- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഗതി ആദ്യം കെട്ടിയത് പൃഥ്വിരാജിന്റെ അമ്മ മല്ലികയെ; പ്രണയ വിവാഹം തളിർക്കാതെ പൊലിഞ്ഞപ്പോൾ ശോഭയെ ജീവിത സഖിയാക്കി; ഗുരുവായൂരിൽ വച്ച് ശ്രീലക്ഷ്മിയുടെ അമ്മയെയും വിവാഹം ചെയ്തു: മലയാളത്തിൽ രണ്ടാം വിവാഹം നടത്തിയ താരങ്ങളുടെ കഥ
തിരുവനന്തപുരം: കേരളത്തിൽ വിവാഹമോചനങ്ങളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഇതിൽ മാദ്ധ്യമങ്ങളിൽ ആഘോഷിക്കപ്പെടാറുള്ള വാർത്തകളാണ് താരദാമ്പത്യ ബന്ധങ്ങൾ. വിവാഹം വലിയ വാർത്തയാകുമ്പോൾ തന്നെ തകർച്ചയും വാർത്താപ്രാധാന്യം നേടാറുണ്ട്. മുൻകാലങ്ങളിൽ ചാനലുകളിലും സിനിമാ പ്രസിദ്ധീകരണങ്ങളിലുമാണ് ഇത് വലിയതോതിൽ ചർച്ചാവിഷയം ആകുന്നതെങ്
തിരുവനന്തപുരം: കേരളത്തിൽ വിവാഹമോചനങ്ങളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഇതിൽ മാദ്ധ്യമങ്ങളിൽ ആഘോഷിക്കപ്പെടാറുള്ള വാർത്തകളാണ് താരദാമ്പത്യ ബന്ധങ്ങൾ. വിവാഹം വലിയ വാർത്തയാകുമ്പോൾ തന്നെ തകർച്ചയും വാർത്താപ്രാധാന്യം നേടാറുണ്ട്. മുൻകാലങ്ങളിൽ ചാനലുകളിലും സിനിമാ പ്രസിദ്ധീകരണങ്ങളിലുമാണ് ഇത് വലിയതോതിൽ ചർച്ചാവിഷയം ആകുന്നതെങ്കിൽ ഇപ്പോൾ എന്തും ഏതും ആദ്യം ചർച്ചയാകുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിലാണ്. സായ്കുമാറിന്റെ വിവാഹമോചനം ഹർജിയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സിനിമയെന്ന മായിക ലോകത്ത് നിറഞ്ഞു നിൽക്കുന്നവരുടെ സ്വകാര്യങ്ങൾ അറിയാനുള്ള സ്വാഭാവിക തൃഷ്ണയാണ് ഇതിന് പിന്നിൽ. ഇങ്ങനെ താരദാമ്പത്യങ്ങൾ പൊലിയുമ്പോൾ ഉണ്ടാകുന്ന പൊട്ടലും ചീറ്റലും മലയാളികൾ കണ്ടതുമാണ്. ഇങ്ങനെ ആദ്യവിവാഹം പരാജയപ്പെട്ട് രണ്ടാമതും വിവാഹം ചെയ്ത താരങ്ങൾ നിരവധിയാണ്. ഇവർ സന്തുഷ്ഠ ജീവിതം നയിക്കുന്നവരുണ്. മലയാളത്തിലെ സിനിമാ താരങ്ങലിൽ ആരൊക്കെയാണ് ഇങ്ങനെ രണ്ടാമതും വിവാഹം ചെയ്തവർ? ജഗതി ശ്രീകുമാർ മുതൽ ഉർവശി വരെയുള്ളവർ ഇക്കൂട്ടത്തിൽ പെടും.
ജഗതി - മല്ലിക ദാമ്പത്യ തകർച്ചയും രണ്ടാം വിവാഹവും
മലയാള സിനിമയിലെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജീവിതത്തിൽ മൂന്ന് പേരാണ് കടുന്നുവന്നത്. സിനിമാ രംഗത്ത് അദ്ദേഹം കാര്യമായി പ്രശസ്തി നേടുന്നതിന് മുമ്പായിരുന്നു ജഗതി ശ്രീകുമാറിന്റെ ആദ്യ വിവാഹം. കോളേജിൽ പ്രണയകാലത്തിന് ഒടുവിലായിരുന്നു മല്ലികയെ ജഗതി ജീവിത സഖി ആക്കിയത്. അന്ന് മാർ ഇവാനിയാസ് കോളേജിലെ സകലകലാ വല്ലഭനായിരുന്നു ജഗതി. രാഷ്ട്രീയവും, നാടകവും മറ്റ് കലാപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കാലം. മല്ലിക ആകട്ടെ വിമൺസ് കോളേജിലെ മിന്നുന്ന താരവും. കല തന്നെയായിരുന്നു ഇവരെ പരസ്പ്പരം അടുപ്പിച്ചതും. യുവജനോത്സവ വേദികളിലെ കണ്ടുമുട്ടലും പരിചയവും പ്രണയത്തിന് വഴിമാറി. അന്ന് തിരുവനന്തരപുരത്തെ സാഹിത്യ തറവാടായ കൈന്നിക്കര കുടുംബത്തിലെ അംഗമായിരുന്നു മല്ലിക. നാടകാചാര്യൻ ജഗതി എൻ കെ ആചാരിയുടെ മകന് മറ്റൊരു സാഹിത്യ തറവാട്ടിലെ പെൺകുട്ടിയോട് താൽപ്പര്യം നോന്നിയത് അവിചാരിതമായിരുന്നില്ല.
