- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ഉമ്മൻ ചാണ്ടിയും മന്ത്രിമാരും തിരുകി കയറ്റിയത് അനേകം ഇഷ്ടക്കാരെ; ബാർ കോഴയിൽ പെട്ടു വലഞ്ഞ ബാബുവിന്റെ മുഖം രക്ഷിച്ച പിആർഒയ്ക്ക് ഇനിയും തുടങ്ങാത്ത സ്ഥാപനത്തിൽ ഗവൺമെന്റ് സെക്രട്ടറിയുടെ ശമ്പളത്തിൽ നിയമനം; ദീപികയിലെ ട്രെയിനി ജേർണലിസ്റ്റ് പലതവണ തിരുകി കയറി 'ഐഎഎസു'കാരനായതിങ്ങനെ
തിരുവനന്തപുരം: തുടങ്ങിയത് ദീപികാ പത്രത്തിൽ ജേർണലിസ്റ്റ് ട്രെയിനിയായി. ഇപ്പോൾ എത്തിയത് ഐഎഎസുകാർക്ക് സമാനമായ പദവിയിലും. ജലീഷ് പീറ്ററെന്ന സാദാമാദ്ധ്യമ പ്രവർത്തകന്റെ വളർച്ച ഇങ്ങനെ നീളുന്നു. ഉന്നത രാഷ്ട്രീയ പിന്തുണയുണ്ടെങ്കിൽ ആർക്കും എവിടേയും എത്തമെന്നതിന് തെളിവാണ് ജലീഷ് പീറ്ററുടെ വളർച്ച. മന്ത്രി കെ.ബാബുവിന്റെ അഡീഷണൽ പ്രൈവറ്റ് സ
തിരുവനന്തപുരം: തുടങ്ങിയത് ദീപികാ പത്രത്തിൽ ജേർണലിസ്റ്റ് ട്രെയിനിയായി. ഇപ്പോൾ എത്തിയത് ഐഎഎസുകാർക്ക് സമാനമായ പദവിയിലും. ജലീഷ് പീറ്ററെന്ന സാദാമാദ്ധ്യമ പ്രവർത്തകന്റെ വളർച്ച ഇങ്ങനെ നീളുന്നു. ഉന്നത രാഷ്ട്രീയ പിന്തുണയുണ്ടെങ്കിൽ ആർക്കും എവിടേയും എത്തമെന്നതിന് തെളിവാണ് ജലീഷ് പീറ്ററുടെ വളർച്ച. മന്ത്രി കെ.ബാബുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജലീഷ് പീറ്ററിന് കാലാവധി തീരും മുൻപ് പുതിയ നിയമനം നൽകിയത് ഐഎഎസുകാരുടെ എതിർപ്പ് പോലും മറകടന്നാണ്. ജലീഷ് പീറ്ററിനെ രാജീവ് ഗാന്ധി സെന്റർ ഫോർ കരിയർ ഗൈഡൻസ് ആൻഡ് റിസർച്ച് ഡയറക്ടറായി നിയമിക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനം.
മന്ത്രിസഭയിലെ ചർച്ചയിൽ പോലും പലരും എതിർത്തും. എന്നാൽ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ നിർബന്ധത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അനുകൂലിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്്റ്റാഫ് അംഗങ്ങൾക്ക് സർക്കാരിന്റെ കാലാവധി തീരും മുറയ്ക്ക് ഉന്നത പദവികളിൽ നിയമനം നൽകുന്നത് ശരിയല്ലെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇത് മറികടന്നാണ് നിയമനം. മന്ത്രി കെ.ബാബു ഇത് മന്ത്രിസഭയിൽ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ചതിനാൽ മന്ത്രിമാർ പിന്നീട് യോജിക്കുകയായിരുന്നു. ഇതോടെ ജലീഷ് പീറ്ററിന് ഐഎഎസ് എടുക്കാതെ തന്നെ അതേ പദവിയിൽ ശമ്പളത്തിനുള്ള അവസരം കിട്ടി. ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി മാരപാണ്ഡ്യനും നിയമനത്തോട് വിയോജിച്ചിരുന്നു. സർക്കാർ സെക്രട്ടറിയുടെ പദവിയാണ് സെന്റർ ഡയറക്ടർക്ക് നൽകിയിട്ടുള്ളത്.
മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് എഞ്ചിനീയറിങ് മെഡിക്കൽ എൻട്രൻസ്, ബാങ്ക് ടെസ്റ്റ്,സിവിൽ സർവീസ് തുടങ്ങിയ പരീക്ഷകൾക്കു പരിശീലനം നൽകുകയാണ് സെന്ററിന്റെ ലക്ഷ്യം. കൊച്ചിയിലെ ഫിഷറീസ് സർവകലാശാല രജിസ്ട്രാറാണ് സ്്‌പെഷൽ ഓഫീസർ. ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടുള്ള സെന്ററിന്റെ ചട്ടങ്ങൾ പോലും തയ്യാറായിട്ടില്ല. സെന്ററിന്റെ രൂപീകരണം ധനകാര്യ, നിയമവകുപ്പുകളുടെ പരിശോധനയിലാണ്. മരടിലുള്ള ഫിഷറീസ് സർവകലാശാല ക്യാമ്പസിലാണ് താൽക്കാലികമായി സ്ഥാപനം പ്രവർത്തിക്കുക. സർക്കാരിന് കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ ഡയറക്ടറെ നിയമിക്കണമെങ്കിൽ സ്‌പെഷ്യൽ റൂൾസ് ആവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനമായതിനാൽ ഡയറക്ടർക്ക് കുറഞ്ഞത് പിഎച്ച്ഡിയെങ്കിലും വേണം. ഇതെല്ലാം മറികടന്നാണ് നിയമനം.
യുഡിഎഫ് സർക്കാരിന്റെ കാലത്തെല്ലാം ഇത്തരം അനധികൃത നിയമനങ്ങൾ വാങ്ങിയെടുത്ത വ്യക്തിയാണ് ജലീഷ് പീറ്റർ. ദീപകയിലെ ജോലിക്കിടെ പരിചയപ്പെട്ട ചില അച്ചന്മാരുടെ പിന്തുണയോടെയായിരുന്നു തുടക്കം. പിന്നീട് കരിയർ ഗൈഡൻസ് വിദഗ്ധനായി സ്വയം ചമഞ്ഞു. ഫെയ്‌സ് ബുക്കിൽ അങ്ങനെ തന്നെ പരിചയപ്പെടുത്തി. യഥാർത്ഥത്തിൽ കരിയർ ദീപികയിൽ ജോലി ചെയ്തതിനപ്പുറം ഈ മേഖലയിൽ ജലീഷിന് യാതൊരു പരിചയുവുമില്ല. പിന്നീട് അച്ചന്മാരുടെ പിന്തുണയോടെ രാഷ്ട്രീയക്കാരുമായി അടുത്തു. വൻ ശുപാർശയിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സർക്കാർ മേഖലയിലേക്ക് ചുവടു മാറ്റുന്നത്. സെറിഫെഡിൽ വിക്ടർ പി തോമസിന്റെ പിഎയായി തുടക്കം. പിന്നെ സംസ്‌കൃത സർവ്വകലാശാലയിൽ പിആർഒ. ഇതിൽ ഇപ്പോഴും ചില നിയമപ്രശ്‌നങ്ങൾ അവശേഷിക്കുന്നുണ്ട്. എക്‌സൈസ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ പ്രമുഖന് വേണ്ടി ആയിരത്തോളം വരുന്ന സംസ്‌കൃത സർവ്വകലാശാലയിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടത് വിവാദവുമായി.
