ജിദ്ദ: മനുഷ്യജീവിതത്തിന് അടുക്കും ചിട്ടയും വേണമെന്ന് പഠിപ്പിച്ച മുഴുലോകത്തിനുമുള്ള പ്രവാചകനായിരുന്നു മുഹമ്മദ് നബിയെന്ന് ആശ്വാസ് ട്രെയ്നിങ് സെന്റർ ഡയറക്ടർ നസ്റുദ്ദീൻ ആലുങ്ങൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ കമ്മിറ്റി 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ മോങ്ങം സുൽത്താൻ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും അപരിഷ്‌കൃതരായ ഒരു സമൂഹത്തെ ലോകത്തിന്റെ നെറുകയോളം ഉയരാനും സംസ്‌കാര നമ്പന്നരാക്കാനും ഉതകുന്നതായിരുന്നു അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാതിമത ഭേദമന്യെ നൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് സലീം മാസ്റ്റർ, അഡ്വ. രാജേന്ദ്രൻ, എബി മാസ്റ്റർ, സുബ്രഹ്മണ്യൻ, സൂരജ് മാസ്റ്റർ, മെറീന സ്വീറ്റി, പ്രദീപ് കുമാർ, ചന്ദ്രൻ, ശശീന്ദ്രൻ, ചെക്കുട്ടി, അഡ്വ. അനിൽ, ജോർജ് തോമസ്, ജയപ്രകാശ്, ബാബു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. നീലകണ്ഠൻ നമ്പീശൻ, ചെക്കുട്ടി, സഫ ഫാതിം എന്നിവർ ഗാനമാലപിച്ചു. മെറില്ല സ്വീറ്റി കവിത ചൊല്ലി.

ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീർ അധ്യക്ഷനായിരുന്നു. കെ.സി. ഹസ്സൻ സ്വാഗതവും സി. അബ്ദുന്നാസർ നന്ദിയും പറഞ്ഞു. താലിയ എം എബി, മെറില്ല സ്വീറ്റി, സഫ ഫാതിം എന്നിവർ പ്രാർത്ഥനാ ഗാനം ആലപിച്ചു.