കൊച്ചി; യാക്കോബായ സഭയിലെ കൊച്ചി മെത്രാപൊലീത്തയും സഭാ സൂനഹദോസ് സെക്രട്ടറിയുമായി ജോസഫ് മാർ ഗ്രിഗോറിയോസിനെതിരായ ഭൂമി വിവാദവുമായി ബന്ധപ്പെച്ച് ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിന്റെ സ്ഥലം അളക്കാൻ ഉത്തരവ്.കൊച്ചി മരടിൽ സ്ഥിതി ചെയ്യുന്ന ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിന്റ സ്ഥലത്തെ ചൊല്ലിയാണ് വിവാദം. സാമൂഹിക പ്രവർത്തകനും, പ്രവർത്തകനുമായ സേവിയർ ജോസഫാണ് ക്രിമിനൽ അഭിഭാഷകൻ ബി.എ ആളൂർ വഴി മെത്രാപൊലീത്തയെ ഒന്നാം പ്രതിയായും, ജില്ലാ കളക്ടർ, കണയന്നൂർ താലൂക് തഹസിൽദാർ, താലൂക് സർവയർ, മരട് മുൻസിപ്പൽ സെക്രട്ടറി എന്നിവരെയും പ്രതി ചേർത്ത് വക്കിൽ നോട്ടീസ് അയച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ജില്ലാ കളക്ടറുടെ ഉത്തരവ് മുഖേന ഡിസ്ട്രിക്ട് ലാൻഡ് റെവന്യൂ കമ്മിഷൻ ഉത്തരവ് ഇട്ടിരിക്കുന്നത്. ഈ സ്ഥലത്തു ഒരേക്കറിലധികം സർക്കാർ ഭൂമി ഉണ്ടെന്നും ഇത് അളന്നു തിരിച്ചു റെവന്യൂ ഭൂമി ആക്കണമെന്നുമാണ് സേവ്യേറിന്റെ ആവശ്യം. സ്ഥലം അളന്നു തിട്ടപെടുത്തിയതിനു ശേഷം ഹൈക്കോടതിയിൽ കേസുമായി മുന്നോട്ടു പോകുമെന്നും പരാതിക്കാരൻ പറഞ്ഞു.

സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിന്നാലെയാണ് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയും ഭൂമി വിവാദത്തിൽ പെട്ടത്. കൊച്ചി മരടിൽ പ്രവർത്തിച്ചു വരുന്ന ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിന്റെ നടത്തിപ്പ് ചുമതലക്കാരിൽ ഒരാളാണ് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത.

അനധികൃത കെട്ടിടനിർമ്മാണം, സർക്കാർ ഭൂമി കയ്യേറ്റം, പരിസ്ഥിതി നിയമം ലഘനം തണ്ണീർതട സംരക്ഷണ നിയമ ലംഘനം എന്നി വകുപ്പുകൾ ചേർത്താണ് വക്കിൽ നോട്ടീസ് നോട്ടീസ് അയച്ചിട്ടുള്ളത്.

മരടിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരേക്കറിലധികം സർക്കാർ ഭൂമിയുണ്ടെന്നും ഇത് അളന്ന് തിരിച്ച് റവന്യൂ ഭൂമിയായി പ്രഖ്യാപിക്കണമെന്നുമാണ് സേവ്യർ ജോസഫിന്റ ആവശ്യം .നെൽവയൽ എന്ന് നേരത്തെ ബി ടി ആറിൽ നേരത്തെ പരാമർശിക്കപ്പെട്ടിരുന്ന സ്ഥലം ഒരു ദശാബ്ദം മുമ്പ് മണ്ണിട്ട് നികത്തിയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നും ഈ ഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ചതായും പരാതിയിൽ ആരോപിക്കുന്നു.