- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ, ബാർ, മെത്രാൻ കായൽ, അട്ടപ്പാടി, പാറ്റൂർ ഇടപാടുകൾ ജേക്കബ് തോമസ് നേരിട്ട് അന്വേഷിക്കും; മുഴുവൻ ഫയലുകളും വിളിച്ചു വരുത്തി വിജിലൻസ് ഡിജിപി; അഡ്ജസ്റ്റ്മന്റ് രാഷ്ട്രീയം നടക്കില്ലെന്ന് ഭയന്ന് യുഡിഎഫ് നേതാക്കൾ
തിരുവനന്തപുരം: അധികാരം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കില്ലെന്നാണ് അധികാരത്തിലുള്ളവർ പറയുന്നത്. ഇവർ പ്രതിപക്ഷത്താകുമ്പോൾ ഭരണ പക്ഷത്ത് എത്തുന്നവരും ഇത് ആവർത്തിക്കും. ഇതിലൂടെ രക്ഷപ്പെടുന്നത് അഴിമതിക്കാരാണ്. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ കാര്യങ്ങൾ മാറി. അധികാരം രാഷ്ട്രീയ വിരോധം തീർക്കാൻ ഉപയോഗിക്കില്ലെന്ന് പറയുമ്പോഴും വിജിലൻസിന് മുഖ്യമന്ത്രി പൂർണ്ണാധികാരം നൽകി. യുഡിഎഫുകാരുടെ മനസ്സിൽ തീകോരിയിട്ട് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറുമാക്കി. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുകയാണ് ജേക്കബ് തോമസും. അഡ്ജസന്റുമെന്റ് രാഷ്ട്രീയത്തിന്റെ അലയൊലികൾ ഇനി വിജിലൻസിനെ ബാധിക്കില്ല. വിവാദ കേസെല്ലാം ജേക്കബ് തോമസ് നേരിട്ട് അന്വേഷിക്കും. മന്ത്രിമാർ, മുന്മന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട കേസുകൾ താൻ നേരിട്ടന്വേഷിക്കുമെന്നു വിജിലൻസ് ഡയറക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ, ബാർ കോഴ, പാറ്റൂർ ഭൂമിയിടപാട്, അട്ടപ്പാടിയിലേക്ക് ഒഴുകിയ കോടികളുടെ കണക്ക്, മുന്മന്ത്രി അടൂർ പ്രകാശ് ഉൾപ്പെട്ട കേസുകൾ എന്നിവയുടെയെല്ലാ
തിരുവനന്തപുരം: അധികാരം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കില്ലെന്നാണ് അധികാരത്തിലുള്ളവർ പറയുന്നത്. ഇവർ പ്രതിപക്ഷത്താകുമ്പോൾ ഭരണ പക്ഷത്ത് എത്തുന്നവരും ഇത് ആവർത്തിക്കും. ഇതിലൂടെ രക്ഷപ്പെടുന്നത് അഴിമതിക്കാരാണ്. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ കാര്യങ്ങൾ മാറി. അധികാരം രാഷ്ട്രീയ വിരോധം തീർക്കാൻ ഉപയോഗിക്കില്ലെന്ന് പറയുമ്പോഴും വിജിലൻസിന് മുഖ്യമന്ത്രി പൂർണ്ണാധികാരം നൽകി. യുഡിഎഫുകാരുടെ മനസ്സിൽ തീകോരിയിട്ട് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറുമാക്കി. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുകയാണ് ജേക്കബ് തോമസും.
അഡ്ജസന്റുമെന്റ് രാഷ്ട്രീയത്തിന്റെ അലയൊലികൾ ഇനി വിജിലൻസിനെ ബാധിക്കില്ല. വിവാദ കേസെല്ലാം ജേക്കബ് തോമസ് നേരിട്ട് അന്വേഷിക്കും. മന്ത്രിമാർ, മുന്മന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട കേസുകൾ താൻ നേരിട്ടന്വേഷിക്കുമെന്നു വിജിലൻസ് ഡയറക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ, ബാർ കോഴ, പാറ്റൂർ ഭൂമിയിടപാട്, അട്ടപ്പാടിയിലേക്ക് ഒഴുകിയ കോടികളുടെ കണക്ക്, മുന്മന്ത്രി അടൂർ പ്രകാശ് ഉൾപ്പെട്ട കേസുകൾ എന്നിവയുടെയെല്ലാം ഫയലുകൾ അടിയന്തരമായി തന്റെ മേശപ്പുറത്തെത്തിക്കാൻ അദ്ദേഹം വിജിലൻസ് എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹിബിനു നിർദ്ദേശം നൽകി.
