പത്തനാപുരം: താരപോരാട്ടം നടക്കുന്ന പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ ആരോപണ ശരങ്ങളോടെ യുഡിഎഫ് സ്ഥാനാർത്ഥി ഗണേശ് കുമാർ പ്രചരണം തുടങ്ങി. ഗണേശ് കുമാറിനെ വ്യക്തിപരമായി കടന്നാക്രമിച്ചു കൊണ്ടാണ് ഇന്നലെ പത്തനാപുരത്ത് ജഗദീഷ് എത്തിയത്. ഗണേശ് കുമാർ ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഇപ്പോൾ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി സഹകരിക്കാറില്ലെന്നും നടൻ ജഗദീഷ്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിനുശേഷം ആദ്യമായി പത്തനാപുരത്ത് എത്തിയ ജഗദീഷിന് യുഡിഎഫ് പ്രവർത്തകർ നൽകിയ സ്വീകരണത്തിലാണ് തന്റെ എതിർ സ്ഥാനാർത്ഥിയായ എംഎൽഎ ഗണേശ് കുമാറിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ജഗദീഷ് എത്തിയത്.

സരിത എസ് നായർ പുറത്തുവിടുന്ന കത്തുകൾക്ക് പിന്നിൽ ഗണേശ് കുമാറാണെന്നും, അദ്ദേഹം ഇപ്പോൾ സരിതയെ സ്‌ഫോടക വസ്തുവായി ഉപയോഗിക്കുകയാണെന്നും ജഗദീഷ് ആരോപിച്ചു. കൂടാതെ ഗണേശ് കുമാറിന്റെ കൈയക്ഷരം തനിക്ക് അറിയാമെന്നും സരിതയുടെ കത്ത് എഴുതിയത് അദ്ദേഹമാണെന്നും ജഗദീഷ് പറഞ്ഞു. കയ്യിലിരിപ്പുകൊണ്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ആളാണ് ഗണേശ്. അന്ന് അടികിട്ടിയതിന്റെ മേക്കപ്പൊന്നും നമ്മൾ മറന്നിട്ടില്ലെന്നും ജഗദീഷ് പറയുന്നു.

സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിനുശേഷം ആദ്യമായി പത്തനാപുരത്ത് എത്തിയ ജഗദീഷിന് യുഡിഎഫ് പ്രവർത്തകർ നൽകിയ സ്വീകരണത്തിലാണ് ഗണേശ് കുമാറിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ജഗദീഷ് എത്തിയത്. നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ജഗദീഷ് പത്തനാപുരത്ത് എത്തിത്. ഇവിടെ മണ്ഡലത്തിൽ ചിലവഴിക്കാനായി ഒരു വീടും ജഗദീഷിനായി വാടകയ്ക്ക് എടുത്തിട്ടുണ്ട്. ജഗദീഷ് പ്രചരണ രംഗത്ത് സജീവമായതോടെ ഇനി മത്സരരംഗം കൂടുതൽ കൊഴുക്കുമെന്ന കാര്യം ഉറപ്പാണ്.

നേരത്തെ മുതൽ ഇരുവരും തമ്മിൽ വാക്‌പോര് നടത്തിയിരുന്നു. സ്വന്തം അച്ഛൻ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യനടൻ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ച് വൈകാതെ അയാൾ നിങ്ങളുടെ അടുത്തെത്തുമെന്നും നേരത്ത് ജഗദീഷിനെ ഉന്നംവച്ച് ഗണേശ് പറഞ്ഞിരുന്നു. പത്തനാപുരത്ത് തന്റെ എതിർ സ്ഥാനാർത്ഥിയാകുമെന്ന് സൂചന കിട്ടിയതോടെയാണ് ജഗദീഷിനെതിരെ ഇങ്ങനെയൊരു പരാമർശം അദ്ദേഹം നടത്തിയത്. സൗഹൃദങ്ങൾ തന്റെ ജീവിതത്തിൽ വിലപ്പെട്ടതാണെന്നും ഗണേശ് കുമാർ തന്റെ നല്ല സുഹൃത്താണെന്നും ലോകത്തിലെ ഏറ്റവും വലിയ ദുഷ്ടൻ ഞാനാണെന്ന് പറഞ്ഞാലും താൻ പ്രതികരിക്കില്ലെന്നുമായിരുന്നു അന്ന് ജഗദീഷ് പ്രതികരിച്ചത്.