ഫയർഫോഴ്‌സ് മേധാവിയായിരിക്കെ ഡി.ജി.പി. ജേക്കബ് തോമസിനെതിരേ രേഖാമൂലം ഒരു പരാതിയും കിട്ടിയിരുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ അദ്ദേഹത്തിന്റെ പല നിലപാടുകളോടും വിവിധ കോണുകളിൽനിന്നും മാദ്ധ്യമങ്ങളിൽനിന്നും വിമർശനവും എതിർപ്പുമുണ്ടായി. ഇതു പരിഗണിച്ച് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണ് അദ്ദേഹത്തിനെതിരായ നടപടിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ ജേക്കബ് തോമസിന്റെ ഇന്റഗ്രിറ്റിയിൽ സംശയമില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസഭയിലെ വിരുദ്ധാഭിപ്രായങ്ങളുടെ സൂചനകളാണ് ഈ രണ്ട് പ്രസ്താവനകളിലും ഉള്ളത്.
കേരളാ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ മേധാവിയായി ചുമതയേറ്റശേഷം തന്നെ വന്നുകണ്ട മാദ്ധ്യമ പ്രവർത്തകർക്കു നൽകിയ വിശദീകരണമാണ് ജേക്കബ് തോമസിനു വിനയായത്. തന്നെ ഒഴിവാക്കി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഫ്ളാറ്റുലോബിയുമായി ചർച്ച നടത്തിയെന്ന ജേക്കബ് തോമസിന്റെ ആരോപണം വൻ വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് ആഭ്യന്തരവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കെട്ടിടം നിർമ്മാതാക്കളുമായി സർക്കാർ ചർച്ച നടത്തുമ്പോഴെല്ലാം ജേക്കബ് തോമസിനെയും ക്ഷണിച്ചിരുന്നുവെന്നു വ്യക്തമായി. തലസ്ഥാനത്തുള്ളപ്പോൾ അദ്ദേഹം ഈ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ജൂലായ് ഏഴിനു മുഖ്യമന്ത്രി ചർച്ച നടത്തിയെന്ന് ജേക്കബ് തോമസ് ആരോപിക്കുന്നത് അദ്ദേഹം സ്ഥലത്തില്ലാതിരുന്നപ്പോഴാണ്. നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രിയും മറ്റ് ഏഴു മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ചേർന്നാണു കെട്ടിട നിർമ്മാതാക്കളെ ചർച്ചക്ക് വിളിച്ചത്. ജേക്കബ് തോമസ് സ്ഥലത്തില്ലാതിരുന്നപ്പോൾ നടന്ന ചർച്ചകളെ രഹസ്യചർച്ച എന്നുവിളിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നു ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.