ഉന്നതരുൾപ്പെട്ട കേസുകൾ തെളിവുകൾ നഷ്ടപ്പെട്ട നിലയിൽ കോടതിയിലെത്തുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു വകുപ്പുതലത്തിൽ പുറപ്പെടുവിച്ച രഹസ്യ സർക്കുലറിൽ ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. പാറ്റൂർ കേസിലും ബാർ കോഴയിലും വിജിലൻസ് എഡിജിപിയായിരിക്കെ ജേക്കബ് തോമസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ജേക്കബ് തോമസിനെ യുഡിഎഫ് ഭരണകാലത്ത് വിജിലൻസിന് പുറത്താക്കിയത്. അതുകൊണ്ട് വിജിലൻസ് ഡിജിപിയെന്ന നിലയിൽ ഈ കേസുകൾക്ക് യഥാർത്ഥ ദിശാബോധം നൽകാനാണ് തീരുമാനം. ഇത് യുഡിഎഫ് നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
വകുപ്പ് തലത്തിലെ രഹസ്യ സർക്കുലറിനെ വിജിലൻസിൽ ഉണ്ടാകാൻ പോകുന്ന മാറ്റത്തിന്റെ സൂചനയായും വിലയിരുത്തുന്നു. ഒരുതരത്തിലുള്ള മാഫിയാ സ്വാധീനവും വിജിലൻസിൽ അനുവദിക്കില്ല. കേസ് വിവരങ്ങൾ ഏതു പ്രമാണിയുടേതായാലും വിജിലൻസ് ആസ്ഥാനത്തെ കമ്പ്യൂട്ടറിലുണ്ടാകണം. ഉന്നതോദ്യോഗസ്ഥർക്കു സ്ഥാനക്കയറ്റവും വിദേശയാത്രകളും തരപ്പെടുത്തുന്നതിനു തടസമാകാതിരിക്കാനായി അവർ ഉൾപ്പെട്ട അഴിമതി ഫയലുകൾ പലപ്പോഴും വിജിലൻസ് ആസ്ഥാനത്തെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്താറില്ല. അതിനി അനുവദിക്കില്ലെന്നാണു സർക്കുലറിലെ പരോക്ഷമുന്നറിയിപ്പ്.
വിദേശയാത്രകൾക്കുൾപ്പെടെ ഉദ്യോഗസ്ഥർക്കുള്ള എൻഒസി. ഇനി കൃത്യമായ മാനദണ്ഡപ്രകാരമായിരിക്കും. കേരളത്തിൽ സദ്ഭരണം ഉറപ്പുവരുത്തുകയാണു വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ പുതിയദൗത്യമെന്നും ഡയറക്ടറുടെ സർക്കുലറിൽ വ്യക്തമാക്കുന്നു. വിജിലൻസിൽ മുമ്പു ജേക്കബ് തോമസ് നടപ്പാക്കിയ വിജിലന്റ് കേരള പദ്ധതി യു.ഡി.എഫ്. സർക്കാർ മരവിപ്പിച്ചിരുന്നു. പുതിയ സർക്കാരിനു കീഴിൽ അദ്ദേഹം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതും അതേ ദൗത്യംതന്നെ.
ആദ്യപടിയായി വിജിലൻസ് ആസ്ഥാനത്തു കേസുകളുടെ ഓഡിറ്റിങ് നടത്തും. തിരുവനന്തപുരം സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈ.എസ്‌പി: ആർ.ഡി. അജിത്തിന്റെ നേതൃത്വത്തിലാണിത്. അധികാരദുർവിനിയോഗം, പക്ഷാഭേദം, നിയമലംഘനം എന്നിവയിലേർപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക ഓഡിറ്റിങ്ങിലൂടെ തയാറാക്കി ഡയറക്ടർക്കു കൈമാറും.