- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാർക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസ് എടുക്കാൻ ഇനി സർക്കാരിന്റെ ഉത്തരവ് വേണ്ട; പരാതി ലഭിച്ചാൽ രഹസ്യമായി അന്വേഷിച്ച് ക്വിക്ക് വെരിഫിക്കേഷനോ എഫ്ഐആറോ ഇടാൻ എസ്‌പിമാർക്കും ഡിവൈഎസ്പിമാർക്കും അധികാരം നൽകി ജേക്കബ് തോമസിന്റെ ഉത്തരവ്
തിരുവനന്തപുരം : വിജിലൻസ് അടിമുടി മാറുകയാണ്. മഞ്ഞക്കാർഡും ചുവപ്പുകാർഡുമായി അഴിമതി തടയാനുള്ള തന്റെ നീക്കത്തിന് പുതു വേഗം നൽകാനുറച്ച് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ അടുത്ത നീക്കം. മന്ത്രിമാർ, രാഷ്ട്രീയപ്രമുഖർ, ഉന്നതോദ്യോഗസ്ഥർ എന്നിവർക്കെതിരായ ആരോപണങ്ങളിൽ രഹസ്യാന്വേഷണം നടത്തി കേസെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഉത്തരവ്. നിലവിലെ വിജിലൻസ് മാന്വൽ പ്രകാരം അഴിമതിക്കാർക്കെതിരേ അന്വേഷണം നടത്താനും കേസെടുക്കാനും സർക്കാരിന്റെയോ ഡയറക്ടറുടെയോ അനുമതി ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് പുതിയ ഉത്തരവ്. മേലുദ്യോഗസ്ഥനെ ഫോണിൽ വിവരമറിയിച്ചശേഷം ഇത്തരം ആരോപണങ്ങളിൽ മിന്നൽ പരിശോധന, ത്വരിതാന്വേഷണം, പ്രാഥമികാന്വേഷണം എന്നിവയിലേതു വേണമെന്നു നിശ്ചയിക്കാനും കേസെടുക്കാനും ഇനി വിജിലൻസിലെ 10 എസ്‌പിമാർക്കും 34 ഡിവൈ.എസ്‌പിമാർക്കും അധികാരമുണ്ടാകും. ഇതുസംബന്ധിച്ച പ്രത്യേക സർക്കുലർ (1/2016) ഡി.ജി.പി: ജേക്കബ് തോമസ് പുറപ്പെടുവിച്ചു. നടപടികളിലെ ഈ കാലതാമസവും അനാവശ്യ ഇടപെടലുകളും ഇല്ലതാ
തിരുവനന്തപുരം : വിജിലൻസ് അടിമുടി മാറുകയാണ്. മഞ്ഞക്കാർഡും ചുവപ്പുകാർഡുമായി അഴിമതി തടയാനുള്ള തന്റെ നീക്കത്തിന് പുതു വേഗം നൽകാനുറച്ച് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ അടുത്ത നീക്കം. മന്ത്രിമാർ, രാഷ്ട്രീയപ്രമുഖർ, ഉന്നതോദ്യോഗസ്ഥർ എന്നിവർക്കെതിരായ ആരോപണങ്ങളിൽ രഹസ്യാന്വേഷണം നടത്തി കേസെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഉത്തരവ്. നിലവിലെ വിജിലൻസ് മാന്വൽ പ്രകാരം അഴിമതിക്കാർക്കെതിരേ അന്വേഷണം നടത്താനും കേസെടുക്കാനും സർക്കാരിന്റെയോ ഡയറക്ടറുടെയോ അനുമതി ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് പുതിയ ഉത്തരവ്.
