തിരുവനന്തപുരം: തലസ്ഥാനത്തെ സംഗീത പ്രേമികളെ സംഗീതത്തിന്റെ മാസ്മരിക വലയത്തിലൊതുക്കാൻ ഐഡിയ ജൽസ- മ്യൂസിക് ഫോർ ദി സോൾ എത്തുന്നു. കേരളത്തിലെ പ്രശസ്തമായ ഫോക് ബാൻഡായ വയല്ലി ബാംബൂ, ഉദിച്ചുയരുന്ന താരോദയം എസ്. ജനനി എന്നിവരുടെ കലാപ്രകടനത്തിന് പുറമെ, ഇതിഹാസ കലാകാരന്മാരായ ഡോ. കദ്രി ഗോപാൽ, പ്രവീൺ ഗോദ്ഖിന്ദി എന്നിവരുടെ കലാമികവുകളുമാണ് തലസ്ഥാനത്തെ കലാപ്രേമികൾക്കായി ഐഡിയ ജൽസ കരുതി വച്ചിരിക്കുന്നത്.

ഐഡിയ ജൽസയുടെ ഇന്ത്യാ ടൂർ ഈ മാസം 27 നാണ് അനന്തപുരിയെ തരളിതമാക്കാൻ എത്തിച്ചേരുന്നത്. തിരുവനന്തപുരം എകെജി സ്മാരക ഹാളിലാണ് മ്യൂസിക് ഫോർ ദി സോൾ അരങ്ങേറുന്നത്. വൈകിട്ട് ആറ് മണിക്ക് കലാവിരുന്നുകൾ ആരംഭിക്കും. ഈ മാസം അഞ്ചിന് ചെന്നൈയിൽ നിന്ന് ആരംഭിച്ച 12 നഗരങ്ങളിലെ പര്യടനം ഭുവനേശ്വർ, അഗർത്തല, ഇൻഡോർ, ലുധിയാന, ന്യൂ ഡൽഹി, അംബാല, പൂണെ എന്നീ നഗരങ്ങൾ ചുറ്റി സഞ്ചരിച്ച് മാർച്ച് 26 ന് ബംഗളുരുവിൽ അവസാനിക്കും.

ഇതിഹാസ താരങ്ങളേയും, ആചാര്യന്മാരേയും യുവ പ്രതിഭകളേയും, വളർന്നുവരുന്ന കലാകാരന്മാരേയും എല്ലാം ഒന്നിച്ച് ചേർത്ത് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം ഐഡിയ ജൽസ തുറന്ന് കാട്ടിത്തരുന്നു. സംഗീതത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഏഴായിരത്തോളം കലാകരന്മാർ ഐഡിയ ജൽസയുടെ വേദികളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കഴിഞ്ഞു. ഇന്ത്യാ ഗവൺമെന്റിന്റെ ടൂറിസം മന്ത്രാലയം പരിപാടിക്ക് നൽകി വരുന്ന പിന്തുണ വർദ്ധിപ്പിച്ചത് ഇത്തവണ ഐഡിയ ജൽസയെ സംബന്ധിച്ച് അഭിമാനകരമായ ഒരു നേട്ടമാണ്.

