- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലു നീട്ടി വയ്ക്കാൻ ഇടമില്ല; ഇല്ലാത്ത രോഗങ്ങളും കുറവ്; ഫിലിപ്പീൻസിലെ ജയിലിൽ കിടക്കേണ്ടി വരുന്നതിനേക്കാൾ ഭേദം തൂക്കിക്കൊല്ലുന്നത് തന്നെ
ഫിലിപ്പീൻസ് തലസ്ഥാനമമായ മനിലയിലുള്ള ക്യൂസൻ സിറ്റി ജയിലിനെ ഭൂമിയിലെ നരകമെന്ന് വിളിച്ചാൽ അനുചിതമാകില്ല. വെറും 800 പേരെ പാർപ്പിക്കാൻ മാത്രം ശേഷിയുള്ള ജയിലിൽ നിലവിൽ ഇപ്പോൾ ഉള്ളത് നാലായിരത്തിനടുത്ത് അതായത് കൃത്യമായി പറഞ്ഞാൽ 3800 പേരാണുള്ളത്. അതിലൂടെ തന്നെ ഇതിനകത്തുള്ള തീരാ ദുരിതങ്ങൾ നമുക്ക് അനായാസം മനസിലാക്കാൻ സാധിക്കുന്നതാണ്. ഒന്ന് കാല് നീട്ടി വയ്ക്കാൻ സ്ഥലമില്ലാത്ത ജയിലിൽ ഇല്ലാത്ത രോഗങ്ങളും കുറവാണ്. ഈ ജയിലിൽ കിടക്കേണ്ടി വരുന്നതിനേക്കാൾ ഭേദം തൂക്കിക്കൊല്ലുന്നതാണ് നല്ലതെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാവില്ല. ഇവർ കൂട്ടത്തോടെ കിടന്നുറങ്ങുന്ന പ്രദേശത്ത് ഇല്ലാത്ത മാലിന്യങ്ങളൊന്നുമില്ലെന്ന് കാണാം. ഭക്ഷണാവശിഷ്ടങ്ങളും ചത്ത പാറ്റകളും മുറിച്ചിട്ട നഖത്തിന്റെ അവശിഷ്ടങ്ങളും എങ്ങും ചിതറഇക്കിടക്കുന്നുണ്ട്. വേണ്ടത്ര വായു സഞ്ചാരത്തിന്റെയും വെള്ളത്തിന്റെയും കുറവ് കാരണം ജയിലനകം ചുട്ടുനീറുന്നുണ്ട്.പര്യാപ്തവും ശുചിത്വവുമുള്ള ഭക്ഷണത്തിനും വെള്ളത്തിനുമാണ് ഇവിടുത്തെ അന്തേവാസികൾ ഏറ്റവുമധികം ദാരിദ്ര്യം
ഫിലിപ്പീൻസ് തലസ്ഥാനമമായ മനിലയിലുള്ള ക്യൂസൻ സിറ്റി ജയിലിനെ ഭൂമിയിലെ നരകമെന്ന് വിളിച്ചാൽ അനുചിതമാകില്ല. വെറും 800 പേരെ പാർപ്പിക്കാൻ മാത്രം ശേഷിയുള്ള ജയിലിൽ നിലവിൽ ഇപ്പോൾ ഉള്ളത് നാലായിരത്തിനടുത്ത് അതായത് കൃത്യമായി പറഞ്ഞാൽ 3800 പേരാണുള്ളത്. അതിലൂടെ തന്നെ ഇതിനകത്തുള്ള തീരാ ദുരിതങ്ങൾ നമുക്ക് അനായാസം മനസിലാക്കാൻ സാധിക്കുന്നതാണ്. ഒന്ന് കാല് നീട്ടി വയ്ക്കാൻ സ്ഥലമില്ലാത്ത ജയിലിൽ ഇല്ലാത്ത രോഗങ്ങളും കുറവാണ്. ഈ ജയിലിൽ കിടക്കേണ്ടി വരുന്നതിനേക്കാൾ ഭേദം തൂക്കിക്കൊല്ലുന്നതാണ് നല്ലതെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാവില്ല.