മേലുദ്യോഗസ്ഥനെ ഫോണിൽ വിവരമറിയിച്ചശേഷം ഇത്തരം ആരോപണങ്ങളിൽ മിന്നൽ പരിശോധന, ത്വരിതാന്വേഷണം, പ്രാഥമികാന്വേഷണം എന്നിവയിലേതു വേണമെന്നു നിശ്ചയിക്കാനും കേസെടുക്കാനും ഇനി വിജിലൻസിലെ 10 എസ്‌പിമാർക്കും 34 ഡിവൈ.എസ്‌പിമാർക്കും അധികാരമുണ്ടാകും. ഇതുസംബന്ധിച്ച പ്രത്യേക സർക്കുലർ (1/2016) ഡി.ജി.പി: ജേക്കബ് തോമസ് പുറപ്പെടുവിച്ചു. നടപടികളിലെ ഈ കാലതാമസവും അനാവശ്യ ഇടപെടലുകളും ഇല്ലതാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സർക്കുലർ. കഴിഞ്ഞ നാലിനു പുറപ്പെടുവിച്ച സർക്കുലറിന്റെ പിൻബലത്തിൽ നൂറുകണക്കിന് അഴിമതിക്കേസുകൾ വിജിലൻസ് എസ്‌പിമാർ രജിസ്റ്റർ ചെയ്തുതുടങ്ങി. അഴിമതിക്കെതിരായ പോരാട്ടത്തിലെ നിർണ്ണായക നീക്കമാണിതെന്നാണ് പൊതു പ്രവർത്തകർ പോലും വിലയിരുത്തുന്നത്.
സത്യസന്ധരായ ഉദ്യോഗസ്ഥരുണ്ടെങ്കിൽ ഏത് വമ്പനും കുടുങ്ങുമെന്ന അവസ്ഥ വരും. നിലവിൽ യൂണിറ്റ് ഡിവൈ.എസ്‌പിമാർക്കു പരാതി കിട്ടിയാലും അന്വേഷിക്കാൻ അധികാരമില്ല. പുതിയ സർക്കുലർ പ്രകാരം യൂണിറ്റ് ഡിവൈ.എസ്‌പിക്കോ എസ്‌പിക്കോ പരാതി ലഭിച്ചാൽ അതേപ്പറ്റി അന്വേഷിക്കാൻ ആരുടെയും അനുമതി ആവശ്യമില്ല. 15 ദിവസത്തിനകം തീരുമാനമുണ്ടാകണമെന്നു മാത്രം. വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിക്കുന്ന പരാതികൾ ഹെഡ്ക്വാർട്ടേഴ്‌സ് മാനേജർ പരിശോധിച്ചശേഷം ഡയറക്ടർക്കോ എ.ഡി.ജി.പിക്കോ മാർക്ക് ചെയ്യണം.
യൂണിറ്റ് ഡിവൈ.എസ്‌പിക്കു നേരിട്ടോ ഡയറക്ടർ മുഖാന്തിരമോ ലഭിക്കുന്ന പരാതികളെക്കുറിച്ചു ഫോണിൽ മേലുദ്യോഗസ്ഥരെ അറിയിച്ചശേഷം നടപടികളുമായി മുന്നോട്ടുനീങ്ങാം. പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ വാട്‌സ്ആപ് മുഖേനയോ എസ്.എം.എസിലൂടെയോ മേലുദ്യോഗസ്ഥനെ അറിയിച്ചശേഷം കേസ് അവസാനിപ്പിക്കാം. നയപരമായ കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതാണെങ്കിൽ സർക്കാരിന് അയച്ചുകൊടുക്കണം. എന്നാൽ, അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ എല്ലാ വകുപ്പുകളുടെയും പ്രവർത്തനശൈലി മനസിലാക്കിയിരിക്കണമെന്നും സർക്കുലർ നിഷ്‌കർഷിക്കുന്നു.
ഉന്നതസ്ഥാനീയർക്കെതിരേ നടപടിയെടുക്കാൻ ഡയറക്ടർ മുതൽ ആഭ്യന്തര സെക്രട്ടറിവരെയുള്ളവരുടെ അനുവാദം വേണമെന്ന നിബന്ധനയാണ് മാറ്റുന്നത്. ഈ നടപടിയിലൂടെ പലപ്പോഴും സാധാരണക്കാർ കുടുങ്ങുകയും വൻസ്രാവുകൾ വലപൊട്ടിക്കുകയും ചെയ്യും. സർക്കാർ തലത്തിലുള്ള അഴിമതിക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാനാണു വിജിലൻസ് ഡയറക്ടറായി സ്ഥാനമേറ്റയുടൻ ജേക്കബ് തോമസ് ഉദ്യോഗസ്ഥർക്കു നൽകിയ നിർദ്ദേശം. ഇത് താൻ നടപ്പിലാക്കുകയാണെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു.
