തൃശൂർ: ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ജിൻസിത് തൃപ്പയാർ (40) നിര്യാതനായി. പനി ബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തൃശൂർ പെരിങ്ങോട്ടുകര പൈനൂർ സ്വദേശിയായ ജിൻസിത് കണ്ണൂർ ബ്യൂറോയിലെ ക്യാമറാമാനായിരുന്നു. സംസ്‌കാരം തൃശൂരിലെ വീട്ടുവളപ്പിൽ നാളെ നടക്കും.