- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര വർഷം മുമ്പ് വിവാഹം; നിക്കാഹിന് ശേഷം വധുവിനേയും ഗൾഫിലേക്ക് കൊണ്ടു പോയി; പ്രസവിച്ചത് പെൺകുട്ടിയെന്ന് അറിഞ്ഞതോടെ മട്ടുമാറി; പിന്നെ ക്രൂര മാനസിക പീഡനം; ഗൾഫിൽ നിന്നുള്ള വീഡിയോ കോൾ പരിധിവിട്ടപ്പോൾ ഫെറൂസിനയുടെ ആത്മഹത്യ; ജാഫറിനെ പൊക്കാൻ പൊലീസ്
തൃശൂർ: ആറ്റുപ്പുറത്തു യുവതിയുടെ മരണവും ഭർത്താവിന്റെ മാനസിക പീഡനംമൂലമാണെന്ന് ആരോപണം. പൊലീസ് കേസെടുത്തതോടെ അന്വേഷണം പുതിയ തലത്തിലെത്തി. ഭർത്താവാണ് പ്രതി. തൃശൂർ ആറ്റുപ്പുറം സ്വദേശിയായ ഫൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിലാണു കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മരണം. ഭർത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജനിച്ചതു പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായെന്നാണ് ആരോപണം. ഭർത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിനുശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഫോണിലെ സംഭാഷണങ്ങൾ തെളിവായി പൊലീസിന് കൈമാറി. ഈ സാഹചര്യത്തിലാണ് കേസെടുത്തത്.
'എന്നെ ഇവിടുന്ന് കൊണ്ടുപോകണം. എനിക്ക് ഇവിടെ പറ്റൂല്ല എന്ന് അവൾ പറഞ്ഞു. ഞങ്ങൾ പോയി െകാണ്ടുവന്നു. അവനോട് ചോദിച്ചപ്പോൾ കൊണ്ടുപൊയ്‌ക്കോളാനും പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവൻ വിളിക്കും. വിഡിയോ കോളിൽ കുഞ്ഞിനെ കാണും, ഫോൺ വയ്ക്കും. അവസാനം വന്ന കോളിന് ശേഷമാണ് മകൾ ഇത് ചെയ്തത്..' ഫൈറൂസിന്റെ പിതാവിന്റെ പറയുന്നു.
ഭർത്താവിന്റെ ഫോൺ വന്നതിനു പിന്നാലെയാണു ഫൈറൂസ് തൂങ്ങിമരിച്ചെന്നാണ് ആരോപണം. മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമാണെന്നും പറയുന്നു. ജാഫർ വിദേശത്താണ്. ഒന്നര വർഷം മുൻപാണു ഫൈറൂസിനെ ജാഫർ വിവാഹം കഴിച്ചത്. നാലു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട് ഇവർക്ക്. വിവാഹശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. ഗർഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു.
പ്രസവശേഷം ഫൈറൂസിനേയും കുഞ്ഞിനെയും സംരക്ഷിക്കാൻ ജാഫർ തയാറായില്ലെന്നും പരാതിയുണ്ട്. പെൺകുഞ്ഞ് ഇപ്പോൾ ഫൈറൂസിന്റെ സഹോദരിയുടെ പരിചരണത്തിലാണ്. ജാഫറിനെ വിദേശത്തുനിന്ന് നാട്ടിൽ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു. ജാഫറിനെ വിദേശത്തു നിന്ന് നാട്ടിൽ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു. ഗുരുവായൂർ എ.സി.പി: കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