- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് അസാധുവാക്കൽ കള്ളപ്പണവേട്ടയ്ക്ക് മാത്രമായിരുന്നില്ല; പണ ലഭ്യത കുറയ്ക്കാൻ സഹായകമായി; നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് അരുൺ ജെയ്റ്റ്‌ലി; കള്ളപ്പണം വെളുപ്പിക്കാൻ ഒത്താശ ചെയ്തെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ 8 ന് അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് അരുൺ ജെയ്്റ്റ്‌ലി വിശദീകരണവുമായി രംഗത്ത് വന്നത്.നോട്ട് അസാധുവാക്കൽ കള്ളപ്പണവേട്ടയ്ക്ക് മാത്രമായിരുന്നില്ല. നോട്ട് ഉപയോഗം കുറയ്ക്കാൻ സഹായകമായി. പണലഭ്യത 17 ശതമാനം കുറഞ്ഞുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ജനങ്ങളെ കൂടുതലായി ബാങ്കുകളിൽ എത്തിക്കാനും, ഭീകരവാദികൾക്ക് പണമെത്തുന്ന സ്രോതസ്സുകൾ തടയാനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്.നികുതി വല വിപുലമാക്കുക, കള്ളപ്പണം തുരത്തുക, ഡിജിറ്റൽവൽക്കരണം നടപ്പാക്കുക, സമ്പദ്ഘടനയിലെ പണലഭ്യത കുറയ്ക്കുക എന്നിവയാണ് മുഖ്യമായി ലക്ഷ്യമിട്ടത്. കള്ളപ്പണത്തിന് തടയിടുന്നത് എങ്ങനെയെന്നതിനെ കുറിച്ച് കൃത്യമായി ബോധ്യമില്ലാത്തവരാണ് നോട്ട് അസാധുവാക്കലിനെയും, നോട്ട് തിരിച്ചെത്തിയതിനെയും ബന്ധിപ്പിക്കുന്നതെന്നും ജെയ്റ്റ്‌ലി വിമർശിച്ചു.തെരഞ്ഞെടുപ്പിലെ കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള നടപടികളാണ് അടുത്തതായി സ്വീകരിക്കുകയെന്നും അദ്ദേഹം വ്
ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ 8 ന് അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് അരുൺ ജെയ്്റ്റ്‌ലി വിശദീകരണവുമായി രംഗത്ത് വന്നത്.നോട്ട് അസാധുവാക്കൽ കള്ളപ്പണവേട്ടയ്ക്ക് മാത്രമായിരുന്നില്ല. നോട്ട് ഉപയോഗം കുറയ്ക്കാൻ സഹായകമായി. പണലഭ്യത 17 ശതമാനം കുറഞ്ഞുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ജനങ്ങളെ കൂടുതലായി ബാങ്കുകളിൽ എത്തിക്കാനും, ഭീകരവാദികൾക്ക് പണമെത്തുന്ന സ്രോതസ്സുകൾ തടയാനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്.നികുതി വല വിപുലമാക്കുക, കള്ളപ്പണം തുരത്തുക, ഡിജിറ്റൽവൽക്കരണം നടപ്പാക്കുക, സമ്പദ്ഘടനയിലെ പണലഭ്യത കുറയ്ക്കുക എന്നിവയാണ് മുഖ്യമായി ലക്ഷ്യമിട്ടത്. കള്ളപ്പണത്തിന് തടയിടുന്നത് എങ്ങനെയെന്നതിനെ കുറിച്ച് കൃത്യമായി ബോധ്യമില്ലാത്തവരാണ് നോട്ട് അസാധുവാക്കലിനെയും, നോട്ട് തിരിച്ചെത്തിയതിനെയും ബന്ധിപ്പിക്കുന്നതെന്നും ജെയ്റ്റ്‌ലി വിമർശിച്ചു.തെരഞ്ഞെടുപ്പിലെ കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള നടപടികളാണ് അടുത്തതായി സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം,കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.കള്ളപ്പണം വെളുപ്പിക്കാനുള്ള നിയമപരമായ ഒത്താശയാണ് നോട്ട് അസാധുവാക്കലിലൂടെ നടപ്പാക്കിയതെന്ന് മുൻ ധനമന്ത്രി പി.ചിദംബരം കുറ്റപ്പെടുത്തി. നോട്ട ്അസാധുവാക്കലിലൂടെ 16,000 കോടി നേടുകയും, 21,000 കോടി പുതിയ നോട്ടുകൾ അച്ചടിക്കാൻ ചെലവഴിക്കുകയും ചെയ്തതിന് പിന്നിലെ സാമ്പത്തിക വിദഗ്ദ്ധർക്ക് നൊബേൽ സമ്മാനം നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.