- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോളും ഡീസലും ഗ്യാസും ജിഎസ്ടിയിൽ ഉൾപ്പെടുത്താമെന്ന് ധനമന്ത്രി; എങ്കിൽ ഇന്ധന വില പകുതിയായി കുറയുമെന്ന് വിദഗ്ദ്ധർ
ന്യൂഡൽഹി: പെട്രോൾ, ഡീസൽ, എൽപിജി എന്നിവയെ ചരക്ക് സേവന നികുതി(ജിഎസ്ടി)യിൽ ഉൾപ്പെടുത്താൻ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്‌ലി രാജ്യസഭയെ അറിയിച്ചു. പ്രതിക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. സംസ്ഥാനങ്ങൾ സമ്മതിച്ചാൽ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയാറാണെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്. അതേസമയം, രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും എൻഡിഎ, ബിജെപി ഭരണം ആയതിനാൽ ഇക്കാര്യത്തിൽ പാർട്ടി എന്തു നിലപാടെടുക്കുമെന്ന ചോദ്യവും ഉയരുന്നു. രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ ബിജെപിയും എൻഡിഎയുമാണ് ഭരിക്കുന്നതെന്നും കേന്ദ്ര ഭരണവും ബിജെപിയുടെ നിയന്ത്രണത്തിലിരിക്കെ ഇന്ധനവില ജിഎസ്ടി പരിധിക്കുള്ളിൽ കൊണ്ടുവരാൻ മോദി സർക്കാരിനെ തടയുന്നതെന്താണെന്നും കോൺഗ്രസ് നേതാവ് പി.ചിദംബരം ചോദ്യമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായി സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രമേ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തൂ എന്ന പ്രതികരണമാണ് ജെയ്റ്റ്‌ലിയിൽ നിന്ന് ഉണ്ടായത്. നിലവിൽ 50 ശതമാനത്തിനുമേൽ നികുതിയാണ് ഇന്ധനവിലയിൽ പെട്രോളി
ന്യൂഡൽഹി: പെട്രോൾ, ഡീസൽ, എൽപിജി എന്നിവയെ ചരക്ക് സേവന നികുതി(ജിഎസ്ടി)യിൽ ഉൾപ്പെടുത്താൻ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്‌ലി രാജ്യസഭയെ അറിയിച്ചു. പ്രതിക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. സംസ്ഥാനങ്ങൾ സമ്മതിച്ചാൽ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയാറാണെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്. അതേസമയം, രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും എൻഡിഎ, ബിജെപി ഭരണം ആയതിനാൽ ഇക്കാര്യത്തിൽ പാർട്ടി എന്തു നിലപാടെടുക്കുമെന്ന ചോദ്യവും ഉയരുന്നു.
രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ ബിജെപിയും എൻഡിഎയുമാണ് ഭരിക്കുന്നതെന്നും കേന്ദ്ര ഭരണവും ബിജെപിയുടെ നിയന്ത്രണത്തിലിരിക്കെ ഇന്ധനവില ജിഎസ്ടി പരിധിക്കുള്ളിൽ കൊണ്ടുവരാൻ മോദി സർക്കാരിനെ തടയുന്നതെന്താണെന്നും കോൺഗ്രസ് നേതാവ് പി.ചിദംബരം ചോദ്യമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായി സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രമേ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തൂ എന്ന പ്രതികരണമാണ് ജെയ്റ്റ്‌ലിയിൽ നിന്ന് ഉണ്ടായത്.
നിലവിൽ 50 ശതമാനത്തിനുമേൽ നികുതിയാണ് ഇന്ധനവിലയിൽ പെട്രോളിയം കമ്പനികൾ ഈടാക്കുന്നത്. ജിഎസ്ടി പരിധിയിൽ ഇവ ഉൾപ്പെടുത്തിയാൽ ഇന്ധനവവില പകുതിയാക്കി കുറയ്ക്കാൻ കഴിയുമെന്നാണ് മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.