- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശിനായി മോഹൻലാൽ എത്തിയത് ബ്ലാക് മെയിലിങ്ങിനു വിധേയനായതിനാൽ എന്ന വാർത്ത നിഷേധിച്ചു ജഗദീഷ്; തെളിവില്ലാതെ പ്രതികരിക്കാനില്ലെന്നും നടൻ മറുനാടനോട്; അമിതാഭ് വന്നാലും പത്തനാപുരത്തു ബിജെപി ജയിക്കുമെന്നു ഭീമൻ രഘു
കൊല്ലം: എൽഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ കെ ബി ഗണേശ് കുമാറിന്റെ പ്രചാരണത്തിനു സൂപ്പർ താരം മോഹൻലാൽ എത്തിയതു ബ്ലാക്ക് െമയിലിങ്ങിനു വിധേയനായതുകൊണ്ടെന്ന വാർത്ത നിഷേധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജഗദീഷ്. അത്തരത്തിലൊരു ആരോപണവും താൻ ഉന്നയിച്ചിട്ടില്ലെന്നു ജഗദീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ചില മാദ്ധ്യമ പ്രവർത്തകരാണ് തന്നോട് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ ആധികാരികമായ തെളിവുകളില്ലാതെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേശ് കുമാറിന്റെ പ്രചാരണത്തിന് കഴിഞ്ഞ ദിവസമാണ് മോഹൻലാലും സംവിധായകൻ പ്രിയദർശനും പത്തനാപുരത്ത് എത്തിയത്. താരങ്ങൾ പ്രചാരണത്തിനു പോകില്ലെന്ന തീരുമാനം ലംഘിച്ചതിൽ പ്രതിഷേധിച്ച് നടൻ സലീം കുമാർ അമ്മ ഭാരവാഹിത്വം രാജിവച്ചു. എല്ലാവർക്കും വ്യക്തി സ്വാതന്ത്ര്യമുണ്ട് എന്നാൽ അമ്മയിലെ എല്ലാ ഭാരവാഹിത്വവും ഒഴിഞ്ഞ ശേഷമാകണമായിരുന്നു പ്രചാരണത്തിനിറങ്ങേണ്ടതെന്നും സലിം കുമാർ കൂട്ടിച്ചേർത്തു. ലാലും പ്രിയനും അങ്ങനെ ചെയ്തതിൽ വിഷമമുണ്ടെന്ന് ജഗദീഷ് തന
കൊല്ലം: എൽഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ കെ ബി ഗണേശ് കുമാറിന്റെ പ്രചാരണത്തിനു സൂപ്പർ താരം മോഹൻലാൽ എത്തിയതു ബ്ലാക്ക് െമയിലിങ്ങിനു വിധേയനായതുകൊണ്ടെന്ന വാർത്ത നിഷേധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജഗദീഷ്. അത്തരത്തിലൊരു ആരോപണവും താൻ ഉന്നയിച്ചിട്ടില്ലെന്നു ജഗദീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ചില മാദ്ധ്യമ പ്രവർത്തകരാണ് തന്നോട് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ ആധികാരികമായ തെളിവുകളില്ലാതെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേശ് കുമാറിന്റെ പ്രചാരണത്തിന് കഴിഞ്ഞ ദിവസമാണ് മോഹൻലാലും സംവിധായകൻ പ്രിയദർശനും പത്തനാപുരത്ത് എത്തിയത്. താരങ്ങൾ പ്രചാരണത്തിനു പോകില്ലെന്ന തീരുമാനം ലംഘിച്ചതിൽ പ്രതിഷേധിച്ച് നടൻ സലീം കുമാർ അമ്മ ഭാരവാഹിത്വം രാജിവച്ചു. എല്ലാവർക്കും വ്യക്തി സ്വാതന്ത്ര്യമുണ്ട് എന്നാൽ അമ്മയിലെ എല്ലാ ഭാരവാഹിത്വവും ഒഴിഞ്ഞ ശേഷമാകണമായിരുന്നു പ്രചാരണത്തിനിറങ്ങേണ്ടതെന്നും സലിം കുമാർ കൂട്ടിച്ചേർത്തു. ലാലും പ്രിയനും അങ്ങനെ ചെയ്തതിൽ വിഷമമുണ്ടെന്ന് ജഗദീഷ് തന്നോട് പറഞ്ഞതായും സലിംകുമാർ പറയുന്നു. എന്നാൽ സലിം കുമാർ മുമ്പ് ഒരുപാട് സ്ഥലങ്ങളിൽ പ്രചാരണത്തിനു പോയ ആളാണല്ലോയെന്നും അന്ന് ആരും ഇത് പോലെ രാജി വച്ചില്ലല്ലോ എന്നും കൊല്ലം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ എം മുകേഷ് പ്രതികരിച്ചു.
രണ്ട് ദിവസം മുമ്പ് മോഹൻലാൽ തനിക്കു വിജയാശംസകൾ നേർന്നതാണ്. ഒരു രാത്രി കൊണ്ടാണ് ഗണേശ്‌കുമാറിനൊപ്പം പ്രചരണവേദിയിലെത്താൻ ലാൽ തീരുമാനമെടുത്തത്. അത് എങ്ങനെയെന്നു ജഗദീഷ് ചോദിച്ചതായാണ് വാർത്തകൾ പുറത്തു വന്നത്. ഗണേശ് കുമാറിന് മുമ്പ് തന്നെ മോഹൻലാലുമായി അടുപ്പമുണ്ടായിരുന്ന ആളാണ് താനെന്നും ഒരേ സ്‌കൂളിൽ വിദ്യാർത്ഥികളായിരുന്നു ഞങ്ങളെന്നും ജഗദീഷ് പറഞ്ഞിരുന്നതായാണു വാർത്ത വന്നത്. വോട്ട് ചോദിച്ചില്ലെന്നാണ് പറയുന്നതെങ്കിൽ അദ്ദേഹം കൂട്ടുകാരനായ എന്നെയും കാണേണ്ടതല്ലേ. എനിക്ക് ധാർമ്മിക പിന്തുണയും വിജയാശംസകളും നൽകിയ ആളാണ് മോഹൻലാൽ. സഹോദരനെ പോലെയാണ് അദ്ദേഹത്തെ ഞാൻ കാണുന്നതെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഒരു സുഹൃത്തിനെ കൈവെടിഞ്ഞ് മറ്റൊരു കൂട്ടുകാരന്റെ കൈപിടിക്കുന്ന മോഹൻലാലിന്റെയും പ്രിയദർശന്റെയും നിലപാടിൽ ദുഃഖമുണ്ടെന്നും ജഗദീഷ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
അതിനിടെ, മോഹൻലാലല്ല, അമിതാഭ് ബച്ചൻ വന്നാലും പത്തനാപുരത്ത് താൻ ജയിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി ഭീമൻ രഘു പറഞ്ഞു. മോഹൻലിനെ പോലെയുള്ളവരല്ല ഇവിടുത്തെ ജനങ്ങളാണ് വോട്ട് ചെയ്യുന്നതെന്നും ഭീമൻ രഘു പറഞ്ഞു. മോഹൻലാൽ വന്നതിൽ തനിക്ക് യാതൊരു പരിഭവവും ഇല്ലെന്നും ഭീമൻ രഘു പ്രതികരിച്ചു.