മലപ്പുറം: മലപ്പുറം വറ്റലൂരിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ഭാര്യയുടെ സഹോദരൻ പിടിയിൽ. കൊലക്ക് കാരണം കുടുംബ വഴിക്കെന്ന് പൊലീസ്, കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ച 5.45ഓടെ മക്കരപ്പറമ്പ അമ്പലപ്പടി വറ്റല്ലൂർ റോഡിൽ ഇപ്പാത്ത് പടി പാലത്തിനു മുകളിൽനിന്നാണു ഭാര്യയുടെ സഹോദരനായ റൗഫുമായി വഴക്കുണ്ടായതെന്നും തുടർന്ന് തുടർന്നു റൗഫ് ജാഫറിനെ കുത്തിയ ശേഷം ചെറുപുഴയിലേക്ക്തള്ളുകയായിരുന്നുവെന്നുമാണ് വിവരം.

മങ്കട പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി. കുടുംബം തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബന്ധുവായ റൗഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഘർഷത്തിൽ ജാഫറിനും റൗഫിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഫർ ഇന്ന് പുലർച്ചെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽവച്ചാണ് മരിച്ചു. റൗഫ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

നിരവധി വാഹനമോഷണ കേസിലെ പ്രതി വീരപ്പൻ റഹീമിന്റെ കൂട്ടാളിയായിരുന്ന റഹൂഫ് അടുത്തിടെ ജയിൽ മോചിതനായി എത്തി റെഡിമെയ്ഡ് ഡ്രസ് കച്ചവടം അളിയനുമായി ചേർന്ന് തുടങ്ങിയിരുന്നു. ഇതിന്റെ സാമ്പത്തിക ഇടപാടിനെ തുടർന്ന് നേരത്തെയും വാക്കേറ്റവും കത്തികുത്തും നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.