- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ഭദ്രാസനത്തിലെ എല്ലാ തീരുമാനങ്ങളും മരവിപ്പിച്ച് പാത്രിയർക്കീസ് ബാവയുടെ കല്പന; ഏതുകാര്യവും തോമസ് പ്രഥമന്റെ അനുമതിയോടെയേ പാടുള്ളൂ; കോട്ടയത്ത് ഭദ്രാസന കൗൺസിൽ നടത്താനുള്ള മാർ തീമോത്തിയോസിന്റെ നീക്കത്തിനു തിരിച്ചടി
കോട്ടയം: യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പ്രശ്നങ്ങളിൽ വീണ്ടും പാത്രീയർക്കീസ് ബാവ ഇടപെടുന്നു. ഫെബ്രുവരി 20ന് ചേർന്ന സുന്നഹദോസിന് ശേഷം കോട്ടയം ദദ്രാസനത്തിൽ നടന്നിട്ടുള്ള എല്ലാ തീരുമാനങ്ങളും മരവിപ്പിച്ചുകൊണ്ട് ഇന്നലെ രാത്രി വൈകി പാത്രീയർക്കീസ് ബാവയുടെ കല്പന എത്തി. ഇനിയും മറ്റൊരു കല്പന ഉണ്ടാക്കുന്നത് വരെ ഭദ്രാസനത്തിൽ എന്തു കാര്യം നടപ്പാക്കുന്നതും ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമൻ, സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രീഗോറിയോസ് എന്നിവരുടെ അനുമതിയോടുകൂടി മാത്രമെ ആകാവൂ എന്നാണ് പാത്രിയർക്കീസ് ബാവ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 10ന് ശേഷമാണ് ഇതു സംബന്ധിച്ച കല്പന ശ്രേഷ്ഠ കാതോലീക്കാ, സിനഡ് സെക്രട്ടറി, കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്താ തോമസ് മാർ തീമോത്തിയോസ്, സഭാ സെക്രട്ടറി, അല്മായ ട്രസ്റ്റി എന്നിവർക്ക് ലഭിച്ചത്. ഇതോടെ 14ന് കോട്ടയം ഭദ്രാസന കൗൺസിൽ നടത്താനുള്ള തോമസ് മാർ തീമോത്തിയോസിന്റെ നീക്കത്തിന് തിരിച്ചടിയായി. ഒരാഴ്ച മുൻപ് സിനഡ് തീരുമാനം ലംഘിച്ച് മാർ തീമോത്തിയോസ് ഭദ്രാസന കൗൺസിൽ വിളിക്കുകയും ഇ
കോട്ടയം: യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പ്രശ്നങ്ങളിൽ വീണ്ടും പാത്രീയർക്കീസ് ബാവ ഇടപെടുന്നു. ഫെബ്രുവരി 20ന് ചേർന്ന സുന്നഹദോസിന് ശേഷം കോട്ടയം ദദ്രാസനത്തിൽ നടന്നിട്ടുള്ള എല്ലാ തീരുമാനങ്ങളും മരവിപ്പിച്ചുകൊണ്ട് ഇന്നലെ രാത്രി വൈകി പാത്രീയർക്കീസ് ബാവയുടെ കല്പന എത്തി.
ഇനിയും മറ്റൊരു കല്പന ഉണ്ടാക്കുന്നത് വരെ ഭദ്രാസനത്തിൽ എന്തു കാര്യം നടപ്പാക്കുന്നതും ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമൻ, സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രീഗോറിയോസ് എന്നിവരുടെ അനുമതിയോടുകൂടി മാത്രമെ ആകാവൂ എന്നാണ് പാത്രിയർക്കീസ് ബാവ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 10ന് ശേഷമാണ് ഇതു സംബന്ധിച്ച കല്പന ശ്രേഷ്ഠ കാതോലീക്കാ, സിനഡ് സെക്രട്ടറി, കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്താ തോമസ് മാർ തീമോത്തിയോസ്, സഭാ സെക്രട്ടറി, അല്മായ ട്രസ്റ്റി എന്നിവർക്ക് ലഭിച്ചത്.
ഇതോടെ 14ന് കോട്ടയം ഭദ്രാസന കൗൺസിൽ നടത്താനുള്ള തോമസ് മാർ തീമോത്തിയോസിന്റെ നീക്കത്തിന് തിരിച്ചടിയായി. ഒരാഴ്ച മുൻപ് സിനഡ് തീരുമാനം ലംഘിച്ച് മാർ തീമോത്തിയോസ് ഭദ്രാസന കൗൺസിൽ വിളിക്കുകയും ഇത് മറ്റൊരു വിഭാഗം തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വിശ്വാസികൾ ഉൾപ്പെടെ പാത്രീയർക്കീസ് ബാവയ്ക്ക് പരാതി നല്കിയതിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടി.
ഇതിനിടെ കോട്ടയം ഭദ്രാസനത്തിലെ വൈദീകർക്ക് കൂട്ട സ്ഥലംമാറ്റം നടപ്പാക്കിയിരുന്നു. പാത്രീയർക്കീസ് ബാവയുടെ പുതിയ കല്പനയോടെ അതും അനശ്ചിതത്വത്തിലായി. സ്ഥലം മാറ്റത്തിനെതിരെ തന്നെ കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം,കല്ലുങ്കത്തറ സെന്റ് ജോർജ്, തിരുവാർപ്പ് മർത്തശ്മുനിയമ്മ തുടങ്ങിയ പള്ളികൾ കോടതിയെ സമീപിച്ചുകഴിഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇങ്ങനെ ഒരു നീക്കം ദോഷമുണ്ടാക്കുമെന്ന കാട്ടിയാണ് കോടതിയിൽ പോയിരിക്കുന്നത്.സാധാരണ ജൂണിലാണ് സ്ഥലം മാറ്റം നടപ്പാക്കുന്നത്.