- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ട കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി സി.എസ് കർണൻ ജയിൽ മോചിതനായി; മോചിതനാകുന്നത് ആറ് മാസത്തെ ശിക്ഷയ്ക്ക് ശേഷം
കൊൽക്കത്ത: കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി സി.എസ് കർണൻ ജയിൽ മോചിതനായി. ആറുമാസത്തെ ശിക്ഷയ്ക്ക് ശേഷമാണ് കർണൻ ജയിൽ മോചിതനായത്. കോടതിയലക്ഷ്യക്കുറ്റത്തിനാണ് കർണൻ ജയിൽ ശിക്ഷ അനുഭവിച്ചത്. കൊൽക്കത്ത പ്രസിഡൻസി ജയിലിലായിരുന്നു ജസ്റ്റിസ് കർണൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കർണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കർണൻ നേരത്തേ ഉത്തരവിട്ടിരുന്നു. ഈ വിധിയിലൂടെ കർണൻ ഗുരുതരമായ കോടതിയലക്ഷ്യം കാട്ടിയതായി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ ചൂണ്ടിക്കാട്ടി. രാജ്യത്ത് ആദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത്.
കൊൽക്കത്ത: കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി സി.എസ് കർണൻ ജയിൽ മോചിതനായി. ആറുമാസത്തെ ശിക്ഷയ്ക്ക് ശേഷമാണ് കർണൻ ജയിൽ മോചിതനായത്. കോടതിയലക്ഷ്യക്കുറ്റത്തിനാണ് കർണൻ ജയിൽ ശിക്ഷ അനുഭവിച്ചത്. കൊൽക്കത്ത പ്രസിഡൻസി ജയിലിലായിരുന്നു ജസ്റ്റിസ് കർണൻ.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കർണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കർണൻ നേരത്തേ ഉത്തരവിട്ടിരുന്നു. ഈ വിധിയിലൂടെ കർണൻ ഗുരുതരമായ കോടതിയലക്ഷ്യം കാട്ടിയതായി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ ചൂണ്ടിക്കാട്ടി. രാജ്യത്ത് ആദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത്.
Next Story