ഇവർ കൂട്ടത്തോടെ കിടന്നുറങ്ങുന്ന പ്രദേശത്ത് ഇല്ലാത്ത മാലിന്യങ്ങളൊന്നുമില്ലെന്ന് കാണാം. ഭക്ഷണാവശിഷ്ടങ്ങളും ചത്ത പാറ്റകളും മുറിച്ചിട്ട നഖത്തിന്റെ അവശിഷ്ടങ്ങളും എങ്ങും ചിതറഇക്കിടക്കുന്നുണ്ട്. വേണ്ടത്ര വായു സഞ്ചാരത്തിന്റെയും വെള്ളത്തിന്റെയും കുറവ് കാരണം ജയിലനകം ചുട്ടുനീറുന്നുണ്ട്.പര്യാപ്തവും ശുചിത്വവുമുള്ള ഭക്ഷണത്തിനും വെള്ളത്തിനുമാണ് ഇവിടുത്തെ അന്തേവാസികൾ ഏറ്റവുമധികം ദാരിദ്ര്യം നേരിടുന്നത്. വൃത്തിയെന്നത് ഇവിടേയ്ക്ക് എത്തി നോക്കാത്ത കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ.20 പേർക്ക് മാത്രമായി നിർമ്മിച്ചിരിക്കുന്ന സെല്ലുകളിൽ 160 മുതൽ 200 വരെ അന്തേവാസികളാണ് ഇന്ന് ഞെങ്ങി ഞെരുങ്ങി ശ്വാസം പോലും കഴിക്കാൻ പാട് പെട്ട് നാളുകൾ തള്ളി നീക്കുന്നത്.
ചിലരാകട്ടെ ജയിലിനകത്തെ ഒരു ഓപ്പൺ എയർ ബാസ്‌കറ്റ് ബോൾ കോർട്ടിലാണ് അന്തിയുറങ്ങാറുള്ളത്. അതിന്റെ പരുപരുത്ത സിമന്റ് നിലത്തിലും പടിക്കെട്ടുകളിലും കഷ്ടപ്പെട്ട് ഉറങ്ങാൻ ശ്രമിക്കുന്ന നിരവധി പേരെ കാണാം.ആറ് ദശാബ്ദങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ ജയിൽ ഇന്ന് പോരായ്മകളുടെ മറ്റൊരു പര്യായമാണ്. കുളിക്കൽ, ഭക്ഷണുണ്ടാക്കൽ, ഭക്ഷണം കഴിക്കൽ, വ്യായാമം ചെയ്യൽ തുടങ്ങിയ ദൈനംദിനം പ്രവൃത്തികൾ വളരെ പരിമിതവും ശുച്വമില്ലാത്തതുമായ സാഹചര്യങ്ങളിൽ നിർവഹിക്കുന്ന നിരവധി പേരെ ജയിലിൽ കാണാം. നിയമപ്രകാരമുള്ള മഞ്ഞ ഷർട്ടാണ് പുള്ളികൾ ധരിച്ചിരിക്കുന്നത്. അവർ പലപ്പോഴും ഗ്രൂപ്പ് ഡാൻസ് മത്സരങ്ങൾ നടത്താറുണ്ട്. ബാസ്‌കറ്റ് ബോൾ കോർട്ടിന്റെ പടിക്കെട്ടുകളിലും വാക്ക് വേകളിലും സംസാരിച്ചിരിക്കുന്നതും കാണാം.
താൻ ചെയ്യാത്ത കൊലപാതക കുറ്റത്തിന് ഈ ജയിലിൽ ഏഴ് വർഷത്തോളം കഴിയേണ്ടി വന്ന അന്തേവാസിയാണ് റേമുണ്ട് നരാഗ്. അദ്ദേഹം പുറത്ത് വരുകയും പിന്നീട് യുഎസിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ നിന്നും ക്രിമിനൽ ജസ്റ്റിസിൽ പഠനം നടത്തുകയും ചെയ്തിരുന്നു. ഈ ജയിലിലെ തന്റെ അനുഭവങ്ങൾ അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. താൻ കിടന്നിരുന്ന സെല്ലിൽ മറ്റ് 30 പേർ കൂടിയുണ്ടായിരുന്നുവെന്നാണ് നരാഗ് പറയുന്നത്. പലരും വേണ്ടത്ര ആഹാരമോ വെള്ളമോ ഇല്ലാതെയാണ് വളർന്നിരുന്നത്. തന്റെ ജയിൽ അനുഭവങ്ങളെക്കുറിച്ച് നരാഗ് ഫ്രീഡം ആൻഡ് ഡെത്ത് ഇൻസൈഡ് ദി ജയിൽ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.ഏത് സമയവും മരണം കൂടെയുള്ള അവസ്ഥയായിരുന്നു തനിക്ക് ജയിലിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് നരാഗ് വിവരിക്കുന്നത്. സെല്ലിൽ കൂടെയുള്ളവർ വിശപ്പ് സഹിക്കാതെ തന്നെ കൊന്ന് തിന്നുമോയെന്ന ഭയം പോലും നിരന്തരം വേട്ടയാടിയിരുന്നുവെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.