ഇതിൽ ജലീഷ് പീറ്ററിനെതിരെ സർവ്വകലാശാലയിൽ പ്രതിഷേധം ശക്തമാണ്. കേസും നൂലമാലകളുമായി സംസ്‌കൃത സർവ്വകലാശാലയുടെ പിആർഒ ആയ വ്യക്തിയാണ് ജലീഷ് പീറ്റർ. ഇയാൾക്കും മറ്റ് ചിലർക്കും ഇവിടെ മറ്റ് സർവ്വകലാശാലകളിലെ സമാന തസ്തികകൾക്ക് കിട്ടുന്നതിലും കൂടിയ ശമ്പളം അനുവദിച്ച് കിട്ടി. എന്നാൽ ഈ ശമ്പള പരിഷ്‌കരണത്തോടെ ഇതിന് വ്യക്തത വന്നു. എല്ലാ സർവ്വകലാശാലകളിലേയും ഇത്തരം പോസ്റ്റുകൾക്ക് ഏകീകരണ സ്‌കെയിൽ നിശ്ചയിച്ചു. ഇതുൾപ്പെടെയാണ് മന്ത്രിസഭാ ശമ്പള പരിഷ്‌കരണ റിപ്പോർട്ടിനെ അംഗീകരിച്ചത്. ഇതോടെ ജലീഷ് പീറ്റർ ഉൾപ്പെടെ 11 സ്റ്റാഫുകൾക്ക് ഇപ്പോൾ ലഭിക്കുന്നിതിലും കുറവ് ശമ്പളം മാത്രമേ കിട്ടൂയെന്ന അവസ്ഥയുണ്ടായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് സംസ്‌കൃത സർവ്വകലാശാലയിലെ ശമ്പള പരിഷ്‌കരണം വൈകിപ്പിക്കുന്നത്.
പുതിയ സ്‌കെയിലിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കിയാൽ അടുത്ത മാസം ജലീഷ് പീറ്ററിന് കുറച്ചു ശമ്പളമേ കിട്ടൂ. അങ്ങനെ ശമ്പളം വാങ്ങി കഴിഞ്ഞാൽ പിന്നെ തിരുത്തൽ പറ്റില്ല. അതുകൊണ്ട് തന്നെ സംസ്‌കൃത സർവ്വകലാശാലിക്കായി പ്രത്യേക ശുപാർശകൾ അംഗീകരിക്കാനാണ് നീക്കം. സംസ്‌കൃത സർവ്വകലാശാലയിലേക്ക് പിആർഒയായി താൽകാലിക നിയമനമാണ് ആദ്യം ജലീഷിന് കിട്ടിയത്. അനധികൃതമായി ഇത് സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ കോടതി വിധികളുണ്ടായി. എന്നാൽ സുപ്രീംകോടതിയിൽ ഹർജി നൽകി ജലീഷ് സ്ഥിര നിയന്ത്രണത്തിന് അംഗീകാരം നേടികയായിരുന്നു. ഇടതു സർക്കാർ അധികാരത്തിലെത്തിയാൽ ജലീഷിന്റെ ഈ നിയമനം ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹത്തെ പുറത്താക്കുമെന്നും ഉറപ്പായിരുന്നു. ഇത് മനസ്സിലാക്കിയാണ് പുതിയ നിയമനം തരപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഇഷ്ടക്കാരെ കഴിയുന്നത്ര സ്ഥലങ്ങളിൽ നിയമിക്കാൻ അനൗദ്യോഗിക ധാരണയുണ്ടായിരുന്നു. ഇത് പ്രകാരം പല നിയമനങ്ങളും അണിയറയിൽ നടക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയാണ് കെ ബാബുവിന്റെ ഇഷ്ടക്കാരനായ ജലീഷ് പീറ്റർ ചരടു വലി തുടങ്ങിയത്. ചില അച്ചന്മാർ വീണ്ടും ജലീഷിനായി വാദിച്ചതോടെ എക്‌സൈസ് മന്ത്രി രണ്ടും കൽപ്പിച്ച് ഫയലുമായി മന്ത്രിസഭയിലെത്തി. എന്തുവന്നാലും ഈ കരിയർ ഗൈഡൻസ് വിദഗ്ധനെ നിയമിച്ചേ മതിയാകൂ എന്ന് വാദിച്ചു. മറ്റുള്ളവർക്ക് എന്തുമാകാമെങ്കിൽ എന്റെ വിശ്വസ്തനും നല്ല ജോലി കൊടുത്തേ മതിയാകൂവെന്ന് ബാബു പറഞ്ഞപ്പോൾ ജലീഷ് പീറ്ററിന് കിട്ടിയത് ഐഎഎസുകാർക്ക് തുല്യമായ നിയമനം.