- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയക്കാർക്ക് എതിരെ അന്വേഷണം നടത്തിയതിനാൽ ജീവന് ഭീഷണിയുണ്ട്; അതിശക്തരായ അഴിമതിക്കാരിൽ നിന്ന് രക്ഷിക്കണം; രാജ്യത്തിന് പുറത്ത് നിയമനം വേണമെന്നും അഭ്യർത്ഥിച്ച് ജേക്കബ് തോമസ് എഴുതിയ കത്ത് ഇടതുവലതു പ്രമുഖരുടെ കേസുകൾ അന്വേഷിക്കുന്നത് എണ്ണിപ്പറഞ്ഞ്
കൊച്ചി: അഴിമതിക്കാർക്ക് എതിരെ ശക്തമായി നീങ്ങിയ ഡിജിപി ജേക്കബ് തോമസ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്തായതോടെ ഇക്കാര്യം വലിയ ചർച്ചയാകുന്നു. അഴിമതിക്കാരായ പ്രമുഖ രാഷ്ട്രീയക്കാർക്ക് എതിരെ അന്വേഷണം നടത്തിയതിനാൽ ജീവൻ അപകടത്തിലാണെന്നും രാജ്യത്തിന് പുറത്തെ എവിടെയെങ്കിലും നിയമനം നൽകണമെന്നും അഭ്യർത്ഥിച്ചാണ് ജേക്കബ് തോമസ് കത്തയച്ചത്. സംസ്ഥാനത്തെ ഇടതുവലതു പ്രമുഖർക്ക് എതിരെയുള്ള കേസുകൾ അന്വേഷിച്ചകാര്യം പേരുൾപ്പെടെ പരാമർശിച്ചാണ് ജേക്കബ് തോമസ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, അവരിൽ ആരിൽ നിന്നാണ് ഭീഷണിയുള്ളതെന്ന് വ്യക്തമാക്കാതെയാണ് കത്ത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കത്തയച്ചതെങ്കിലും ഇത് പുറത്തുവന്നതോടെ വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇക്കാര്യത്തിൽ പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ആണ് വിഷയത്തിൽ ഇടപെടാനും വിസിൽബ്‌ളോവേഴ്‌സ് ആക്റ്റ് പ്രകാരം സംരക്ഷണം നൽകാനും ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഹൈക്കോടതിയിൽ അപേക്ഷ നൽക
കൊച്ചി: അഴിമതിക്കാർക്ക് എതിരെ ശക്തമായി നീങ്ങിയ ഡിജിപി ജേക്കബ് തോമസ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്തായതോടെ ഇക്കാര്യം വലിയ ചർച്ചയാകുന്നു. അഴിമതിക്കാരായ പ്രമുഖ രാഷ്ട്രീയക്കാർക്ക് എതിരെ അന്വേഷണം നടത്തിയതിനാൽ ജീവൻ അപകടത്തിലാണെന്നും രാജ്യത്തിന് പുറത്തെ എവിടെയെങ്കിലും നിയമനം നൽകണമെന്നും അഭ്യർത്ഥിച്ചാണ് ജേക്കബ് തോമസ് കത്തയച്ചത്. സംസ്ഥാനത്തെ ഇടതുവലതു പ്രമുഖർക്ക് എതിരെയുള്ള കേസുകൾ അന്വേഷിച്ചകാര്യം പേരുൾപ്പെടെ പരാമർശിച്ചാണ് ജേക്കബ് തോമസ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, അവരിൽ ആരിൽ നിന്നാണ് ഭീഷണിയുള്ളതെന്ന് വ്യക്തമാക്കാതെയാണ് കത്ത്.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കത്തയച്ചതെങ്കിലും ഇത് പുറത്തുവന്നതോടെ വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇക്കാര്യത്തിൽ പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ആണ് വിഷയത്തിൽ ഇടപെടാനും വിസിൽബ്‌ളോവേഴ്‌സ് ആക്റ്റ് പ്രകാരം സംരക്ഷണം നൽകാനും ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഹൈക്കോടതിയിൽ അപേക്ഷ നൽകിയതെന്നും ജേക്കബ് തോമസ് വിശദീകരിച്ചിട്ടുണ്ട്.
വിജിലൻസ് ഡയറക്ടർ ആയിരിക്കെയാണ് കഴിഞ്ഞ വർഷം ഫെബ്രുവരി 27 നു ജേക്കബ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ഈ കത്ത് കൈമാറിയതെന്നാണ് വ്യക്തമാകുന്നത്. വിജിലൻസ് മേധാവി എന്ന നിലയിൽ ഉന്നതർ പ്രതികളായ 22 കേസുകളാണ് താൻ അന്വേഷിക്കുന്നത്. അതിശക്തരായ അഴിമതിക്കാർ തന്റെ ജീവന് ഭീഷണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ജീവൻ സംരക്ഷിക്കാൻ രാജ്യത്തിന് ഏതെങ്കിലും തസ്തികയിൽ തനിക്ക് ജോലിനൽകണമെന്നും ആണ് ജേക്കബ് തോമസ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഹ്യൂമൻ റിസോഴ്‌സിലും കൃഷിയിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്നും ഏതെങ്കിലും ഒരു വിദേശ പദ്ധതിയിൽ പ്രവർത്തിക്കാൻ അവസരം തരണമെന്നും അഭ്യർത്ഥിച്ചിരുന്നു എങ്കിലും അതിൽ നരേന്ദ്ര മോദിയുടെ ഓഫീസിൽ നിന്ന് പ്രതികരണം ഉണ്ടായില്ല. ഉമ്മൻ ചാണ്ടി, മന്ത്രി മേഴ്സികുട്ടിയമ്മ, കെഎം മാണി, ഇ പി ജയരാജൻ, കെ ബാബു, ടോമിൻ തച്ചങ്കരി, ടോം ജോസ് എന്നിവർക്കെതിരെയുള്ള കേസുകൾ അന്വേഷിക്കുന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. ഇതിന് പുറമെ സമാന സാഹചര്യത്തിൽ പ്രധാന മന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെ കൊല്ലപ്പെട്ട സത്യേന്ദ്ര ദുബൈ എന്ന ഉദ്യോഗസ്ഥന്റെ കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരുമായി ഇടഞ്ഞ ശേഷം നിരന്തരം സർക്കാരിനെ വിമർശിച്ചുവരുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു വാർത്തയും പുറത്തുവരുന്നത്. കഴിഞ്ഞ വർഷം തന്നെ ഇത്തരത്തിൽ ഒരു നീക്കം നടന്നതിനാൽ നേരത്തേ തന്നെ ജേക്കബ് തോമസ് സംസ്ഥാനത്ത് നിന്ന് അധികാരമാറ്റം വാങ്ങി മാറാൻ ഉദ്ദേശിച്ചിരുന്നു എന്നാണ് ഇതോടെ വ്യക്തമാകുന്നത്.