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആവശ്യപ്രകാരം പൊലീസിൽനിന്നു 17 സർക്കിൾ ഇൻസ്‌പെക്ടർമാരെ വിജിലൻസിൽ നിയമിച്ചു സർക്കാർ ഉത്തരവിറക്കി. വിജിലൻസ് വകുപ്പ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിലവിലെ പല ഉദ്യോഗസ്ഥരേയും മാറ്റി പുതിയവരെ അനുവദിക്കണമെന്നു ഡയറക്ടർ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ പേര് ഉൾപ്പെടുത്തിയ കത്ത് കഴിഞ്ഞ 13ന് ആഭ്യന്തരവകുപ്പിനു കൈമാറുകയും ചെയ്തു. ഇതാണ് സർക്കാർ അംഗീകരിച്ചത്. വിജിലൻസിന് പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നതിന്റെ ഭാഗമാണ് ഇതും.
ഉദ്യോഗസ്ഥരുടെ പേരും നിലവിൽ ജോലി ചെയ്യുന്ന സ്ഥലവും: സി.എൽ. സുധീർ (നെടുമങ്ങാട്), ബാബു സെബാസ്റ്റ്യൻ (പാലാ), എ.ജെ. തോമസ് (ആർ.ആർ.എഫ്പാണ്ടിക്കാട്), ടി.എം. വർഗീസ് (ക്രൈംബ്രാഞ്ച് എറണാകുളം), ജിൽസൻ മാത്യു (ക്രൈംബ്രാഞ്ച് കോട്ടയം), ഉജ്വൽകുമാർ (കന്റോൺമെന്റ് തിരുവനന്തപുരം), ആർ. ബിജുകുമാർ (കാട്ടാക്കട), സി.എസ്. വിനോദ് (മുല്ലപ്പെരിയാർ), ടി. ശ്യാംലാൽ (മ്യൂസിയം, തിരുവനന്തപുരം), എം. പ്രസാദ് (എസ്.സി.ആർ.ബി), ജെ.സി. പ്രമോദ് കൃഷ്ണൻ (പോത്തൻകോട്, തിരുവനന്തപുരം റൂറൽ), റെജി എബ്രഹാം (അഞ്ചൽ, കൊല്ലം), പി.എച്ച്. ഇബ്രാഹിം (കൺട്രോൾ റൂം, എറണാകുളം സിറ്റി), എം. ശശിധരൻ (റെയിൽവേ, ഷൊർണൂർ), എം. സജീവ്കുമാർ (ക്രൈംബ്രാഞ്ച്, കോഴിക്കോട് റൂറൽ), വി എം. അബ്ദുൾ വഹാബ് (പാനൂർ, കണ്ണൂർ), പി. ബിജുരാജ് (സുൽത്താൻബത്തേരി).
ഇവരെ വിജിലൻസിൽ നിയമിച്ചതോടെ വിജിലൻസിലുണ്ടായിരുന്ന 15 സി.ഐമാരെ മാറ്റി. കെ.എം. ചന്ദ്രലാൽ, കെ.പി. തോംസൺ, വി. കൊച്ചുമോൻ, സജാദ്, വി.ജെ. ജോഫി, ജെ. സന്തോഷ്‌കുമാർ, ടി. ജയകുമാർ, കെ.എസ്. വിജയൻ, റെജികുമാർ, എം.എം. ജോസ്, സി.ജി. സനിൽകുമാർ, എ. വിപിൻദാസ്, എൻ.ബി. ഷൈജു, കെ.കെ. വിനോദൻ, കെ.സി. സുഭാഷ്ബാബു എന്നിവരെയാണു മാറ്റിയത്. ഇവർക്കു പുതിയ നിയമനം ലഭിക്കുംവരെ പൊലീസ് ആസ്ഥാനത്തു റിപ്പോർട്ട് ചെയ്യണം.