മാനിൽ ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപോയിഗിക്കുന്നവർക്ക് കനത്ത പിഴ വരുന്നു. ഡ്രൈവർമാർ പിടിക്കപ്പെട്ടാൽ രണ്ട് വർഷം വരെ തടവും മൂന്നൂറ് ദിനാർ വരെ പിഴയും വരാവുന്ന വിധത്തിൽ നിയമം ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. ഒരു വർഷം മുതൽ പരമാവധി രണ്ട് വർഷം വര തടവും പിഴയും മജ്ജിലിസ് അൽ ശൂറ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി അംഗീകാരം നൽകിയിട്ടുണ്ട്.

ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഉപയോഗം കുറ്റകരമാണ്. ശൂറ അംഗീകരിച്ച ബിൽ ഇനി സ്റ്റേറ്റ് കൗൺസിലിന്റെ പരിശോധനയ്ക്കായി അയക്കുകയാണ്. ഇവിടെ നിന്ന് ഇത് സുൽത്താൻ കാബൂസ് ബിൻ സെയ്ദിന് അയക്കപ്പെടും. തുടർന്ന് ശൂറയിലേക്ക് ബിൽ തിരിച്ച് ലഭിക്കും. ബിൽ നിലവിൽ നിയമകമ്മിറ്റിയുടെ അവലോകനത്തിലാണ്. സർക്കാർ തയ്യാറാക്കുന്ന കരട് നിയമങ്ങൾ ശൂറയിലേക്ക് അയക്കമമെന്നാണ് ചട്ടം. ഇത് തുടർന്ന് സുൽത്താന് നേരിട്ട് അയക്കും. ഭേദഗതികളുടെ കാര്യത്തിൽ സുൽത്താന് വേണമെങ്കിൽ വീണ്ടും ആലോചന നടത്താൻ ആവശ്യപ്പെട്ട നിർദ്ദേശം ശൂറയിലേക്ക് തിരിച്ച് അയക്കാം.

റോഡിൽ നഷ്ടങ്ങൾവരുത്തുന്നതിനും മനഃപൂർവം അപകടം വരുത്തിയതിനും വേറെ ശിക്ഷകളും ചുമത്താൻ നിയമം അനുമതി നൽകുന്നുണ്ട്. മറ്റൊരാൾക്ക് അപകടം മൂലം പരിക്കേറ്റാൽ അത് ശിക്ഷാർഹമാണ്. രണ്ടായിരം ദിനാർ വരെ പിഴ വരാവുന്നതാണ്. മൂന്ന മാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കാം. പരിക്കിന്റെ ഗൗരവത്തെ അടിസ്ഥാനമാക്കിയാണ് ഇവ വിധിക്കുക. ശ്രദ്ധയില്ലായ്മ കൊണ്ട് വരുന്നതും മനഃപൂർവം ഉള്ള അപകടവും ഓരേ രീതിയിലാണ് നിയമം കാണുന്നത് ഇത് മാറ്റുന്നതിനും നിർദേശമുണ്ട്.