'2006 ൽ ഐഡിയ സെല്ലുലാറിന്റെ പിന്തുണയോടെ പ്രയാണം ആരംഭിച്ച് ഇതിനോടകം നിരവധി നാഴികക്കല്ലുകൾ പിന്നിട്ട ഐഡിയ ജൽസ ഇന്ത്യയിലെ വിവിധ സംഗീത മേഖലകളിലെ ഏറ്റവും വലിയ വേദിയാണ്. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ സ്ഥാനം, ടെലിവിഷൻ സംപ്രേഷണത്തിലൂടെ 30 കോടിയിലധികം സംഗീത പ്രേമികളിലേക്ക് എത്തിച്ചേരൽ, ലൈവ് വെബ്കാസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ മ്യൂസിക് പ്രോഗ്രാം, സീ ഇന്റർനാഷണലിലൂടെ 165 ഓളം രാജ്യങ്ങളിൽ സംപ്രേഷണം, പതിനഞ്ചോളം അന്താരാഷ്ട്ര വിമാന സർവ്വീസുകളിൽ ഇൻഫ്‌ലൈറ്റ് എന്റർടെയിന്മെന്റ് എന്നിങ്ങനെ നിരവധി ബഹുമതികൾ ഐഡിയ ജൽസയ്ക്ക് സ്വന്തമായുണ്ട്. ഇൻക്രെഡിബിൾ ഇന്ത്യയുടെ ഭാഗമായി ഈ പരിപാടിയെ പിന്തുണയ്ക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം തയ്യാറായത് ഞങ്ങളെ വിനയാന്വിതരാക്കുന്നു,' ആർട്ട് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫൗണ്ടർ & ഡയറക്ടർ ദുർഗ്ഗാ ജസ് രാജ് അഭിപ്രായപ്പെട്ടു.
'ഇന്ത്യൻ സംഗീത കുടുംബത്തിലെ ഇതിഹാസങ്ങളേയും ആചാര്യന്മാരേയും യുവതാരങ്ങളേയും വളർന്നു വരുന്ന കലാകാരന്മാരേയും ഒന്നിച്ച് അണിനിരത്തി ഇന്ത്യയുടെ സമ്പന്നവും വൈവിധ്യവുമായ സംസ്‌കാരം വിളിച്ചോതുന്നതിനുള്ള വേദിയാണ് ഐഡിയ ജൽസ. ഈ വൈവിധ്യപൂർണമായ കലാകാരന്മാരേയും സംഗീതജ്ഞരേയും തിരുവനന്തപുരത്ത് എത്തിക്കുവാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു, ഒപ്പം ഈ സംഗീതത്തിന്റെ ആഘോഷത്തിൽ ഞങ്ങളുടെ ഉപഭോക്താക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു,' ഐഡിയ സെല്ലുലാർ കേരളാ സിഒഒ വിനു വർഗ്ഗീസ് അഭിപ്രായപ്പെട്ടു.
പാസ്സുകൾ ലഭ്യമാകുന്ന സ്ഥലങ്ങൾ
•    Cherries & Berries
Carmel Towers | Opposite Cottonhill GHS, Vazhuthacaud, Trivandrum 695014, India
+91 471 2735433
•    Hakkim & Co. Super Store, Sahad Saphalyam Complex, Palayam Road, Trivandrum  - 695034
Land Mark: Near Palayam Bus Stand
0471 - 2337072
•    Fashion SoS, Sarwa Sankar Road, Sastamangalam, Thiruvanthapuram
Ren +(91)9562290008
•    Modern Book Cetnre, Gandhari Amman Coil Road, Pulimoodu, Thiruvananthapuram, Kerala 695001
Phone:0471 233 1816
•    Laya Musicals, Panavila Junction, Thycaud P.O, Trivandrum – 695014
0471-3015678
•    SWEET MAHAL, Shafwk 9496017776
26/835, Bakery Junction Service Road, Thiruvananthapuram, Kerala 695001
•    Day to Day Communications - Ground Floor, Jasmine Building, Ambalamukku, Trivandrum
•    Vaiga Communications - G B Building, Near HDFC ATM, Enchakkal Junction, Trivandrum
•    Ptaron Telecoms - Karamana Jn, Karamana PO, Trivandrum
•    Kallingal Mobiles - Near Kallingal automobiles, Kazhkootam Trivandrum
•    Company Retail Store - Green Field Building, Kesavadasapuram Ulloor Road ,Trivandrum
•    Softline Computers - Sreedhar Towers, Opp Marthoma Church, Paruthipara, Nalanchira PO, Trivandrum
•    Vee Beez communications - Rukiya building, Govt press junction, statue, Trivandrum
•    Good Idea - Tejeswani Buildings,Technopark Campus, Kazhakootttam ,Trivandrum
•    Softline Computers - Chennankara Building, Near Althara Junction, Vellaymbalam, Trivandrum
•    Skyline communications - SS Aracde , Opp to Sreekaryam Busstop, Sreekaryam Jn , Trivandrum
•    Pioneer Telecoms - TC 54/185 (1)&(5), Near  Margin free market, pappanamcode