എന്നാൽ വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഇരുവരും ഒളിച്ചോടുകയാണ് ഉണ്ടായത്. വീട്ടുകാരുടെ എതിർപ്പായിരുന്നു പ്രശ്‌നം. സിനിമാസ്വപ്‌നങ്ങളെയും ഒപ്പംകൂട്ടിയായിരുന്നു ഇവരുടെ മദ്രാസിലേക്കുള്ള ഒളിച്ചോട്ടം. എന്നാൽ മദ്രാസിൽ അവരെ കാത്തിരുന്നത് പ്രതീക്ഷിച്ചതു പോലുള്ള സ്വപ്‌നതുല്യമായ ജീവിതം അയിരുന്നില്ല. ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു അതെന്ന് പിന്നീട് ഇതേക്കുറിച്ച് ജഗതി പറഞ്ഞിട്ടുണ്ട്. അന്ന് തിക്കുറിശ്ശിയുടെ വീട്ടിലായിരുന്നു താമസം. രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധമുള്ളതുകൊണ്ടായിരുന്നു ഇരുവരും ഇവിടെ എത്തിയത്.
അക്കാലത്ത് ഇരുവരും സിനിമയിൽ അവസരം തേടി നടന്നപ്പോൾ ജഗതിയെ തേടി കാര്യമായ അവസങ്ങൾ ലഭിച്ചില്ല. അന്ന് രണ്ട് മൂന്ന് സിനിമയിൽ മല്ലികയ്ക്ക് അവസരം ലഭിച്ചു. ഇതിനിടെയാണ് ജഗതിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീഴുന്നതും മല്ലിക സുകുമാരനുമായി അടുക്കുന്നതും. ഇതോടെ ദാമ്പത്യം തകരുകയാണ് ഉണ്ടായത്. പ്രണയത്തിനു വേണ്ടിയുള്ള എടുത്തുചാട്ടങ്ങൾ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുമെന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മല്ലിക പറഞ്ഞത്.
മല്ലികയുമായുള്ള വിവാഹ തകർച്ചക്ക് ശേഷം നാട്ടിലെത്തി കൂടുതൽ അഭിനയത്തിന് അവസരം തേടി ജഗതി. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ജഗതി മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടും. തുടർന്ന് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതാണ് ശോഭയുമായുള്ള വിവാഹവും ഇതിൽ രണ്ട് കുട്ടികൾ ജനിക്കുന്നതും. കാലങ്ങൾക്ക് ശേഷമാണ് ജഗതിക്ക് മൂന്നാമതും ഒരു ഭാര്യയുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാവുന്ന കാര്യമാണ് കാറപകടത്തോടെയാണ് മാദ്ധ്യമവാർത്തകളിൽ നിറഞ്ഞത്.
തിരുവനന്തപുരം സ്വദേശിനി കലയായിരുന്നു ജഗതിയുടെ മൂന്നാം ഭാര്യ. അഭിനയ രംഗത്തുവച്ചായിരുന്നു കലയും ജഗതിയും പരസ്പ്പരം അടുക്കുന്നത്. യവനികയിലെ അഭിനയിച്ചരുന്ന ആർട്ടിസ്റ്റിന്റെ അനിയത്തി എന്ന നിലയിൽ തുടങ്ങിയതായിരുന്നു ഈ ബന്ധം. കലയുടെ സഹോദരങ്ങളുമായുള്ള ബന്ധമാണ് ഇരുവരെയും കൂടുതൽ അടുപ്പിച്ചതും വിവാഹത്തിലേക്ക് എത്തിച്ചതും. ഇതിനിടെ ശശികുമാറിന്റെ കുരുക്ഷേത്ര എന്ന ചിത്രത്തിൽ കല അഭിനയിച്ചു. അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, വിറ്റ്‌നസ്, അയിത്തം ഉൾപ്പെടെ ഞാൻ പതിനഞ്ചോളം സിനിമകളിൽ കല അഭിനയിച്ചു. ഗുരുവായൂരിൽ വച്ചായിരുന്നു ഇവർ വിവാഹം ചെയ്തത്. ഈ ബന്ധത്തിലാണ് ശ്രീല്ക്ഷ്മി പിറന്നത്. ജഗതിയുടെ ജീവിതത്തിലെ ഈ രഹസ്യം അദ്ദേഹം കാറപകടത്തിൽ പെടുമ്പോഴാണ് മലയാളികൾ കൂടുതലായി അറിയുന്നത്. തന്റെ വ്യക്തിജീവിതം കലാജീവിതത്തെ ഒരിക്കലും ബാധികാതിരിക്കാതെ ശ്രദ്ധിക്കാനും ജഗതി ശ്രീകുമാറിന് സാധിച്ചിരുന്നു. മല്ലിക സുകുമാരനൊപ്പവും മല്ലകയുടെ പുത്രൻ പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചു എന്നതാണ് ജഗതിയെ വ്യത്യസ്തനാക്കുന്ന കാര്യം.