- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമങ്ങൾ പഴയത് പോലെ മൈൻഡ് ചെയ്യുന്നില്ല; നിരാശ തീർക്കാൻ ജഗതിയെ മണ്ഡലത്തിൽ എത്തിക്കാൻ പിസി ജോർജ്; ഒന്നും തിരിച്ചറിയാൻ ആകാത്ത നടനെ പൂഞ്ഞാറിന് കൊണ്ട് പോകുന്നത് മണ്ഡലത്തിലെ ഗ്രിപ്പ് നിലനിർത്താൻ
തിരുവനന്തപുരം: പിസി ജോർജ് വല്ലാത്തൊരു പ്രതിസന്ധിയാണ്. ബാലകൃഷ്ണപിള്ളയെ പോലെ അരുവിക്കരയിൽ സിപിഎമ്മിനെ പിന്തുണച്ച് ഒപ്പം നിൽക്കാൻ ശ്രമിക്കാതെ നാടാർ വോട്ടിൽ കണ്ണ് വച്ച് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ആ പരീക്ഷണത്തിന് ഗുണം ഉണ്ടാകില്ലെന്നും അതുകൊണ്ട് തന്നെ ഇടത് മുന്നണിയിൽ നിന്നും കാര്യമായ പരിഗണന ലഭിച്ചേക്കില്ലെന്നും എന്
തിരുവനന്തപുരം: പിസി ജോർജ് വല്ലാത്തൊരു പ്രതിസന്ധിയാണ്. ബാലകൃഷ്ണപിള്ളയെ പോലെ അരുവിക്കരയിൽ സിപിഎമ്മിനെ പിന്തുണച്ച് ഒപ്പം നിൽക്കാൻ ശ്രമിക്കാതെ നാടാർ വോട്ടിൽ കണ്ണ് വച്ച് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ആ പരീക്ഷണത്തിന് ഗുണം ഉണ്ടാകില്ലെന്നും അതുകൊണ്ട് തന്നെ ഇടത് മുന്നണിയിൽ നിന്നും കാര്യമായ പരിഗണന ലഭിച്ചേക്കില്ലെന്നും എന്നതാണ് ആദ്യത്തെ പ്രതിസന്ധി. സ്വന്തം മണ്ഡലത്തിലെ ഭൂരിപക്ഷ പ്രദേശങ്ങളിലും വേണ്ടത്ര ഗ്രിപ്പ് ഉണ്ടാക്കാൻ ഇപ്പോഴും സാധിക്കുന്നില്ല എന്നതാണ് രണ്ടാമത്തെ പ്രതിസന്ധി. എന്ത് പറഞ്ഞാലും ഒന്നാം പേജിൽ നിർത്തിയിരുന്ന പത്രങ്ങളും ബ്രേക്കിങ് ന്യൂസ് ആയി കൊടുത്തിരുന്ന ചാനലുകളും ഇപ്പോൾ വേണ്ടത്ര മൈൻഡ് ചെയ്യുന്നില്ല എന്ന പരാതി നിലനിൽക്കുമ്പോൾ ആണ് ഈ പ്രതിസന്ധി രൂപം കൊണ്ടത്.
വരുന്ന ഒരു വർഷം കൂടിയെങ്കിലും മാദ്ധ്യമ ശ്രദ്ധ നിലനിർത്താൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് തിരിച്ചറിഞ്ഞ പിസി ജോർജ് ഒടുവിൽ ശയ്യാലമ്പനായ നടൻ ജഗതിയെ രംഗത്തിറക്കി മാദ്ധ്യമ ശ്രദ്ധ നേടാനുള്ള നീക്കത്തിലാണ്. ജഗതിയെ പൂഞ്ഞാറിൽ എത്തിച്ചാൽ മാദ്ധ്യമങ്ങൾക്കിടയിൽ വൻ പ്രാധാന്യം ലഭിക്കുമെന്നും മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കാൻ സഹായിക്കുമെന്നും ജോർജിനെ ഉപദേശിക്കുന്നത് മകൻ ഷോൺ തന്നെ. ഒന്നും തിരിച്ചറിയാൻ പോലും വയ്യാതെ കഴിയുന്ന ജഗതിയെ മുൻപ് മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ച് ജഗതിയുട തൊട്ടടുത്ത് നിന്നു ചാനലിൽ ചിത്ര വരുത്താൻ ജോർജിന്റെ മകൻ ഷോൺ ജോർജ് മുൻപ് ശ്രമിച്ചത് വിവാദമായിരുന്നു. അതേ നാണയത്തിൽ തന്നെയാണ് പിതാവിന്റെ തിളക്കം കൂട്ടാൻ ഇപ്പോൾ ജഗതിയെ ഉപയോഗിക്കുന്നത്.
എസ്.എസ്.എൽ.സി, +2, സി.ബി.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഉന്നതവിജയം നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കാനാണ് പി.സി. ജോർജിന്റെ ക്ഷണമനുസരിച്ച് ജഗതി ഞായറാഴ്ച എത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ജഗതിയുടെ മകൾ പാർവതിയെ വിവാഹം കഴിച്ചത് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട ജഗതി വീട്ടിൽ വിശ്രമത്തിലാണ്. സന്ദർശകരെ പോലും അനുവദിക്കാറില്ല. വിവിഐപികൾ മാത്രമാണ് ജഗതിയെ കാണാൻ എത്തുക. കുടുംബത്തിന്റെ കർശന വിലക്കുകൾ ഉള്ളതിനാലാണ് ഇത്.
എന്നാൽ പിസി ജോർജിന്റെ പരിപാടിക്കായി ജഗതിയെ പൊതുവേദിയിലേക്ക് കുടുംബം ത്‌നെ കൊണ്ടു പോവുകയും ചെയ്യുന്നു. ഇതിനെതിരെ ജഗതിയുടെ ആരാധകരിൽ പ്രതിഷേധവുമുണ്ട്. ഇത്രയും ദൂരെ എന്തിനാണ് കൊണ്ടു പോകുന്നത് എന്നതിൽ കൃത്യമായ മറുപടിയുമില്ല. പൊതു വേദിയിൽ വന്നാലും ജഗതിക്ക് സന്തോഷിക്കാൻ കഴയില്ല. കാഴ്ചക്കാരനെ പോലെ ഇരിക്കാനേ കഴിയൂ. എന്നിട്ടും പൂർണ്ണ ആരോഗ്യം നേടാത്ത ജഗതിയെ കഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നാണ് വാദം. പക്ഷേ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇതൊന്നും പിസി ജോർജും മകൻ ഷോൺ ജോർജും കണ്ടില്ലെന്ന് നടിക്കുന്നു. അതുകൊണ്ട് തന്നെ പൂഞ്ഞാറിൽ ജഗതി എത്തുകയും ചെയ്യും.
2012 മാർച്ച് 10ന് കോഴിക്കോട് ഉണ്ടായ വാഹനാപകടത്തിലാണ് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് കിംസ് ആശുപത്രി, വെല്ലൂർ എന്നിവിടങ്ങളിലെ ചികിത്സയ്ക്കു ശേഷം ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ്. ഫിസിയോ തെറാപ്പിയിലൂടെയും തുടർ ചികിത്സയിലൂടെയും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. 2014ൽ കോവളത്ത് ഭിന്ന ശേഷിക്കാരുടെ ഒരു ചടങ്ങിൽ ജഗതി എത്തിയിരുന്നു.