- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനം ഉന്നയിച്ചപ്പോൾ പരിപൂർണ്ണ പിന്തുണ നൽകി മുതലെടുപ്പ് നടത്തി; നാട്ടുകാർ പഴിക്കാതിരിക്കാൻ വിജിലൻസ് ഡയറക്ടർ പദവി നൽകി കൂട്ടിലടച്ചു; കൂട് കൊത്തി പൊട്ടിക്കാൻ തുനിഞ്ഞപ്പോൾ തുറന്നു വിട്ടത് ആർക്കും വേണ്ടാത്ത ഇരിപ്പിടത്തിലേക്ക്; എന്നിട്ടും വായടയ്ക്കാതായപ്പോൾ സസ്പെന്റ് ചെയ്ത് പ്രതികാരം; സമ്പന്നരുടെ മക്കൾ കടലിൽ പോയാൽ ഇതായിരിക്കുമോ സ്ഥിതിയെന്ന് ചോദിച്ച ഡിജിപി ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇടതുപക്ഷത്തിന്റെ ആവേശമായിരുന്നു ജേക്കബ് തോമസ് എന്ന മുതിർന്ന ഐപിഎസുകാരൻ. വിജിലൻസിൽ എഡിജിപിയായി അദ്ദേഹം നടത്തിയ നീക്കങ്ങൾക്ക് സിപിഎം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. വിജിലൻസിലെ തത്തയെ ഉമ്മൻ ചാണ്ടി പുകച്ച് പുറത്തു ചാടിച്ചപ്പോൾ കള്ളക്കണ്ണീരുമായി മുതലെടുപ്പ് നടത്തി. പിണറായി അധികാരത്തിലെത്തിയപ്പോൾ ീ തത്തെ കൂടെ കൂട്ടിയെന്നും വരുത്തി. പക്ഷേ പതിയ കൈവിട്ടു. ഇപ്പോഴിതാ തത്തയെക്ക് സസ്‌പെൻഷനും. സംസ്ഥാനത്തെ നിയമവാഴ്ച തകർന്നെന്നു പരസ്യമായി ആരോപിച്ച ഡി.ജി.പി: ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒൻപതിനു തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജേക്കബ് തോമസിന്റെ വിവാദ പ്രസ്താവന. മംഗളത്തിൽ ചീഫ് റിപ്പോർട്ടർ എസ് നാരയാണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സർക്കാരിനെതിരെ വിമർശിച്ച ജേക്കബ് തോമസിനെ പുറത്താക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. നേരത്തെ ആത്മകഥയുടെ പേരിലും ജേക്കബ് തോമസിനെ പുറത്താക്കാൻ ശ്രമിച്ചിരുന്നു.
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇടതുപക്ഷത്തിന്റെ ആവേശമായിരുന്നു ജേക്കബ് തോമസ് എന്ന മുതിർന്ന ഐപിഎസുകാരൻ. വിജിലൻസിൽ എഡിജിപിയായി അദ്ദേഹം നടത്തിയ നീക്കങ്ങൾക്ക് സിപിഎം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. വിജിലൻസിലെ തത്തയെ ഉമ്മൻ ചാണ്ടി പുകച്ച് പുറത്തു ചാടിച്ചപ്പോൾ കള്ളക്കണ്ണീരുമായി മുതലെടുപ്പ് നടത്തി. പിണറായി അധികാരത്തിലെത്തിയപ്പോൾ ീ തത്തെ കൂടെ കൂട്ടിയെന്നും വരുത്തി. പക്ഷേ പതിയ കൈവിട്ടു. ഇപ്പോഴിതാ തത്തയെക്ക് സസ്‌പെൻഷനും.
സംസ്ഥാനത്തെ നിയമവാഴ്ച തകർന്നെന്നു പരസ്യമായി ആരോപിച്ച ഡി.ജി.പി: ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒൻപതിനു തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജേക്കബ് തോമസിന്റെ വിവാദ പ്രസ്താവന. മംഗളത്തിൽ ചീഫ് റിപ്പോർട്ടർ എസ് നാരയാണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സർക്കാരിനെതിരെ വിമർശിച്ച ജേക്കബ് തോമസിനെ പുറത്താക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. നേരത്തെ ആത്മകഥയുടെ പേരിലും ജേക്കബ് തോമസിനെ പുറത്താക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കോടതി ഇടപെടലുകളെ ഭയന്ന് വേണ്ടെന്നു വച്ചു. അതിനിടെയാണ് പുതിയ സംഭവം ഉണ്ടായത്.
പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണമെന്ന്, ഓഖി ചുഴലിക്കാറ്റിൽ കൈക്കൊണ്ട നടപടികളെ ചോദ്യംചെയ്ത് ജേക്കബ് തോമസ് വിമർശിച്ചിരുന്നു. അഴിമതിക്കാർ ഇവിടെ ഐക്യത്തിലാണ്. അവർക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതിവിരുദ്ധരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണിത്. ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിനു തുടരുന്നുവെന്നും സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ജേക്കബ് തോമസ് ചോദിച്ചിരുന്നു.
ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ്. ഉദ്യോഗസ്ഥനു ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. അഖിലേന്ത്യാ സർവീസ് നിയമം 3(1എ) പ്രകാരമാണു നടപടി. സംസ്ഥാനതാത്പര്യത്തിനു വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സർവീസിൽനിന്നു നീക്കാമെന്ന് ഇതുസംബന്ധിച്ച ചട്ടത്തിൽ പറയുന്നു. സസ്പെൻഷൻ കൂടാതെ അച്ചടക്കനടപടിയും സ്വീകരിക്കും. ജേക്കബ് തോമസ് നിലവിൽ ഐ.എം.ജി. ഡയറക്ടറാണ്.
പിണറായി അധികാരത്തിലെത്തിയപ്പോൾ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കിയിരുന്നു. എന്നാൽ അധികാരത്തിൽ നടപടികളുമായി ജേക്കബ് തോമസ് മുന്നോട്ട് പോയി. പല സിപിഎമ്മുകാരും അഴിമതി കുരുക്കിലായി. ഇതോടെ തത്തയെ പിണറായിക്ക് ഉള്ളക്കൊള്ളനാകാതെയായി. അങ്ങനെ ജേക്കബ് തോമസിനെ ഐഎംജിയുടെ മൂലയ്ക്കിരുത്തി. അപ്പോൾ അദ്ദേഹം ഇടപെടലുകൾ തുടങ്ങി. കേരളം ഏറ്റവും ശ്രദ്ധിക്കുന്ന ഐപിഎസ് ഓഫീസർ ഓഖിയിൽ പറഞ്ഞത് സർക്കാരിനെതിരായ വിമർശനമായി. അതിരുകടന്ന ഉദ്യോഗസ്ഥനെ പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ജേക്കബ് തോമസ് പുറത്തായി.
പ്രതിപക്ഷവും ജേക്കബ് തോമസിന് ശത്രുക്കളാണ്. ബാർ കോഴയും പാറ്റൂർ ഭൂമി ഇടപാടുമെല്ലാം പൊളിച്ചത് ജേക്കബ് തോമസാണ്. ജേക്കബ് തോമസിനോട് പാറ്റൂർ വിഷയത്തിൽ വിശദീകരണത്തിന് കോടതിയും വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് സസെപെൻഷൻ. നീതി വിട്ട് കളിക്കാൻ ജേക്കബ് തോമസ് തയ്യാറാകാത്തതാണ് ഇതിനെല്ലാം കാരണവും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഭരണത്തിലെ മധുവിധു അവസാനിച്ചതോടെ ഐഎംജി ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസിനെ വരുതിയിൽ നിർത്താൻ സർക്കാർ നീക്കം ശക്തമാക്കിയിരുന്നു. ഇതൊന്നും ഫലം കണ്ടില്ല. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സസെപ്ൻഷൻ.
വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നിലെ കളികളെ കുറിച്ച് പിന്നീട് ഒരു അവസരത്തിൽ പറയുമെന്ന് ജേക്കബ് തോമസ് പറഞ്ഞു കഴിഞ്ഞിരുന്നു. സർക്കാറുമായി തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് എന്ന ധ്വനിയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നത്. ഈ സർക്കാർ അധികാരമേറ്റയുടൻ നടത്തിയ ആദ്യ ഉന്നത നിയമനങ്ങളിൽ ഒന്നാണു ജേക്കബ് തോമസിന്റേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു കെ.എം.മാണിക്കെതിരായ ബാർ കേസ് പുരോഗമിക്കവേ എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസിൽ നിന്നു മാറ്റിയിരുന്നു. പകരം ശങ്കർ റെഡ്ഡിയെയാണു ഡയറക്ടറാക്കിയത്. പിണറായി അധികാരത്തിലെത്തിയപ്പോൾ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായി.
ചുമതലയേറ്റദിവസം ചുവപ്പും മഞ്ഞയും കാർഡുകൾ കീശയിൽനിന്ന് എടുത്തുകാട്ടിയ ജേക്കബ് തോമസ്, അഴിമതിക്കാർക്ക് പുറത്തേക്കുവഴി കാണിക്കുമെന്ന് പറഞ്ഞിരുന്നു. ഉന്നതർ പ്രതിയായ ടൈറ്റാനിയം, പാമോലിൻ കേസുകൾ, വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മൈക്രോ ഫിനാൻസ് കേസിൽ എഫ്.ഐ.ആർ, ഉന്നതരെ പ്രതിയാക്കി കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയന്വേഷണം, സ്പോർട്സ് കൗൺസിൽ അഴിമതിയന്വേഷണം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരായ അന്വേഷണം, കെ.എം.മാണി പ്രതിയായ ബാർ കോഴക്കേസിൽ തുടരന്വേഷണം തുടങ്ങി വില്ലേജ് ഓഫീസുകളിലെ അഴിമതിയന്വേഷണങ്ങൾ വരെ നീളുന്നതാണ് വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങൾ.
1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഫയർഫോഴ്സ് മേധാവി, വിജിലൻസ് എ.ഡി.ജി.പി. തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ മേലങ്കിയില്ലെങ്കിലും അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നു ജേക്കബ് തോമസ് പറഞ്ഞിരുന്നു.